തെരഞ്ഞെടുപ്പ് കമ്മീഷന്‍
സി ഇ ഒ ഓഫീസുകളിലെ മീഡിയ, കമ്മ്യൂണിക്കേഷൻ ഓഫീസർമാർക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏകദിന ശിൽപ്പശാല നടത്തി
വസ്തുതകൾ വ്യക്തമാക്കുക - തെറ്റിദ്ധാരണ ഉളവാക്കുന്ന വിവരങ്ങൾ ചെറുക്കുക എന്ന വിഷയത്തിൽ ഊന്നിയായിരുന്നു ശിൽപ്പശാല
प्रविष्टि तिथि:
12 SEP 2025 4:48PM by PIB Thiruvananthpuram
1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ (CEO) ഓഫീസുകളിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർമാർക്കായി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഒരു ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
2. 51 മീഡിയ നോഡൽ ഓഫീസർമാരും (എംഎൻഒ) സോഷ്യൽ മീഡിയ നോഡൽ ഓഫീസർമാരും (എസ്എംഎൻഒ) പരിപാടിയിൽ പങ്കെടുത്തു.
3. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തു.
4. തെറ്റായ വിവരങ്ങളുടെ ഭീഷണി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ കർശനമായി ഭരണഘടന അനുസരിച്ചാണ് നടക്കുന്നതെന്ന് വ്യക്തമായി അറിയിക്കേണ്ടതും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ വസ്തുതകൾ ഉപയോഗിച്ച് ചെറുക്കേണ്ടതും അനിവാര്യമാണെന്ന് ശിൽപ്പശാല ചൂണ്ടിക്കാട്ടി.
5. മാധ്യമങ്ങൾക്കും മറ്റ് പങ്കാളികൾക്കും സമയബന്ധിതമായി വസ്തുതാപരമായ വിവരങ്ങൾ കൈമാറുന്നതിനായി സിഇഒ ഓഫീസുകളുടെ ആശയവിനിമയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സെഷനുകൾ നടത്തി.
6. മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും വീക്ഷണകോണിൽ നിന്നുള്ള വോട്ടർ പട്ടികകളുടെ തീവ്ര പുന:പരിശോധനയെക്കുറിച്ചുള്ള പ്രത്യേക സെഷനുകൾ ശിൽപ്പശാലയിൽ ഉണ്ടായിരുന്നു.
7. തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള വിവിധ ഉപാധികൾ, സാങ്കേതിക വിദ്യകൾ, എന്നിവയെക്കുറിച്ചുള്ള ഒരു വിദഗ്ദ്ധ സെഷനും സംഘടിപ്പിച്ചു.
8. ഇത്തരത്തിലുള്ള മൂന്നാമത്തെ ആശയവിനിമയമാണ് ഈ ശിൽപ്പശാലയിലൂടെ നടന്നത്. ഐഐഐഡിഇഎമ്മിലെ സിഇഒ ഓഫീസുകളിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർമാർക്കായി 2025 ഏപ്രിൽ 9 നും 2025 ജൂൺ 5 നും ന്യൂഡൽഹിയിൽ ഓറിയന്റേഷൻ പ്രോഗ്രാമുകൾ നടത്തിയിരുന്നു.
-NK-
(रिलीज़ आईडी: 2166060)
आगंतुक पटल : 9