ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

2026 ലെ ഇന്ത്യ-എ.ഐ (AI) ഇംപാക്ട് ഉച്ചകോടിയുടെ ലോഗോയും പ്രധാന മുൻനിര സംരംഭങ്ങളും കേന്ദ്ര സർക്കാർ അനാച്ഛാദനം ചെയ്തു.

Posted On: 18 SEP 2025 10:18PM by PIB Thiruvananthpuram
കേന്ദ്ര  ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയമാണ് 2026 ലെ ഇന്ത്യ-എ.ഐ (AI) ഇംപാക്ട് ഉച്ചകോടിയുടെ ലോഗോയും പ്രധാന മുൻനിര സംരംഭങ്ങളും അനാച്ഛാദനം ചെയ്തത്.


ആദ്യമായി ഒരു ആഗോള ദക്ഷിണേന്ത്യൻ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടി ജനങ്ങൾ,ഭൂമി,പുരോഗതി എന്നിവയുടെ തത്വങ്ങളാൽ നയിക്കപ്പെടുന്നു.മാനവ വിഭവശേഷി,ഉൾച്ചേർക്കൽ,സുരക്ഷിതവും വിശ്വസനീയവുമായ നിർമ്മിതബുദ്ധി(AI),പ്രതിരോധശേഷി,ശാസ്ത്രം,എ.ഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം,സാമൂഹിക നന്മ എന്നീ 7 പ്രമേയപരമായ ചക്രങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ
നടക്കുന്നത്.പൗരന്മാർക്കും സമൂഹങ്ങൾക്കും ഭൂമിക്കും ഒരുപോലെ ശക്തമായ ഒരു സ്വാധീനശക്തിയാകാൻ നിർമ്മിതബുദ്ധിക്ക് കഴിയുമെന്ന് ഇത് അടിവരയിടുന്നു.


ഔദ്യോഗിക ലോഗോ

ഇന്ത്യയുടെ ഡിജിറ്റൽ,സാങ്കേതിക യാത്രയെ നയിക്കുന്ന ധാർമ്മിക ഭരണം,നീതി,ഭരണഘടനാ മൂല്യങ്ങൾ എന്നിവയുടെ പ്രതീകമായ അശോക ചക്രമാണ് ഔദ്യോഗിക ലോഗോയുടെ മുഖ്യാധാരം.ഈ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് പ്രസരിക്കുന്ന ന്യൂറൽ നെറ്റ്‌വർക്ക് പ്രകാശരശ്മികൾ ഭാഷകൾ,വ്യവസായങ്ങൾ,ഭൂമിശാസ്ത്രം എന്നിവയിലുടനീളമുള്ള നിർമ്മിതബുദ്ധി(AI)യുടെ പരിവർത്തനാത്മക സ്വാധീനത്തെ പ്രതിനിധീകരിക്കുന്നു.അതോടൊപ്പം വിടവുകൾ നികത്തുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന പുരോഗതി സാധ്യമാക്കുകയും ചെയ്യുന്നു.


ഈ മഹത്തായ അവസരത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്  ബഹുമാനപ്പെട്ട കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എടുത്തുപറഞ്ഞു. "ഇന്ത്യ എ.ഐ (AI) ദൗത്യം വളരെ നല്ല പുരോഗതി കൈവരിച്ചു.തുടക്കം മുതൽ നോക്കുകയാണെങ്കിൽ,ധാരാളം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും മികച്ച കമ്പ്യൂട്ട് സൗകര്യങ്ങൾ നൽകുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം.10000 ജി പി യു(GPU) കൾ എന്ന ലക്ഷ്യമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് 38,000 GPU വരെ എത്തിയിട്ടുണ്ട്.ഇത് വളരെ വലിയ പുരോഗതിയാണ്.” പ്രധാന സംരംഭങ്ങളെ  ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. "എ.ഐ ഡാറ്റ ലാബുകൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത് സമഗ്രമായ വളർച്ചയ്ക്കുള്ള സമീപനത്തെ പ്രതിഫലിപ്പിക്കുകയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അവസരങ്ങളിലേക്കുള്ള തുല്യ പ്രവേശനം എന്ന  കാഴ്ചപ്പാടിന് അനുസൃതമായി സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.570 ഡാറ്റ ലാബുകൾ എന്ന ലക്ഷ്യം രാജ്യമെമ്പാടും വ്യാപിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് മുന്നോട്ട്  പോകാനുള്ള വാതിലുകൾ തുറക്കുകയും ചെയ്യും.


പ്രധാന സംരംഭങ്ങൾക്ക് തുടക്കം

ഇന്ത്യ-എ.ഐ ഇംപാക്ട് ഉച്ചകോടി 2026 ൽ താഴെപ്പറയുന്നവ ഉൾപ്പെടെ നിരവധി മുൻനിര സംരംഭങ്ങൾ പ്രദർശിപ്പിക്കും:


● എ.ഐ പിച്ച് ഫെസ്റ്റ് (ഉഡാൻ): ലോകമെമ്പാടുമുള്ള നൂതന എ.ഐ സ്റ്റാർട്ടപ്പുകളേയും ഇന്ത്യയിലെ ടയർ 2,3 ഹബ്ബുകളിൽ നിന്നുള്ള ഉയർന്ന സാധ്യതയുള്ള സംരംഭങ്ങളേയും ഇത് പ്രദർശിപ്പിക്കും.വനിതാ നേതാക്കൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ശ്രദ്ധ നൽകും.

● യുവാക്കൾക്കും സ്ത്രീകൾക്കും മറ്റ് പങ്കാളികൾക്കും വേണ്ടിയുള്ള ആഗോള നവീകരണ വെല്ലുവിളികൾ:
വിവിധ മേഖലകളിലുടനീളമുള്ള  യഥാർത്ഥ ലോകത്തിലെ പൊതു വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന എ.ഐ-അധിഷ്ഠിത പരിഹാരങ്ങൾ വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ  ലക്ഷ്യം.

● റിസർച്ച്  സിമ്പോസിയം: ഇന്ത്യ,ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ,മറ്റ് അന്താരാഷ്ട്ര സമൂഹങ്ങൾ  എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകരേയും പ്രായോഗിക വിദഗ്ധരേയും ഒരുമിച്ച് കൊണ്ടുവന്ന് എ.ഐയുടെ സ്വാധീനത്തെക്കുറിച്ചുള്ള അതിർത്തി പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനും,രീതികളും തെളിവുകളും കൈമാറുന്നതിനും,സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി അത്യാധുനിക എ.ഐ ഗവേഷണ ഫോറം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ഏകദിന ഇൻ്റർ ഡിസിപ്ലിനറി ഒത്തുചേരലാണിത്.

● AI എക്സ്പോ: എക്സ്പോ ഫോർ റെസ്പോൺസിബിൾ ഇൻ്റലിജൻസിൽ ഇന്ത്യയേയും 30 ലധികം രാജ്യങ്ങളേയും പ്രതിനിധീകരിക്കുന്ന 10 ലധികം പവലിയനുകൾ ഉൾപ്പെടെ  300 ലധികം പ്രദർശകർ പങ്കെടുക്കും.


എട്ട് പുതിയ അടിസ്ഥാന മാതൃകാ സംരംഭങ്ങൾക്ക് തുടക്കം:ഇന്ത്യാ എ.ഐ ഫൗണ്ടേഷൻ മോഡൽസ് സ്തംഭത്തിന് കീഴിൽ, ഇന്ത്യ-നിർദ്ദിഷ്ട ഡാറ്റയിൽ അധിഷ്ഠിതമായ തദ്ദേശീയ AI മോഡലുകൾ വികസിപ്പിക്കുനത്തിനായി എട്ട് മുൻനിര പദ്ധതികൾ ആരംഭിച്ചു.ഏകദേശം 506 നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഈ സംരംഭങ്ങൾ ബഹുഭാഷാ,ഡൊമെയ്ൻ-നിർദ്ദിഷ്ട മോഡലുകൾ,ശാസ്ത്രീയ കണ്ടെത്തൽ,ആരോഗ്യ സംരക്ഷണം,വ്യാവസായിക നവീകരണം എന്നിവ ഉൾക്കൊള്ളുന്നു.ഇത് ഇന്ത്യയുടെ എ.ഐ (AI)നേതൃത്വത്തിന് അടിത്തറയിടുന്നു.


30 ഇന്ത്യ എ.ഐ ഡാറ്റയുടേയും എ.ഐ ലാബുകളുടേയും സമർപ്പണം:ഇന്ത്യയിലുടനീളം 30 ഡാറ്റ,എ.ഐ ലാബുകൾ ആരംഭിച്ചു.ഇത് 570 ലാബുകളുടെ ദേശീയ ശൃംഖലയിലെ ആദ്യഘട്ടമാണ്.ആദ്യത്തെ 27 ലാബുകൾ NIELIT-യുടെ പങ്കാളിത്തത്തോടെ പ്രധാന ടയർ 2 ,3 നഗരങ്ങളിലായി സ്ഥാപിച്ചു.കൂടാതെ ഇൻ്റലുമായി ചേർന്ന് മൊകോക്ചുങ്,മോവ്,മൊഹാലി എന്നിവിടങ്ങളിൽ മൂന്ന് അത്യാധുനിക ലാബുകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യ എ.ഐ മിഷൻ്റെ ഫ്യൂച്ചർ സ്കിൽസ് സംരംഭത്തിന് കീഴിൽ ഈ ലാബുകൾ അടിസ്ഥാനപരമായ എ.ഐ,ഡാറ്റ പരിശീലന കോഴ്സുകൾ നല്കും.


ഡാറ്റാ വ്യാഖ്യാനവും ഡാറ്റാ ക്യൂറേഷനും സംബന്ധിച്ച അടിസ്ഥാന കോഴ്സുകൾ: ഡാറ്റ,എ.ഐ ലാബ്സ് നെറ്റ്‌വർക്കിലൂടെ വിതരണം ചെയ്യുന്ന പുതിയ അടിസ്ഥാന കോഴ്സുകൾ എന്നിവ ഡാറ്റ വ്യാഖ്യാനത്തിലും(ചിത്രങ്ങൾ, ടെക്സ്റ്റ്,ഓഡിയോ) ഡാറ്റ ക്യൂറേഷനിലും(ഡാറ്റാസെറ്റുകൾ സംഘടിപ്പിക്കുകയും ലേബൽ ചെയ്യുകയും ചെയ്യുക)എൻട്രി ലെവൽ പരിശീലനം നല്കിക്കൊണ്ട് AI സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാക്കാൻ പഠിതാക്കളെ സജ്ജരാക്കുന്നു.


ഇന്ത്യ എ.ഐ ഫെലോഷിപ്പ് പ്രോഗ്രാമിൻ്റേയും പോർട്ടലിൻ്റേയും പ്രഖ്യാപനം: 8000 ബിരുദധാരികൾ,5000 ബിരുദാനന്തര ബിരുദധാരികൾ,എല്ലാ വിഷയങ്ങളിൽ നിന്നുമുള്ള 500 പിഎച്ച്ഡി ഗവേഷകർ എന്നിവരെ ഉൾപ്പെടുത്തി 13,500 വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യാ എ.ഐ ഫെലോഷിപ്പ് പ്രോഗ്രാം വിപുലീകരിച്ചു.ഇത് ഇന്ത്യ എ.ഐ ഫെലോഷിപ്പിനെ പി.എം റിസർച്ച് ഫെലോഷിപ്പുകൾക്ക് തുല്യമാക്കുന്നു. എഞ്ചിനീയറിംഗ്,മെഡിസിൻ,നിയമം,കൊമേഴ്‌സ്,ബിസിനസ്സ്,ലിബറൽ ആർട്‌സ് എന്നിവയിലെ വിവിധ വിഷയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ ഫെലോഷിപ്പുകൾ ഇപ്പോൾ ലഭ്യമാണ്.ഫെലോഷിപ്പ് പോർട്ടലിലൂടെ ഡിജിറ്റൽ അപേക്ഷകൾ,അപേക്ഷയുടെ പുരോഗതി പരിശോധന ,മെൻ്റർഷിപ്പ്,അവലോകനം എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നു.യോഗ്യത പരിശോധിക്കുന്നതിനും അപേക്ഷിക്കുന്നതിനും 
fellowship.indiaai.gov.in സന്ദർശിക്കുക.


ഇന്ത്യ-എ. ഐ. ഇംപാക്ട് ഉച്ചകോടി 2026 ഫെബ്രുവരി 19,20 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും.ഈ വൻ ഉച്ചകോടിയിൽ രാഷ്ട്രത്തലവന്മാർ,ആഗോള നേതാക്കൾ, നയരൂപീകരണക്കാർ,ഗവേഷകർ,വ്യവസായ വിദഗ്ധർ,നവീനാശയക്കാർ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.



അനുബന്ധം

കേന്ദ്ര ഇലക്ട്രോണിക്സ്,വിവരസാങ്കേതിക മന്ത്രാലയം ആതിഥേയത്വം വഹിക്കുന്ന 2026 ലെ ഇന്ത്യ എ.ഐ-ഇംപാക്റ്റ് ഉച്ചകോടി 2026 ഫെബ്രുവരി 19,20 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കും.സമഗ്ര വികസനം,സുസ്ഥിരത,തുല്യ പുരോഗതി എന്നിവ സാധ്യമാക്കുന്നതിൽ എ.ഐയുടെ പരിവർത്തനപരമായ പങ്ക് പ്രദർശിപ്പിക്കുന്നതിനാണ് ഈ ആഗോള പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്.മനുഷ്യരാശിയെ സേവിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമിയെ സംരക്ഷിക്കുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പാതയെ ഉച്ചകോടി രൂപപ്പെടുത്തുന്നു.

(Release ID: 2168464) Visitor Counter : 25