തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാർ SIR: ഇതിനകം ലഭിച്ചത് 98.2% വോട്ടർമാരുടെ രേഖകൾ; ശേഷിക്കുന്നത് 8 ദിവസം

Posted On: 24 AUG 2025 10:15AM by PIB Thiruvananthpuram

2025 ജൂൺ 24 മുതൽ 2025 ജൂലൈ 25 വരെ ബിഹാറിൽ നടന്ന വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന(SIR)യുടെ എന്യൂമെറേഷൻ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് 2025 ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 1 വരെയാണ് അവകാശവാദങ്ങളും എതിർപ്പുകളും രേഖകളും സമർപ്പിക്കുന്നതിനുള്ള കാലാവധി.

ബിഹാർ CEO, 38 ജില്ലകളിലെയും DEO-മാർ, 243 ERO-മാർ, 2976 AERO-മാർ, 90,712 BLO-മാർ, ലക്ഷക്കണക്കിനു സന്നദ്ധപ്രവർത്തകർ, 12 പ്രധാന രാഷ്ട്രീയ കക്ഷികളിലെ ജില്ലാ അധ്യക്ഷരുള്‍പ്പെടെയുള്ള മേഖലാ പ്രതിനിധികൾ, അവർ നിയമിച്ച 1.60 ലക്ഷം BLA-മാർ എന്നിവരുടെ നിരന്തര പരിശ്രമങ്ങളെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിക്കുന്നു.

കരട് വോട്ടർ പട്ടികയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്താൻ മാത്രമല്ല, എന്യൂമെറേഷൻ ഫോം സമർപ്പിക്കുമ്പോൾ നൽകിയിട്ടില്ലാത്ത ആവശ്യമായ രേഖകൾ സമർപ്പിക്കാനും പരാതി-അവകാശവാദ കാലയളവ് വോട്ടർമാർക്ക് അവസരം നൽകുന്നു. ബിഹാർ CEO-യുടെ ഓഫീസിൽനിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഇന്നുവരെ 98.2% വോട്ടർമാരുടെയും രേഖകൾ ലഭിച്ചു.

അതായത്, 2025 ജൂൺ 24 മുതൽ ഓഗസ്റ്റ് 24 വരെയുള്ള 60 ദിവസത്തിൽ, 98.2% പേർ അവരുടെ രേഖകൾ സമർപ്പിച്ചു. അതായത് പ്രതിദിനം ശരാശരി 1.64%. സെപ്റ്റംബർ 1 വരെ ഇനിയും 8 ദിവസം ബാക്കിയുണ്ട്. രേഖകൾ സമർപ്പിക്കാൻ 1.8% വോട്ടർമാർ മാത്രമേ ശേഷിക്കുന്നുള്ളൂ. BLO-മാരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ അവരുടെ രേഖകൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനാൽ, എന്യൂമെറേഷൻ ഫോം ശേഖരിക്കുന്നതുപോലെ, രേഖകൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളും നിശ്ചയിച്ച സമയത്തിന് മുമ്പ് പൂർത്തിയായേക്കും.

2025 ജൂൺ 24-ലെ SIR ഉത്തരവുപ്രകാരം, ബന്ധപ്പെട്ട 243 ERO-മാരും 2976 AERO-മാരും രേഖകളുടെ പരിശോധനയും ഇതോടൊപ്പം നടത്തുന്നു.

കരടുപട്ടികയിലുള്ള 7.24 കോടി വോട്ടർമാരിൽ, ഇതുവരെ ലഭിച്ചത് 0.16% അവകാശവാദങ്ങളും എതിർപ്പുകളുമാണ്. ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ BLA-മാരിൽനിന്ന് 10, തങ്ങളുടെ നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരിൽനിന്ന് 1,21,143 എന്നിങ്ങനെയാണ് ലഭിച്ചവയുടെ എണ്ണം. ബന്ധപ്പെട്ട നിയോജകമണ്ഡലത്തിലെ വോട്ടർമാരല്ലാത്തവരിൽനിന്നു പരാതികളേതും ലഭിച്ചിട്ടില്ല.

ജൂലൈ 1-ന് 18 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരോ ഒക്ടോബർ 1-ന് 18 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരോ ആയ 3,28,847 പുതിയ വോട്ടർമാരും അവരുടെ ഫോം 6-ഉം പ്രഖ്യാപനപത്രവും സമർപ്പിച്ചിട്ടുണ്ട്.

ബിഹാറിലെ SIR നിശ്ചിത സമയക്രമപ്രകാരം മുന്നേറുന്നു. ലഭിച്ച എല്ലാ അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും തീരുമാനവും യോഗ്യത രേഖകളുടെ പരിശോധനയും ബന്ധപ്പെട്ട ERO-മാർ/AERO-മാർ 2025 സെപ്റ്റംബർ 25-നകം പൂർത്തിയാക്കണം. അന്തിമ പരിശോധനയ്ക്കുശേഷം, 2025 സെപ്റ്റംബർ 30-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

****

AT


(Release ID: 2160432) Visitor Counter : 13