വാണിജ്യ വ്യവസായ മന്ത്രാലയം
അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം
प्रविष्टि तिथि:
20 SEP 2025 8:29PM by PIB Thiruvananthpuram
2025 സെപ്റ്റംബർ 16-ന് അമേരിക്കൻ ഐക്യനാടുകളിലെ ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യ സന്ദർശിക്കുകയും വ്യാപാര കരാറിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച് ക്രിയാത്മക ചര്‍ച്ചകൾ നടത്തുകയും ചെയ്തു . ചര്‍ച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പരിശ്രമം ഇരുപക്ഷവും ശക്തിപ്പെടുത്താൻ തീരുമാനിച്ചു .
ഇതിന്റെ തുടർച്ചയായി , വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം 2025 സെപ്റ്റംബർ 22-ന് അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കും. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാർ വേഗത്തിൽ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനായുള്ള ചര്‍ച്ചകൾ
വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് പ്രതിനിധി സംഘത്തിന്റെ ലക്ഷ്യം.
***
(रिलीज़ आईडी: 2169154)
आगंतुक पटल : 22