സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രിക്ക് ലഭിച്ച മെമൻ്റോകളുടെ 2025-ലെ ഇ-ലേലത്തിലേക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംഭാവന നൂറിലധികം അതുല്യ ഇനങ്ങൾ

കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള അതിമനോഹരമായ കല-ശിൽപ-കായിക സ്മരണികകൾ നമാമി ഗംഗാ പദ്ധതിയെ പിന്തുണയ്ക്കുന്ന ദേശീയ ലേലത്തെ സമ്പന്നമാക്കി

Posted On: 19 SEP 2025 6:08PM by PIB Thiruvananthpuram

പ്രധാനമന്ത്രിയ്ക്ക് ലഭിച്ച മെമെൻ്റോകളുടെ ഇ-ലേലം ഏഴാം പതിപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ളത് ആകർഷക ശേഖരം. കേരളത്തിൽ നിന്നുള്ള 15, കർണാടകയിൽ നിന്ന് 22, തമിഴ്നാട്ടിൽ നിന്ന് 29, ആന്ധ്രാപ്രദേശിൽ നിന്ന് 27, തെലങ്കാനയിൽ നിന്ന് ഏഴ് എന്നിങ്ങനെ ഇനങ്ങൾ മേഖലയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും കായിക നേട്ടങ്ങളും പ്രദർശിപ്പിക്കുന്നു. 2025 ഒക്ടോബർ 2 വരെ pmmementos.gov.in-ൽ ലേലം ഓൺലൈനായി തത്സമയം ലഭ്യമാണ്.

ആന്ധ്രാപ്രദേശിൽ നിന്നുള്ള ആകർഷണങ്ങൾ:


 

* പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് സമ്മാനിച്ച സങ്കീർണ്ണമായ കൊത്തുപണികളുള്ള വെങ്കിടേശ്വര ഭഗവാൻ്റെ ശിൽപം. വിശ്വാസത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായ ബാലാജി ഭഗവാൻ്റെ ദിവ്യ പ്രഭാവലയം പകർത്തുന്ന ഈ ഉൽകൃഷ്ട കലാസൃഷ്ടി സമൃദ്ധമായ തവിട്ടുനിറത്തിലുള്ള ഒരു പ്രദർശനപ്പെട്ടിയിലാണ് ഉള്ളത്.


 

* ദക്ഷിണേന്ത്യൻ ആത്മീയ കലാവൈഭവത്തിന് ഉദാഹരണമായി, 22 കാരറ്റ് പൊൻതകിടിലും യഥാർത്ഥ രത്‌നത്തേക്കാൾ അല്പം മൂല്യം കുറഞ്ഞ കല്ലുകൾ  കൊണ്ടും അലങ്കരിച്ച പ്രതീകാത്മക ആരാധനാമൂർത്തിയെ ചിത്രീകരിക്കുന്ന, വെങ്കിടേശ്വര ബാലാജിയുടെ ഒരു പൗരാണിക തഞ്ചാവൂർ ചിത്രം.

കേരളത്തിൽ നിന്നുള്ള ആകർഷണങ്ങൾ:

* ഗജേന്ദ്രമോക്ഷത്തിൻ്റെ പ്രസിദ്ധമായ കഥയെ പ്രതീകപ്പെടുത്തി ഗജേന്ദ്രനെന്ന ആനയുടെ മുകളിലേറി എഴുന്നള്ളുന്ന വിഷ്ണു ഭഗവാനെ ചിത്രീകരിക്കുന്ന സ്വർണ്ണ നിറങ്ങളിൽ സമൃദ്ധമായി അലങ്കരിച്ച ആകർഷകമായ ഫ്രെയിം.


 

* കേരളത്തിൻ്റെ ക്ലാസിക്കൽ അവതരണ കലകളെ പ്രതിഫലിപ്പിക്കുന്ന, പരമ്പരാഗത നൃത്ത നാട്യ വേഷവിധാനങ്ങളും ചമയങ്ങളും പ്രദർശിപ്പിക്കുന്ന സമഗ്രമായ കഥകളി പ്രതിമ.


 

തമിഴ്നാട്ടിൽ നിന്നുള്ള ആകർഷണങ്ങൾ:

* ഇന്ത്യൻ പാരാലിമ്പിക് ഹൈജമ്പ് മെഡൽ ജേതാവ് ശ്രീ. മാരിയപ്പൻ തങ്കവേലു സമ്മാനിച്ച സ്മരണികയായ ഷൂ.

 

* പരമ്പരാഗത പ്രതീകാത്മകതയും കലാപരമായ വൈദഗ്ധ്യവും കൊണ്ട് സമഗ്രമായ, ഭഗവാൻ ശിവൻ്റെ പ്രാപഞ്ചിക നൃത്തത്തെ ചിത്രീകരിക്കുന്ന അതിമനോഹരമായ ലോഹ നടരാജ വിഗ്രഹം.


 

കർണാടകയിൽ നിന്നുള്ള ആകർഷണങ്ങൾ:

* 2024 പാരീസ് പാരാലിമ്പിക്സിൽ വെള്ളി മെഡൽ ജേതാവായ ശ്രീ സുഹാസ് സിംഗ് സമ്മാനിച്ച കായിക മികവിനെയും സ്ഥിരോത്സാഹത്തെയും പ്രതീകപ്പെടുത്തുന്ന സ്മരണികയായ ബാഡ്മിൻ്റൺ റാക്കറ്റ്.


 

* പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രചോദനാത്മക കവിയും തത്ത്വചിന്തകനുമായ ബസവണ്ണയെ പ്രതിനിധീകരിച്ച്, നൈപുണ്യമാർന്ന ലോഹകലാവൈദഗ്ധ്യത്താൽ നിർമ്മിച്ച രമണീയമായ പ്രതിമ.


 

തെലങ്കാനയിൽ നിന്നുള്ള ആകർഷണങ്ങൾ:

* ബത്തുക്കമ്മ ഉത്സവത്തെ ചിത്രീകരിക്കുന്ന, രൂപങ്ങളും ആഖ്യാന ശൈലിയും കൊണ്ട് സമ്പന്നമായ ഒരു തനത് ചെറിയാൽ ചുരുൾ ചിത്രം.


 

* തെലങ്കാനയുടെ വാസ്തുവിദ്യാ പൈതൃകത്തെയും കരകൗശല വൈദഗ്ധ്യത്തെയും പ്രതിപാദിക്കുന്ന കാകതിയ കലാ തോരണത്തിൻ്റെ (വാറങ്കൽ ഗേറ്റ്) വെള്ളി പകർപ്പ്.


 

പ്രധാനമന്ത്രിയ്ക്ക് ലഭിച്ച മെമൻ്റോകളുടെ 2025 ലെ ഇ-ലേലത്തിൽ രാജ്യത്തുടനീളമുള്ള 1,300-ലധികം സവിശേഷ ഇനങ്ങൾ പ്രദർശിപ്പിക്കുന്നു. ലേലത്തിൽ നിന്നുള്ള എല്ലാ വരുമാനവും ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്രസർക്കാറിൻ്റെ മുൻനിര സംരംഭമായ നമാമി ഗംഗാ പദ്ധതിയ്ക്ക് പിന്തുണയാവും. വിശദാംശങ്ങൾക്കും പങ്കാളിത്തത്തിനും www.pmmementos.gov.in സന്ദർശിക്കുക.

***************


(Release ID: 2168909)