ആയുഷ്‌
azadi ka amrit mahotsav

ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 18 മുതല്‍ 19 വരെ നടക്കുന്ന ദ്വിദിന ദേശീയ ആയുഷ് മിഷന്‍ ശില്‍പശാലയ്ക്കു കേരളം ആതിഥ്യമരുളും

ആയുഷ് ഡിജിറ്റല്‍ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ശില്‍പശാല് സംസ്ഥാന ആരോഗ്യ-ഡബ്ല്യുസിഡി മന്ത്രി ശ്രീമതി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങളെക്കുറിച്ചുള്ള ദേശീയ ശില്‍പശാലയില്‍ സെക്രട്ടറി (ആയുഷ്) വൈദ്യ രാജേഷ് കൊട്ടെച്ച മുഖ്യ പ്രഭാഷണം നടത്തും
ദേശീയ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളുമായി ആയുഷിന്റെ സ്റ്റാന്‍ഡേഡൈസ്ഡ് ഡിജിറ്റല്‍ അഡോപ്ഷനും സംയോജനത്തിനുമുള്ള റോഡ്മാപ്പ് രൂപപ്പെടുത്തുന്നതിനുള്ള ശില്‍പശാല

Posted On: 13 SEP 2025 4:21PM by PIB Thiruvananthpuram

ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ആയുഷ് മിഷന്റെ 2025 ലെ വകുപ്പുതല ഉച്ചകോടിയുടെ തുടര്‍ച്ചയായി, 'വിവിധ മേഖലകളിലെ ഐടി-പ്രാപ്യ ഡിജിറ്റല്‍ സേവനങ്ങള്‍' ഒരു പ്രധാന ഉപ-വിഷയമായി തിരിച്ചറിഞ്ഞ ദേശീയ ആയുഷ് ദൗത്യം, കേരളം 2025 സെപ്റ്റംബര്‍ 18 മുതല്‍ 19 വരെ കേരളത്തിലെ കോട്ടയത്ത് 'ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങള്‍' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു.

ആയുഷ് മേഖലയിലെ ഡിജിറ്റല്‍ പരിഹാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമഗ്രവും കേന്ദ്രീകൃതവും പാരസ്പര്യത്തോടെ പ്രവര്‍ത്തനക്ഷമവുമായ ഒരു ഡിജിറ്റല്‍ ചട്ടക്കൂടിലേക്ക് നീങ്ങുന്നതിനുമുള്ള ഒരു സഹകരണ വേദിയായാണു ശില്‍പശാല വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, സ്‌കേലബിളിറ്റി പ്രോത്സാഹിപ്പിക്കുക, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണം വര്‍ദ്ധിപ്പിക്കുക, പൗര കേന്ദ്രീകൃത സേവന വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് ചട്ടക്കൂടിന്റെ ലക്ഷ്യം.

സെപ്റ്റംബര്‍ 18 ന് നടക്കുന്ന ഉദ്ഘാടന സെഷന്‍ കേരള സര്‍ക്കാരിന്റെ എന്‍എഎം മിഷന്‍ ഡയറക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കും.

സംസ്ഥാന ആരോഗ്യ-സ്ത്രീ-ശിശു വികസന മന്ത്രി ശ്രീമതി വീണ ജോര്‍ജ് ഉദ്ഘാടന പ്രസംഗം നടത്തും. തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) ശ്രീ രാജന്‍ ഖോബ്രഗഡെ അധ്യക്ഷ പ്രസംഗം നടത്തും.

കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച മുഖ്യ പ്രഭാഷണം നടത്തും. പിന്നീട് ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീമതി കവിത ജെയിന്‍ പ്രത്യേക പ്രഭാഷണം നടത്തും.

ആയുഷ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മന്ത്രിമാര്‍, മുതിര്‍ന്ന ഭരണകര്‍ത്താക്കള്‍, സംസ്ഥാന ആയുഷ് വകുപ്പുകളിലെ മിഷന്‍ ഡയറക്ടര്‍മാര്‍, പ്രധാന ഉദ്യോഗസ്ഥര്‍, കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണ തലങ്ങളിലെ ആയുഷ് ഐടി ഡിവിഷനുകളില്‍ നിന്നുള്ള സാങ്കേതിക ഉദ്യോഗസ്ഥര്‍, ഡിജിറ്റല്‍ ഹെല്‍ത്ത്, ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവരുടെ പങ്കാളിത്തം ശില്‍പശാലയില്‍ ഉണ്ടാകും.

സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള മികച്ച രീതികള്‍ പങ്കുവെക്കുന്നതിലും ഐടി നവീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും, ആയുഷ് ഗ്രിഡ് ടീം കേന്ദ്ര ഗവണ്‍മെന്റിന്റെ ഐടി പരിഹാരങ്ങളെക്കുറിച്ച് ഓറിയന്റേഷന്‍ നല്‍കുന്നതിലും, പ്രോഗ്രാം മാനേജ്‌മെന്റ്, രോഗീ പരിചരണം, നിരീക്ഷണ, റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍, മാനവ വിഭവശേഷി, ഡാറ്റ മാനേജ്‌മെന്റ്, സാമ്പത്തിക ട്രാക്കിംഗ് സംവിധാനങ്ങള്‍ തുടങ്ങിയ നിര്‍ണായക ഡിജിറ്റല്‍ മേഖലകള്‍ പരിശോധിക്കുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഐടി-പ്രാപ്യ ആയുഷ് സേവനങ്ങളില്‍ ഏകീകൃത ദേശീയ വിജ്ഞാന പങ്കിടല്‍ പ്ലാറ്റ്ഫോം സ്ഥാപിക്കല്‍, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഡിജിറ്റല്‍ ദത്തെടുക്കലിനുള്ള ഒരു ചട്ടക്കൂടിന്റെ വികസനം, ആയുഷ് ഡിജിറ്റല്‍ സംവിധാനങ്ങളെ ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യവുമായും മറ്റ് ദേശീയ ഇ-ഹെല്‍ത്ത് സംരംഭങ്ങളുമായും യോജിപ്പിക്കുന്നതിനുള്ള ശുപാര്‍ശകള്‍ എന്നിവയുള്‍പ്പെടെ അര്‍ത്ഥവത്തായ ഫലങ്ങള്‍ ശില്‍പശാല് നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.

ശില്‍പശാലയ്ക്കു ശേഷം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ കേരളത്തിലെ ആയുഷ് സൗകര്യങ്ങളിലേക്ക് രണ്ട് ദിവസത്തെ ഫീല്‍ഡ് സന്ദര്‍ശനം (2025 സെപ്റ്റംബര്‍ 20-21) സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ (ഐഎസ്എം ആന്‍ഡ് ഹോമിയോപ്പതി) - എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്‍ട്ടിഫൈഡ്, കായകല്പ് അവാര്‍ഡ് നേടിയത്, ഗവണ്‍മെന്റ് ആയുഷ് ആശുപത്രികള്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദ പദ്ധതി, ആരോഗ്യനൗക, പാലിയേറ്റീവ് കെയര്‍, ദൃഷ്ടി, ആയുര്‍കര്‍മ്മ തുടങ്ങിയ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുഷ് സേവന വിതരണത്തിന്റെ വൈവിധ്യമാര്‍ന്ന മാതൃകകള്‍ നിരീക്ഷിക്കും.

ആയുഷ് മേഖലയില്‍ ഡിജിറ്റല്‍ ദത്തെടുക്കല്‍ ശക്തിപ്പെടുത്തുന്നതിലും, അന്തര്‍ സംസ്ഥാന സഹകരണം വളര്‍ത്തിയെടുക്കുന്നതിലും, ഇന്ത്യയില്‍ ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആയുഷ് ഡിജിറ്റല്‍ ആരോഗ്യ ആവാസവ്യവസ്ഥയ്ക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിലും ഈ ദേശീയ ശില്‍പശാല ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും.

 

**** 

SK


(Release ID: 2166423) Visitor Counter : 2
Read this release in: English , Urdu , Hindi , Tamil