തൊഴില്‍, ഉദ്യോഗ മന്ത്രാലയം
2025 ജൂണിൽ ഇ.എസ്.ഐ പദ്ധതിയിൽ ചേർന്നത് 19.37 ലക്ഷം പുതിയ തൊഴിലാളികൾ
Posted On:
21 AUG 2025 4:32PM by PIB Thiruvananthpuram
2025 ജൂൺ മാസത്തിൽ 19.37 ലക്ഷം പുതിയ ജീവനക്കാരെ ചേർത്തതായി ഇ.എസ്.ഐ.സിയുടെ താൽക്കാലിക ശമ്പളപട്ടികയുടെ ഡാറ്റ സൂചിപ്പിച്ചു.
കൂടുതൽ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കി 2025 ജൂൺ മാസത്തിൽ 34,762 പുതിയ സ്ഥാപനങ്ങളെ ഇ.എസ്.ഐ പദ്ധതിയുടെ സാമൂഹിക സുരക്ഷാ പരിധിയ്ക്ക് കീഴിൽ കൊണ്ടുവന്നു.
തലവാചകം
|
മെയ് 2025
|
ജൂൺ 2025
|
വളർച്ച
|
മാസത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത യുവാക്കളുടെ എണ്ണം
|
9,46,843
|
9,58,979
|
12,136
|
ഈ മാസം പുതുതായി ചേർക്കപ്പെട്ട 19.37 ലക്ഷം ജീവനക്കാരിൽ 9.58 ലക്ഷം പേർ, അതായത് മൊത്തം രജിസ്‌ട്രേഷനുകളുടെ ഏകദേശം 49.50 ശതമാനവും 25 വയസ്സ് വരെ പ്രായപരിധിയിലുള്ളവരാണെന്നത് ഡാറ്റയിൽ നിന്ന് വ്യക്തമാണ്.
കൂടാതെ, ശമ്പളപട്ടിക സംബന്ധിച്ച ഡാറ്റയുടെ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിശകലനത്തിൽ 2025 ജൂണിൽ ചേർക്കപ്പെട്ട വനിതാ അംഗങ്ങളുടെ ആകെ എണ്ണം 4.13 ലക്ഷമാണെന്ന് സൂചിപ്പിക്കുന്നു. ഇതിനുപുറമെ, 2025 ജൂൺ മാസത്തിൽ മൊത്തം 87 ട്രാൻസ്ജെൻഡർ ജീവനക്കാരും ഇ.എസ്.ഐ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അതിന്റെ ആനുകൂല്യങ്ങൾ എത്തിക്കാനുള്ള ഇ.എസ്.ഐ.സിയുടെ പ്രതിബദ്ധതയെ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഡാറ്റ ഉത്ഭവം തുടർച്ചയായ ഉദ്യമമായതിനാൽ ശമ്പളപട്ടിക സംബന്ധിച്ച ഡാറ്റ താൽക്കാലികമാണ്.
*******************
(Release ID: 2159474)