വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

വനിതാ-ശിശുക്ഷേമ മന്ത്രാലയം പ്രത്യേക കാമ്പെയ്‌ൻ 5.0 ന് തയ്യാറെടുക്കുന്നു

Posted On: 18 SEP 2025 6:29PM by PIB Thiruvananthpuram
സ്പെഷ്യൽ കാമ്പെയ്ൻ 4.0 വഴി  കൈവരിച്ച  ശ്രദ്ധേയമായ നേട്ടങ്ങളുടെ  അടിസ്ഥാനനത്തിൽ ,  സ്പെഷ്യൽ കാമ്പെയ്ൻ 5.0 നായി കേന്ദ്ര സർക്കാരിന്റെ  വനിതാ-ശിശു ക്ഷേമ മന്ത്രാലയം (MWCD) പ്രവർത്തനങ്ങൾ ആരംഭിച്ചു . വിവിധ പദ്ധതികളിലും സംരംഭങ്ങളിലും കാര്യക്ഷമത വർദ്ധിപ്പിക്കൽ , കുടിശ്ശിക തീർപ്പാക്കൽ , ശുചിത്വം പ്രോത്സാഹിപ്പിക്കൽ  തുടങ്ങിയ  പ്രവർത്തനങ്ങൾ   വേഗത്തിലാക്കാനാണ്  മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

1. സ്പെഷ്യൽ കാമ്പെയ്ൻ 4.0 പ്രകാരം സ്വീകരിച്ച മികച്ച  പ്രവർത്തന രീതികൾ ചുവടെ പറയുന്നു :

മേഘാലയയിലെ വൺ സ്റ്റോപ്പ് സെന്ററും വനിതാ ഹെൽപ്പ്‌ലൈൻ പ്രവർത്തകരും ഊർജ്ജക്ഷമതയുള്ള ലൈറ്റ്- ബൾബ് എന്നിവയുടെ  ഉപയോഗം, പാഴ് പേപ്പറുകളുടെ പുനരുപയോഗം തുടങ്ങിയ പ്രവൃത്തികളിലൂടെ  സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ രീതികൾ സ്വീകരിക്കാൻ സന്നദ്ധരായി .

 പരിസരം മാലിന്യമുക്തമാക്കുന്നതിൽ മാത്രം ഒതുങ്ങാതെ സമൂഹത്തെയാകെ വിവിധ ഭീഷണികളിൽ നിന്ന് ശുദ്ധീകരിച്ച് സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം നൽകാൻ വൺ സ്റ്റോപ്പ് സെന്ററുകളും  വിമൻ ഹെൽപ്‌ലൈൻ പ്രവർത്തകരും പ്രതിജ്ഞയെടുത്തു.
മേഘാലയയിലെ സൗത്ത് ഗാരോഹിൽസിലെ വൺ സ്റ്റോപ്പ് സെന്റർ അവരുടെ ഓഫീസ് സ്‌ഥിതിചെയ്യുന്ന സ്ഥലത്ത് ഒരു തൈ നടീൽ പരിപാടി സംഘടിപ്പിച്ചു.

വ്യക്തി  ശുചിത്വം, ആർത്തവ ശുചിത്വം, വ്യക്തിഗത ശാക്തീകരണം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി, ഉത്തർപ്രദേശിലെ പിലിഭിത്തിലുള്ള സർക്കാർ വനിതാ  ഇന്റർ കോളേജിൽ വൺ സ്റ്റോപ്പ് സെന്റർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

അനന്ത്നാഗിലെ പാലാഷ് ശിശു പരിപാലന കേന്ദ്രത്തിൽ  കുട്ടികളോടൊപ്പം ‘മാലിന്യങ്ങളിൽ നിന്ന് മികച്ചത് സൃഷ്ടിക്കുക’ എന്ന പ്രവർത്തനം സംഘടിപ്പിച്ചു. പുനരുപയോഗയോഗ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഉപകാരപ്രദമായ സാമഗ്രികൾ നിർമ്മിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് മലിനവസ്തുക്കളുടെ പുനരുപയോഗത്തെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്നുമാത്രമല്ല ,അവരുടെ കലാപരമായ കഴിവുകളും സൃഷ്ടിപരമായ ചിന്തയും വളർത്താൻ  സാധിച്ചു. ഇതോടൊപ്പം ,  സി സി ഐ എന്ന സ്‌ഥാപനത്തിന്റെ  ശുചിത്വത്തിനും സൗന്ദര്യവൽക്കരണത്തിനും സംഭാവനനൽകാനും കഴിഞ്ഞു .

വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ദേശീയ വനിതാ കമ്മീഷൻ, സ്പെഷ്യൽ ക്യാമ്പെയ്ൻ 4.0 ന്റെ  ഭാഗമായി "മാലിന്യത്തിൽ നിന്ന് അത്ഭുതം"  എന്ന  പേരിൽ മത്സരം സംഘടിപ്പിച്ചു. ഇതിൽ പങ്കെടുത്തവർ ഉപയോഗസൂന്യമായ വസ്തുക്കളിൽ നിന്ന്  വിവിധ കലാരൂപങ്ങൾ സൃഷ്ടിച്ചു .

II. സ്പെഷ്യൽ ക്യാമ്പെയ്ൻ 5.0 ന്റെ തയ്യാറെടുപ്പ് ഘട്ടം.

സ്പെഷ്യൽ ക്യാമ്പെയ്ൻ 5.0-ന്റെ തയ്യാറെടുപ്പ് ഘട്ടത്തിൽ (2025 സെപ്റ്റംബർ 15–30),  മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും സജീവ പങ്കാളിത്തം ഉറപ്പാക്കി  ആവേശത്തോടു കൂടി ക്യാമ്പെയ്‌നിൽ പങ്കെടുക്കണമെന്ന്  വനിതാ ശിശു വികസന മന്ത്രാലയത്തിലെ സെക്രട്ടറി ശ്രീ അനിൽ മാലിക്  ആഹ്വാനം ചെയ്തു. ഈ ഘട്ടത്തിലെ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കുന്നതിനായി  വനിതാ ശിശു വികസന മന്ത്രാലയം സജ്ജമായി പ്രവർത്തിച്ചുവരുന്നു. ക്യാമ്പെയ്‌ന്റെ  മാനദണ്ഡങ്ങൾക്കും  ലക്ഷ്യങ്ങൾക്കും  അനുസൃതമായി  മന്ത്രാലയം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും , നിർണ്ണയിക്കാവുന്ന  ഫലങ്ങൾ ഉറപ്പാക്കുകയും ചെയ്യും.
 
***

(Release ID: 2168347)
Read this release in: English , Urdu , Hindi