ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
പ്രധാനമന്ത്രി വേൾഡ് ഫുഡ് ഇന്ത്യ 2025 ഉദ്ഘാടനം ചെയ്തു
Posted On:
27 SEP 2025 9:39AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 2025 സെപ്റ്റംബർ 25ന് "വേൾഡ് ഫുഡ് ഇന്ത്യ 2025"-ന്റെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം സംഘടിപ്പിച്ച ഈ ആഗോള പരിപാടി, ഇന്ത്യയെ വീണ്ടും "ലോകത്തിന്റെ ഭക്ഷ്യ സഞ്ചിതകേന്ദ്രം" ആയി സ്ഥാപിക്കുകയും ആഗോളതലത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിലെ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു. വേൾഡ് ഫുഡ് ഇന്ത്യയിലെ പ്രദർശന പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി പോഷകങ്ങൾ ഉൾപ്പെടുത്തൽ , എണ്ണ ഉപഭോഗം കുറയ്ക്കൽ, ആരോഗ്യപൂർണമായ പാക്കേജിംഗ് രീതികൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ചു. റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ്, കേന്ദ്ര മന്ത്രിമാരായ ശ്രീ. ചിരാഗ് പാസ്വാൻ, ശ്രീ. പ്രതാപ് റാവു ജാദവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം, ഉള്ളടക്കം, സർഗ്ഗാത്മകത എന്നിവയുടെ ഒരു സംയോജനമായി വേൾഡ് ഫുഡ് ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. "ഇന്ത്യയുടെ വൈവിധ്യം, ആവശ്യകത, വിപുലത എന്നിങ്ങനെയുള്ള തനത് കരുത്ത്, ആഗോള ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയിൽ നിർണായകമായ മത്സര ക്ഷമത നൽകുന്നു." പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ലോകത്തിന് നിരവധി വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അത്തരം വെല്ലുവിളികൾ ഉണ്ടായപ്പോഴെല്ലാം അവ നേരിടുന്നതിന്, നിർണായക പങ്കു വഹിക്കാൻ ഇന്ത്യ എപ്പോഴും മുന്നോട്ട് വന്നിട്ടുള്ളതായും ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് സ്ഥിരമായി സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രഉപരിതല ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്കരി, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ എന്നിവരുടെ സംയുക്ത അധ്യക്ഷതയിൽ ഇന്ന് CEO-മാരുടെ ഒരു ഉന്നത തലയോഗം സംഘടിപ്പിച്ചു. ഭക്ഷ്യ സംസ്കരണ, റെയിൽവേ സഹമന്ത്രി ശ്രീ രവ്നീത് സിംഗ്, വിവിധ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
രാജ്യത്തിന്റെ GDP-യിൽ കാർഷിക സംസ്കരണ മേഖലയുടെ പങ്ക് വർദ്ധിപ്പിച്ചുകൊണ്ട് മാത്രമേ ആത്മനിർഭർ ഭാരത് എന്ന പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് യോഗത്തെ അഭിസംബോധന ചെയ്ത ശ്രീ നിതിൻ ഗഡ്കരി പറഞ്ഞു. കഴിഞ്ഞ പതിപ്പ് മുതൽ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമർശിച്ച ശ്രീ ചിരാഗ് പാസ്വാൻ, വ്യവസായ മേഖലയ്ക്കും ഗവൺമെന്റിനും ഇടയിൽ ഒരു പാലമായി താൻ വർത്തിക്കുമെന്ന് വ്യവസായ സംരംഭകർക്ക് ഉറപ്പുനൽകി. ബ്രിട്ടാനിയ, പെപ്സികോ, അമുൽ, ഐടിസി, നെസ്‌ലെ, മൊണ്ടെലെസ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, കൊക്കകോള, മാരികോ എന്നിവയുൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ CEO-മാർ യോഗത്തിൽ അവരുടെ ആശയങ്ങൾ പങ്കിട്ടു.
പരിപാടിയുടെ ആദ്യ ദിനം, ഭക്ഷ്യ സംസ്കരണ മേഖലയിലെ മുൻനിര ആഭ്യന്തര, ആഗോള സംരംഭകരുമായി ₹76,000 കോടിയിലധികം മൂല്യമുള്ള ധാരണാപത്രങ്ങളിൽ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം ഒപ്പുവച്ചു. പാനീയങ്ങൾ, ക്ഷീരോൽപ്പന്നങ്ങൾ, ലഘു ഭക്ഷണങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യ ഉപമേഖലകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ നിക്ഷേപങ്ങൾ.ഇതിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പഞ്ചാബ്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ മേഖല തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായങ്ങളുടെ ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായിരുന്നു.
******************
(Release ID: 2172601)
Visitor Counter : 4