വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ്റെ കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനിലേക്കും പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലിലേക്കും ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

प्रविष्टि तिथि: 19 SEP 2025 2:18PM by PIB Thiruvananthpuram
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായിൽ നടന്ന 28-ാമത് യു.പി.യു കോൺഗ്രസിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയ(UPU)ൻ്റെ കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷ(CA)നിലേക്കും പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലി(POC)ലേക്കും ഇന്ത്യവീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ തപാൽ മേഖലയിലെ പങ്കാളികൾ തമ്മിലുള്ള സഹകരണത്തിനുള്ള പ്രാഥമിക വേദിയാണ്.നയ,നിയന്ത്രണ,ഭരണ നിർവ്വഹണ  കാര്യങ്ങളുടെ ഉത്തരവാദിത്തം കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനാണ്.അതേസമയം ലോകമെമ്പാടുമുള്ള തപാൽ സേവനങ്ങളുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകുന്ന സാങ്കേതികവും പ്രവർത്തനപരവുമായ സ്ഥാപനമാണ് പോസ്റ്റൽ ഓപ്പറേഷൻസ് കൗൺസിലിൽ.

ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്,ഇന്ത്യ പോസ്റ്റിൻ്റെ നേതൃത്വം,പരിഷ്കാരങ്ങൾ,നൂതന ഡിജിറ്റൽ സംരംഭങ്ങൾ എന്നിവയിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.1876 മുതൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിൽ അംഗമായ ഇന്ത്യ ആഗോള തപാൽ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ  സ്ഥിരമായി സംഭാവന നല്കിവരുന്നു.

കഴിഞ്ഞ യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൻ്റെ കാലയളവിൽ DigiPIN (ഡിജിറ്റൽ അഡ്രസ്സിംഗ്),UPI മുഖേനയുള്ള രാജ്യാന്തര പണമിടപാടുകൾ,ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾ വഴിയുള്ള ഇ-കൊമേഴ്സ് സൗകര്യങ്ങൾ തുടങ്ങിയ ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകിയിട്ടുണ്ട്.ഏഷ്യ,ആഫ്രിക്ക,മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തപാൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നല്കിക്കൊണ്ട് ഇന്ത്യൻ സാങ്കേതിക,സാമ്പത്തിക സഹകരണ(ITEC)പരിപാടിക്ക് കീഴിൽ ശേഷി വർദ്ധിപ്പിക്കുന്നതിനും ദക്ഷിണ-ദക്ഷിണ സഹകരണത്തിനും ശക്തമായ പിന്തുണ നൽകി.അംഗത്വ സംഭാവനകളിലൂടെയും സ്വമേധയായുള്ള ധനസഹായത്തിലൂടെയും യൂണിയൻ്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ഇന്ത്യ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.മുൻ യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിൽ ആരംഭിച്ച ഈ സംരംഭങ്ങളെ അടിസ്ഥാനമാക്കി നവീകരണം, ഉൾച്ചേർക്കൽ,ആഗോള സഹകരണം എന്നിവയ്ക്കുള്ള പുതുക്കിയ പ്രതിബദ്ധതയോടെ ഇത്തവണയും ഇന്ത്യ ഈ ശ്രമങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും വിപുലീകരിക്കുകയും ചെയ്യും.

ഈ പുനഃതിരഞ്ഞെടുപ്പോടെ ആഗോള തപാൽ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിലും നവീകരണം, ഉൾച്ചേർക്കൽ,വികസനം എന്നിവയിൽ പങ്ക് വഹിക്കുന്നതിലുമുള്ള  ഇന്ത്യയുടെ സജീവ പങ്കാളിത്തം തുടരും. കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേഷനിൽ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കാനുള്ള താത്പര്യവും ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്.

 
***

(रिलीज़ आईडी: 2168567) आगंतुक पटल : 19
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi