വാണിജ്യ വ്യവസായ മന്ത്രാലയം
സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കുന്നതിനുള്ള പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച നിബന്ധനകളിൽ ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും ഒപ്പുവച്ചു.
Posted On:
20 AUG 2025 5:42PM by PIB Thiruvananthpuram
അർമേനിയ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, റഷ്യൻ ഫെഡറേഷൻ എന്നിവ ഉൾപ്പെടുന്ന യുറേഷ്യൻ ഇക്കണോമിക് യൂണിയനും (EAEU) ഇന്ത്യയും ഇന്ന് മോസ്കോയിൽ സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറൻസിൽ (ToR) ഒപ്പുവച്ചു. ഭാരത സർക്കാരിന്റെ വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ അജയ് ഭാദൂവും യുറേഷ്യൻ ഇക്കണോമിക് കമ്മീഷൻ (EEC) വ്യാപാര നയ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിഖായേൽ ചെറെകേവും നിബന്ധനകളിൽ ഒപ്പുവച്ചു.
തന്റെ സന്ദർശന വേളയിൽ, ഭാരത സർക്കാരിന്റെ വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ അജയ് ഭാദൂ വ്യാപാരം, EEC എന്നിവയുടെ ചുമതലയുള്ള മന്ത്രി ശ്രീ ആൻഡ്രി സ്ലെപ്നെവിനെ സന്ദർശിച്ചു. ToR ഒപ്പിട്ടതോടെ കൈവരിക്കാനായ നാഴികക്കല്ലുകളെ സംബന്ധിച്ച് ചർച്ചാ ഗ്രൂപ്പുകളുടെ തലവന്മാർ മന്ത്രിയെ ധരിപ്പിച്ചു. വ്യാപാര കരാറിന്റെ സ്ഥാപനപരമായ വശങ്ങൾ ഉൾപ്പെടെയുള്ള ഔപചാരിക ചർച്ചാ പ്രക്രിയയുടെ ഭാവിഘട്ടങ്ങളും ആലോചനാവിഷയങ്ങളായിരുന്നു.
ഇന്ത്യയും EAEU-വും തമ്മിലുള്ള വ്യാപാരം 2024-ൽ 69 ബില്യൺ യുഎസ് ഡോളറായിരുന്നതായും 2023-നെ അപേക്ഷിച്ച് 7 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും ഇരുപക്ഷവും വിലയിരുത്തി. 6.5 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തോടെ, നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതി സ്ഥാപനങ്ങൾക്ക് വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും പുതിയ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും ഉള്ള വൈവിധ്യവത്ക്കരണത്തെ പിന്തുണയ്ക്കുകയും വിപണി ഇതര സമ്പദ്‌വ്യവസ്ഥകൾക്കെതിരായ മത്സരശേഷി വർദ്ധിപ്പിക്കുകയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ഗണ്യമായ നേട്ടങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ചർച്ചകൾക്കുള്ള ചട്ടക്കൂട് ToR വിശദീകരിക്കുന്നു. സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വ്യാപാര സാധ്യതകൾ തുറക്കുകയും നിക്ഷേപങ്ങൾ വർദ്ധിക്കുകയും കൂടുതൽ ശക്തവും ഈടുറ്റതുമായ ഇന്ത്യ-EAEU സാമ്പത്തിക പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാർ എത്രയും വേഗം പൂർത്തിയാക്കുന്നതിനും വ്യാപാര സഹകരണത്തിനായുള്ള ദീർഘകാല സ്ഥാപന ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.
****************
(Release ID: 2158715)