പ്രധാനമന്ത്രിയുടെ ഓഫീസ്
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
25 SEP 2025 8:30AM by PIB Thiruvananthpuram
ഇന്ത്യയുടെ പ്രത്യയശാസ്ത്രപരവും വികസനപരവുമായ യാത്രയിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നൽകിയ അസാമാന്യ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ സമഗ്ര മാനവികത എന്ന തത്വശാസ്ത്രവും വരിയിൽ അവസാനമുള്ള വ്യക്തിയെ വരെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന അന്ത്യോദയ എന്ന ദർശനവും ഇന്ത്യയുടെ വികസന മാതൃകയെ പ്രചോദിപ്പിച്ചുക്കൊണ്ടിരിക്കുന്നു എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും രാഷ്ട്രനിർമ്മാണത്തിനുമുള്ള ഗവൺമെന്റിന്റെ സമീപനത്തിൽ ഈ തത്വങ്ങൾ ആഴത്തിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:
"ഭാരതമാതാവിന്റെ മഹാനായ പുത്രനും സമഗ്ര മാനവികതയുടെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ ഹൃദയംഗമമായ ശ്രദ്ധാഞ്ജലികൾ. രാജ്യത്തിന് അഭിവൃദ്ധിയിലേക്കുള്ള പാത കാണിച്ചുകൊടുത്ത അദ്ദേഹത്തിന്റെ ദേശീയവാദ ആശയങ്ങളും അന്ത്യോദയ തത്വങ്ങളും ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വളരെയധികം ഉപയോഗപ്രദമാകും."
***
AT
(Release ID: 2171190)
Visitor Counter : 6
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada