ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
'സ്വച്ഛതാ ഹി സേവ 2025 'ന് ഒരുങ്ങി രാജ്യം ; സെപ്റ്റംബർ 17 ന് തുടക്കമാകും
Posted On:
15 SEP 2025 5:26PM by PIB Thiruvananthpuram
സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 2 ന് ഗാന്ധി ജയന്തിയിൽ അവസാനിക്കുന്ന വിധത്തിൽ 'സ്വച്ഛതാ ഹി സേവ' (SHS) 2025 ന്റെ 9-ാമത് പതിപ്പിന് അരങ്ങൊരുങ്ങി. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളെ ഫലപ്രദമായ ശുചിത്വ പ്രവർത്തനങ്ങളിൽ അണിനിരത്തുന്നതിന് 15 ദിവസത്തെ പ്രചാരണം ലക്ഷ്യമിടുന്നു. ഭവന, നഗരകാര്യ മന്ത്രാലയവും (MoHUA) ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള, ശുചിത്വ വകുപ്പും (DDWS) സംയുക്തമായി ആരംഭിച്ച SHS 2025, പൗരന്മാർ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് ചേർത്തുകൊണ്ട് നിർദിഷ്ട ശുചിത്വ ലക്ഷ്യ യൂണിറ്റുകളായ ഇരുണ്ടതും വൃത്തിഹീനവും അവഗണിക്കപ്പെട്ടതുമായ സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നത് ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷത്തെപ്പോലെ SHS 2025 ന് കീഴിലുള്ള ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകളിൽ അഥവാ നിർദിഷ്ട ശുചിത്വ ലക്ഷ്യ യൂണിറ്റുകളിൽ (CTU) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ആമുഖ പരിപാടിയിൽ സംസാരിച്ച ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ, എടുത്തുപറഞ്ഞു. 2024-ൽ, അത്തരം 8 ലക്ഷത്തിലധികം സിടിയു കളെ രൂപാന്തരപ്പെടുത്തി പൊതു ഇടങ്ങളാക്കി മാറ്റി. "സിടിയു-കളെ തിരിച്ചറിയൽ, പരിവർത്തനം, മനോഹരമാക്കൽ എന്നിവ അതിവേഗം നടത്തും. പ്രചാരണ പരിപാടിയുടെ കാലയളവിന് ശേഷവും പ്രത്യക്ഷമായ ശുചിത്വo സാധ്യമാകുന്നത് വരെ പ്രവർത്തനങ്ങൾ നടക്കും. വൃത്തി ഹീനമായി ഇരുണ്ടതും അവഗണിക്കപ്പെട്ടതും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങൾ, മാലിന്യക്കൂമ്പാരങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, നദികൾ, ഉപയോഗശൂന്യമായ ഭൂമി, ഇടവഴികൾ,അമിതമായി മാലിന്യങ്ങൾ കുന്നുകൂടിയതും സമയബന്ധിതമായി വൃത്തിയാക്കേണ്ടതുമായ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളെ സിടിയുകൾ ആയി തിരിച്ചറിഞ്ഞുകൊണ്ട് അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ശുചിത്വവും സൗന്ദര്യവും പരസ്പരബന്ധിതമായതിനാൽ ഈ പ്രദേശങ്ങൾ പ്രകടമായ ശുചിത്വത്തെ പ്രത്യക്ഷമായി സ്വാധീനിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സ്വച്ഛോത്സവ് എന്ന പ്രമേയത്തിൽ നടക്കുന്ന എസ്എച്ച്എസ് 2025, ആഘോഷത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സംയോജനമാണ് എന്ന് കേന്ദ്രമന്ത്രി സി ആർ പാട്ടീൽ പറഞ്ഞു. 'അന്ത്യോദയ സേ സർവോദയ' എന്ന സമീപനത്തോടെയാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് 2047 ലെ വികസിത ഭാരതത്തിന് അനിവാര്യ ഘടകമെന്ന നിലയിൽ ഓരോ ഗ്രാമത്തിനും പട്ടണത്തിനും അന്തസ്സ്, ആരോഗ്യം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സിടിയു പരിവർത്തനലക്ഷ്യങ്ങൾ, സഫായ്മിത്ര സുരക്ഷ, ഒഡിഎഫ് പ്ലസ്, സ്വച്ഛ് സുജൽ ഗ്രാമ പ്രഖ്യാപനം, പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങൾ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കാൻ ലക്ഷ്യമിടുന്നത്.
സ്വച്ഛോത്സവം 5 പ്രധാന സ്തംഭങ്ങളെ കേന്ദ്രീകരിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നത് (i) നിർദിഷ്ട ശുചിത്വ ലക്ഷ്യ യൂണിറ്റുകളുടെ (സിടിയു) പരിവർത്തനം- വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ളതും ഇരുണ്ടതും അവഗണിക്കപ്പെട്ടതുമായ സ്ഥലങ്ങളെ പരിവർത്തനം ചെയ്യൽ(ii) വൃത്തിയുള്ള പൊതു ഇടങ്ങൾ - പൊതു സ്ഥലങ്ങളിലുടനീളമുള്ള ശുചീകരണ പ്രവർത്തനങ്ങൾ (iii) സഫായ്മിത്ര സുരക്ഷ ശിബിരം - ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ പരിശോധനകൾക്കും ക്ഷേമത്തിനുമുള്ള ഏകജാലക സേവന, സുരക്ഷ, സമ്മാൻ ക്യാമ്പുകൾ (iv) ശുചിത്വ ഹരിത ഉത്സവങ്ങൾ - പരിസ്ഥിതി സൗഹൃദവും മാലിന്യരഹിതവുമായ ആഘോഷങ്ങൾ (v) ശുചിത്വ അവബോധ പ്രവർത്തനങ്ങൾ -ഗ്രാമീണ ഇന്ത്യയിൽ സ്വച്ഛ് സുജൽ ഗ്രാമം, ഒഡിഎഫ് പ്ലസ് മാതൃക ഗ്രാമം എന്നിവ സൃഷ്ടിച്ചു പ്രഖ്യാപനത്തിനായി ഗ്രാമസഭകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശുചിത്വ സന്ദേശം പ്രചരിപ്പിക്കൽ.
സ്വച്ഛതാ ഹി സേവ 2025 ന്റെ ഭാഗമായി, രാജ്യവ്യാപകമായി 2025 സെപ്റ്റംബർ 25 ന് ഒരു സന്നദ്ധ സേവന പ്രവർത്തനം - " ഒരു ദിവസം ഒരു മണിക്കൂർ ഒരുമിച്ച് " എന്ന ആശയത്തിൽ - സംഘടിപ്പിക്കും. സിടിയുവിന്റെ പരിവർത്തനത്തിനായി പ്രാദേശിക തലത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു. പൗരന്മാർ, രാഷ്ട്രീയ നേതൃത്വം, എസ്ബിഎം അംബാസഡർമാർ, യുവജന ഗ്രൂപ്പുകൾ, എൻജിഒകൾ, സിഎസ്ഒകൾ, പങ്കാളി സംഘടന പ്രതിനിധികൾ, സ്വാധീനം ചെലുത്തുന്നവർ എന്നിവർ നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ, എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.പ്രാദേശിക ശുചിത്വ തൊഴിലാളികൾ ശുചീകരണ ദൗത്യത്തിന് നൽകിയ സംഭാവനകൾക്ക് അംഗീകാരമായി അവരെ അനുമോദിക്കാനും നിർദ്ദേശമുണ്ട്.
SKY
****
(Release ID: 2167127)
Visitor Counter : 2