റെയില്‍വേ മന്ത്രാലയം
റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസിന് (PLB) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
24 SEP 2025 3:11PM by PIB Thiruvananthpuram
റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമെന്ന നിലയിൽ, 10,91,146 റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ഉൽപ്പാദനക്ഷമതാ ബന്ധിത ബോണസ് (PLB) ആയി 1865.68 കോടി രൂപ നൽകുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി.
ഓരോ വർഷവും ദുർഗ്ഗാ പൂജ/ ദസറ അവധി ദിവസങ്ങൾക്ക് മുമ്പായാണ് യോഗ്യരായ റെയിൽവേ ജീവനക്കാർക്ക് PLB നൽകുന്നത്. ഈ വർഷം ഏകദേശം 10.91 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ PLB തുക നൽകുന്നു. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ, റെയിൽവേ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് PLB നല്‍കുന്നത്.
യോഗ്യരായ ഓരോ റെയിൽവേ ജീവനക്കാരനും 78 ദിവസത്തെ വേതനത്തിന് തുല്യമായ പരമാവധി PLB തുക 17,951/- രൂപയാണ്. ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡ്), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ ഹെൽപ്പർമാർ, പോയിന്റ്സ്മാൻ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് 'സി' ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ റെയിൽവേ ജീവനക്കാർക്കാണ് മുകളിൽ പറഞ്ഞ തുക നൽകുന്നത്.
2024-25 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. റെക്കോർഡ് എണ്ണത്തിൽ 1614.90 ദശലക്ഷം ടൺ കാർഗോകൾ കയറ്റി അയക്കാനും ഏകദേശം 7.3 ബില്യൺ യാത്രക്കാരെ വഹിക്കാനും റെയിൽവേയ്ക്ക് സാധിച്ചു.
********
(Release ID: 2170818)
Visitor Counter : 14