വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

തപാൽ സേവനങ്ങളുടെ പുതിയ ഡിജിറ്റൽ യുഗത്തിന് തുടക്കം കുറിച്ച് കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ

Posted On: 19 AUG 2025 6:35PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനും കേന്ദ്ര വാർത്താവിനിമയ മന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യയുടെ മാർഗനിർദ്ദേശത്തിനും കീഴിൽ തപാൽ വകുപ്പ് (DoP) ഐ ടി 2.0-അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (APT) വിജയകരമായി പുറത്തിറക്കി. ഈ ചരിത്രപരമായ ഡിജിറ്റല്‍ അപ്ഗ്രേഡ് ഇന്ത്യയിലെ 1.65 ലക്ഷം തപാല്‍ ഓഫീസുകളിലേക്കുള്ള ആധുനികവത്കരണ യാത്രയിലെ പരിവർത്തനാത്മക ചുവടുവയ്പ്പാണ്. ഇത് കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ എന്നീ ദർശനങ്ങളുമായി പൊരുത്തപ്പെടുന്നവയുമാണ്. ഐടി 2.0 രാജ്യത്തിൻ്റെ എല്ലാ കോണുകളിലേക്കും വേഗതയേറിയതും കൂടുതൽ വിശ്വാസ്യതയുള്ളതുമായ പൗര കേന്ദ്രീകൃത തപാൽ, സാമ്പത്തിക സേവനങ്ങൾ എത്തിക്കുന്നു.ഇത് ഇന്ത്യാ പോസ്റ്റിൻ്റെ ഉൾച്ചേർക്കലിനും സേവന മികവിനുമുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.
 
IT മോഡേണൈസേഷൻ പ്രോജക്റ്റ് 1.0 യുടെ വിജയത്തെ അടിസ്ഥാനമാക്കി പുതുതായി ആരംഭിച്ച അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (APT) പ്ലാറ്റ്‌ഫോം, വേഗതയേറിയതും കൂടുതൽ വിശ്വസനീയവും ഉപയോക്തൃ സൗഹൃദവുമായ പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകുന്ന ഒരു മൈക്രോ സർവീസസ് അധിഷ്ഠിത ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നു. സെൻ്റർ ഫോർ എക്‌സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി (CEPT)തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഈ ആപ്ലിക്കേഷൻ ഇന്ത്യാ ഗവൺമെൻ്റിൻ്റെ മേഘ്‌രാജ് 2.0 ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ ഹോസ്റ്റ് ചെയ്യുകയും BSNL ൻ്റെ രാജ്യവ്യാപക കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
 
“APT, ഇന്ത്യ പോസ്റ്റിനെ ലോകോത്തര നിലവാരമുള്ള ഒരു പൊതുമേഖല ലോജിസ്റ്റിക്സ് സ്ഥാപനമാക്കി മാറ്റും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഇതാണ് പൂര്‍ണ്ണ ശക്തിയോടെ മുന്നേറുന്ന ആത്മനിര്‍ഭര്‍ ഭാരത്. ഇത് ശക്തവും സ്വാശ്രയവുമായ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പാത രൂപപ്പെടുത്തുന്നു” കേന്ദ്രമന്ത്രി ശ്രീ സിന്ധ്യ പറഞ്ഞു.
 
APT യുടെ പ്രധാന സവിശേഷതകൾ
 
മൈക്രോ-സർവീസുകൾ, ഓപ്പൺ API അടിസ്ഥാനത്തിലുള്ള ഘടനാപദ്ധതി
  • ഏകീകൃതവും ഏകോപിതവുമായ ഉപയോക്തൃ ഇൻ്റര്‍ഫേസ്
  • ക്ലൗഡ്-റെഡി വിന്യാസം
  • ബുക്കിംഗില്‍ നിന്ന് ഡെലിവറി വരെയുള്ള പൂര്‍ണമായ ഡിജിറ്റല്‍ പരിഹാരം
  • നെക്സ്റ്റ് ജെൻ  വിശേഷതകള്‍ – QR കോഡ് പേയ്‌മെൻ്റുകൾ,OTP അടിസ്ഥാനത്തിലുള്ള ഡെലിവറി തുടങ്ങിയവ.
  • ഓപ്പണ്‍ നെറ്റ് വർക്ക് സംവിധാനം – ഗ്രാമീണ മേഖലകളിൽ പോലും വിശ്വസനീയമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു
  • 10 അക്ക അല്‍ഫാന്യുമറിക് DIGIPIN – ഡെലിവറി കൃത്യത വര്‍ധിപ്പിക്കാന്‍ മെച്ചപ്പെടുത്തിയ റിപ്പോര്‍ട്ടിംഗും വിശകലനവും.
ഘട്ടം ഘട്ടമായും ഘടനാപരമായും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. കർണാടക പോസ്റ്റൽ സർക്കിളിൽ 2025 മെയ്-ജൂൺ മാസത്തിൽ നടത്തിയ വിജയകരമായ പൈലറ്റ് പരീക്ഷണത്തിന് ശേഷം ലഭിച്ച അനുഭവങ്ങളെ അടിസ്ഥാനമാക്കി സിസ്റ്റവും തന്ത്രവും മെച്ചപ്പെടുത്തി.തുടര്‍ന്ന് 23 പോസ്റ്റല്‍ സര്‍ക്കിളുകളെയും ഉള്‍പ്പെടുത്തി ദേശീയതലത്തില്‍ സൂക്ഷ്മമായി ഘട്ടംഘട്ടമായി വിപുലീകരണം നടത്തി. തുടർന്ന് എല്ലാ തപാൽ ഓഫീസുകളും മെയിൽ ഓഫീസുകളും അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളും ഉൾപ്പെടെ 1.70 ലക്ഷത്തിലധികം ഓഫീസുകളിൽ 2025 ഓഗസ്റ്റ് 4 ന് 23 തപാൽ സർക്കിളുകളും APT പ്ലാറ്റ് ഫോമിൽ പൂര്‍ണമായും സജീവമായി.
 
സാങ്കേതിക പരിവർത്തനത്തിൻ്റെ വിജയം ജീവനക്കാരെ ആശ്രയിച്ചിരിക്കുന്നുവെന്ന് അംഗീകരിച്ചുകൊണ്ട്, ഇന്ത്യ പോസ്റ്റ് 4.6 ലക്ഷത്തിലധികം ജീവനക്കാർക്ക് മാസ്റ്റർ ട്രെയിനർമാർ, യൂസർ ചാമ്പ്യൻമാർ, അന്തിമ ഉപയോക്താക്കൾ എന്നിവരെ ഉൾക്കൊള്ളുന്ന ഒരു കാസ്കേഡ് മോഡലിലൂടെ "ട്രെയിൻ-റീട്രെയിൻ-റിഫ്രഷ്" എന്ന തത്വത്തിന് കീഴിൽ പരിശീലനം നൽകി.ഇതിലൂടെ രാജ്യത്തെ എല്ലാ തലങ്ങളിലും സജ്ജീകരണവും സുതാര്യമായ സ്വീകരണവും ഉറപ്പാക്കപ്പെട്ടു.
 
ഒറ്റ ദിവസം കൊണ്ട് 32 ലക്ഷത്തിലധികം ബുക്കിംഗുകളും 37 ലക്ഷം ഡെലിവറികളും വിജയകരമായി കൈകാര്യം ചെയ്തുകൊണ്ട് ഈ സംവിധാനം ഇതിനകം തന്നെ അതിൻ്റെ പ്രതിരോധശേഷിയും വ്യാപ്തിയും തെളിയിച്ചു കഴിഞ്ഞു.
 
 
***********************

(Release ID: 2158184)