വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ സ്‌ക്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) 2024-25 റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു.


Posted On: 28 AUG 2025 4:39PM by PIB Thiruvananthpuram
ഇന്ത്യയിലെ സ്‌ക്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+) 2024-25 റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിശദമായ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ താഴെ ചേർക്കുന്നു:

അധ്യാപകരുടെ എണ്ണത്തിൽ വർദ്ധനവ്

UDISE + ആരംഭിച്ച ശേഷം, 2024–25 അധ്യയന വർഷത്തിലാദ്യമായി, മൊത്തം അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു. വിദ്യാർത്ഥി-അധ്യാപക അനുപാതം മെച്ചപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള  വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും അധ്യാപക ലഭ്യതയിലെ പ്രാദേശിക അസമത്വങ്ങൾ പരിഹരിക്കുന്നതിലുമുള്ള  നിർണ്ണായക ചുവടുവയ്പ്പാണ് അധ്യാപകരുടെ എണ്ണത്തിലെ വർദ്ധനവ്. 2022-23 മുതൽ റിപ്പോർട്ടിംഗ് വർഷം (2024–25) വരെ ഈ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചു വരികയാണ്. 2022-23 നെ അപേക്ഷിച്ച് അധ്യാപകരുടെ എണ്ണത്തിൽ 6.7% വർദ്ധനവ് 2024-25 ൽ ഉണ്ടായിട്ടുണ്ട്.  കഴിഞ്ഞ വർഷങ്ങളിലെ അധ്യാപകരുടെ എണ്ണവുമായി ബന്ധപ്പെട്ട താരതമ്യം ഇനിപ്പറയുന്ന പട്ടികയിൽ അവതരിപ്പിച്ചിരിക്കുന്നു.
 

Educational Indicator

2022-23

2023-24

2024-25

Teachers

94,83,294

98,07,600

1,01,22,420


മെച്ചപ്പെട്ട വിദ്യാർത്ഥി-അധ്യാപക അനുപാതം (PTR)

ഫൗണ്ടേഷണൽ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥി-അധ്യാപക അനുപാതം (PTR) ഇപ്പോൾ യഥാക്രമം 10, 13, 17, 21 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവയെല്ലാം ദേശീയ വിദ്യാഭ്യാസ നയം (NEP) വിഭാവനം ചെയ്യുന്ന 1:30 അനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതാണ്. മെച്ചപ്പെട്ട PTR കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ശക്തമായ ഇടപഴകലും വ്യക്തിഗത ശ്രദ്ധയും സാധ്യമാക്കുന്നു. ഇത് മെച്ചപ്പെട്ട പഠനാനുഭവത്തിനും മികച്ച അക്കാദമിക ഫലങ്ങൾക്കും കാരണമാകുന്നു.
 

Educational Indicators

2022-23

2023-24

2024-25

Pupil Teacher Ratio

(Number)

Foundational

11

10

10

Preparatory

14

13

13

Middle

18

18

17

Secondary

23

21

21


കുറയുന്ന കൊഴിഞ്ഞു പോക്ക്  

2022-23, 2023-24 എന്നീ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 2024–25 അധ്യയന വർഷത്തിൽ പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി തലങ്ങളിലുടനീളം കൊഴിഞ്ഞു പോക്ക് നിരക്കിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് പ്രിപ്പറേറ്ററി തലത്തിൽ നിരക്ക് 3.7% ൽ നിന്ന് 2.3% ആയും, മിഡിൽ തലത്തിൽ 5.2% ൽ നിന്ന് 3.5% ആയും, സെക്കൻഡറി തലത്തിൽ 10.9% ൽ നിന്ന് 8.2% ആയും കുറഞ്ഞു. കുറയുന്ന ഈ  പ്രവണത മെച്ചപ്പെട്ട വിദ്യാർത്ഥി നിലനിർത്തൽ എടുത്തു കാട്ടുകയും കുട്ടികളെ വിദ്യാഭ്യാസത്തിൽ വ്യാപൃതരാക്കുന്നത്  ലക്ഷ്യമിട്ടുള്ള സംരംഭങ്ങളുടെ വിജയത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തലങ്ങളിലുമുള്ള സ്ഥായിയായ കുറവ് സൂചിപ്പിക്കുന്നത് സ്ക്കൂളുകൾ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്ക്  പിന്തുണ നൽകുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നാണ്. ഇത് വിദ്യാഭ്യാസസംവിധാനത്തിൽ നിന്ന് നേരത്തെയുള്ള കൊഴിഞ്ഞു പോക്ക് കുറയ്ക്കാൻ സഹായിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ താരതമ്യ പ്രസ്താവന ഇവിടെ നൽകിയിട്ടുണ്ട്
 

Educational Indicators

2022-23

2023-24

2024-25

Dropout Rate (%)

Preparatory

8.7

3.7

2.3

Middle

8.1

5.2

3.5

Secondary

13.8

10.9

8.2

 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 
****

(Release ID: 2161790) Visitor Counter : 13
Read this release in: English , Urdu , Hindi , Tamil , Tamil