നിതി ആയോഗ്
ശ്രീമതി. നിര്‍മല സീതാരാമനും ശ്രീ. അശ്വിനി വൈഷ്ണവും ചേര്‍ന്ന് നിതി ആയോഗിന്റെ എഐ ഫോര്‍ വികസിത് ഭാരത് റോഡ്മാപ്പും ഫ്രോണ്ടിയര്‍ ടെക് റിപ്പോസിറ്ററിയും പ്രകാശനം ചെയ്തു.
Posted On:
15 SEP 2025 6:26PM by PIB Thiruvananthpuram
നിതി ആയോഗ് ഇന്ന് രണ്ട് പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. എഐ ഫോര്‍
വികസിത് ഭാരത് റോഡ്മാപ്പ്: ത്വരിതപ്പെടുത്തിയ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരം, ഫ്രോണ്ടിയര്‍ ടെക് ഹബ്ബിന് കീഴിലുള്ള നിതി ഫ്രോണ്ടിയര്‍ ടെക് റിപ്പോസിറ്ററി എന്നിവയാണവ. കേന്ദ്ര ധന, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍, കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക, റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, നിതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീ സുമന്‍ ബെറി, നിതി ആയോഗ് സി.ഇ.ഒ ശ്രീ. ബി.വി.ആര്‍ സുബ്രഹ്മണ്യം, ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി ശ്രീ. എസ്. കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ്മാപ്പ് പ്രകാശനം ചെയ്തത്.
ഇന്ത്യയിലെ എല്ലാ ജില്ലകളിലും വികസനം കൊണ്ടുവരുന്നതിനായി നിര്‍മിതബുദ്ധി(AI)യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കണമെന്ന് ചടങ്ങിനെ അഭിസംബോധ ചെയ്ത ധനമന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ പറഞ്ഞു. സാങ്കേതിക നവീകരണത്തില്‍ സഹകരണ ആവാസവ്യവസ്ഥയുടെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. സര്‍ക്കാരിനേയും വ്യവസായങ്ങളേയും ആവിഷ്‌കര്‍ത്താക്കളേയും ഒരുമിച്ച് ഒരു ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനാണ് നിതി ആയോഗിന്റെ ഫ്രോണ്ടിയര്‍ ടെക് ഹബ് എന്നും ഇതിലൂടെ ആശയങ്ങളെ ഫലപ്രദമായ നടപടികളാക്കി മാറ്റുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രോണ്ടിയര്‍ ടെക്‌നോളജി മേഖലയില്‍
ഇന്ത്യയ്ക്ക് പിന്നോക്കം നില്‍ക്കാന്‍ കഴിയില്ല; കാരണം ഇന്ത്യയുടെ ലക്ഷ്യം നേതൃസ്ഥാനമാണ്.
നിര്‍മിതബുദ്ധി(AI) നമ്മുടെ ജോലിയേയും ജീവിത രീതിയേയും അടിസ്ഥാനപരമായി മാറ്റിമറിക്കാന്‍ പോകുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക, റെയില്‍വേ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. വികസിത ഭാരതം സ്വപ്നം കാണാന്‍ കഴിയുമെന്ന ആത്മവിശ്വാസം നമ്മുടെ യുവാക്കളില്‍ ഉളവാക്കിയതാണ് ഇന്നത്തെ ഏറ്റവും വലിയ മാറ്റമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ വളര്‍ച്ച ശക്തവും,എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമാണ്.
നിര്‍മിതബുദ്ധിയുടെ സാധ്യതകളെ ഫലങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു പ്രായോഗിക പ്രവര്‍ത്തന പദ്ധതിയാണ് റോഡ്മാപ്പ് അവതരിപ്പിക്കുന്നത്. ഇതില്‍ രണ്ട് പ്രധാന ഘടകങ്ങള്‍ എടുത്തുകാണിക്കുന്നു: (i) ഉത്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായങ്ങളിലുടനീളം നിര്‍മിതബുദ്ധി സ്വീകരിക്കുന്നത് വേഗത്തിലാക്കുക; (ii) ഇന്ത്യയെ നവീകരണാധിഷ്ഠിത അവസരങ്ങളിലേക്ക് കുതിക്കാന്‍ സഹായിക്കുന്നതിന് ജനറേറ്റീവ് AI ഉപയോഗിച്ച് ഗവേഷണ വികസനത്തെ പരിവര്‍ത്തനം ചെയ്യുക. റോഡ്മാപ്പ് ഇവിടെ ലഭ്യമാണ്:
https://niti.gov.in/sites/default/files/2025-09/AI-for-Viksit-Bharat-the-opportuntiy-for-accelerated-economic-growth.pdf
റോഡ്മാപ്പിന് പൂരകമായി, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ദേശീയ സുരക്ഷ എന്നീ നാല് മേഖലകളിലായി ഇന്ത്യയിലുടനീളമുള്ള 200 ലധികം വിജയകഥകള്‍ ഫ്രോണ്ടിയര്‍ ടെക് റിപ്പോസിറ്ററി പ്രദര്‍ശിപ്പിക്കുന്നു. ഉപജീവനമാര്‍ഗ്ഗങ്ങള്‍ പരിവര്‍ത്തനം ചെയ്യുന്നതിനായി സംസ്ഥാനങ്ങളും സ്റ്റാര്‍ട്ടപ്പുകളും സാങ്കേതികവിദ്യ എങ്ങനെ വിന്യസിക്കുന്നുവെന്നതിന്റെ ഉദാഹരണങ്ങള്‍ ഇതിലൂടെ വ്യക്തമാക്കുന്നു. ഇത്
https://frontiertech.niti.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സാങ്കേതികവിദ്യയുടെ അടിത്തട്ടിലുള്ള സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനും വലിയ തോതില്‍ സ്വാധീനം
സൃഷ്ടിക്കുന്നതിനുമുള്ള രണ്ട് സംരംഭങ്ങള്‍ നിതി ആയോഗ് സി.ഇ.ഒ ശ്രീ. ബി.വി.ആര്‍ സുബ്രഹ്മണ്യം പ്രഖ്യാപിച്ചു. താഴെപ്പറയുന്നവ അതില്‍ ഉള്‍പ്പെടുന്നു:
ഫ്രോണ്ടിയര്‍ 50 സംരംഭം എഡിപി/എബിപി തീമുകളിലുടനീളം സേവനങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്താന്‍ കഴിവുള്ള ഫ്രോണ്ടിയര്‍ സാങ്കേതികവിദ്യകള്‍ വിന്യസിക്കുന്നതിനും റിപ്പോസിറ്ററിയില്‍ നിന്ന് ഉപയോഗ കേസുകള്‍ തിരഞ്ഞെടുക്കുന്നതിനും 50 അഭിലാഷ ജില്ലകളെ/ബ്ലോക്കുകളെ നിതി ആയോഗ് പിന്തുണയ്ക്കും.
നിതി ഫ്രോണ്ടിയര്‍ ടെക് ഇംപാക്റ്റ് അവാര്‍ഡുകള്‍ ഭരണ നിര്‍വ്വഹണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാര്‍ഗ്ഗം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന മൂന്ന് സംസ്ഥാനങ്ങളെ അംഗീകരിക്കുകയും അളക്കാവുന്നതും പരിവര്‍ത്തനാത്മകവുമായ ഫലങ്ങള്‍ അളക്കുന്നതിന് അവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, ഗ്രാമീണ തലത്തില്‍ ഫ്രോണ്ടിയര്‍ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചുകൊണ്ട് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ജില്ലാ കളക്ടര്‍മാര്‍, വ്യവസായ പ്രമുഖര്‍, ജില്ലാ പ്രവര്‍ത്തകര്‍, ഇന്ത്യയിലുടനീളമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ഓണ്‍ലൈന്‍ വഴി പരിപാടിയില്‍ പങ്കുചേര്‍ന്നു.
********************
(Release ID: 2166999)
Visitor Counter : 2