ആയുഷ്‌
azadi ka amrit mahotsav

79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ പ്രത്യേക ക്ഷണിതാക്കളെ ന്യൂഡൽഹിയിൽ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം

Posted On: 14 AUG 2025 5:37PM by PIB Thiruvananthpuram

യോഗ, ഔഷധ സസ്യ കൃഷി എന്നീ മേഖലകളിൽ നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച 100 യോഗ സന്നദ്ധ പ്രവർത്തകരെയും പരിശീലകരെയും, ഔഷധ സസ്യങ്ങളുടെ സംരക്ഷണം, വികസനം, സുസ്ഥിര പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന 100 മികച്ച കർഷകരെയും ഇന്ത്യാ ഗവൺമെന്റ് ക്ഷണിച്ചു. രാജ്യത്തുടനീളത്തു നിന്നുള്ള ഈ പ്രത്യേക ക്ഷണിതാക്കൾ ചുവപ്പുകോട്ടയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കും.

 

 

79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി പ്രത്യേക ക്ഷണിതാക്കളായി എത്തിയ എല്ലാവരെയും ന്യൂഡൽഹിയിൽ നടന്ന ഒരു പ്രത്യേക പരിപാടിയിലൂടെ ആയുഷ് മന്ത്രാലയം ഊഷ്മളമായി സ്വാഗതം ചെയ്തു.

 

 "നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലായ സമർപ്പിത കർഷകർക്കും, ആരോഗ്യം, ഐക്യം, ഉൾക്കരുത്ത് എന്നിവയിലേക്ക് നമ്മെ നയിക്കുന്ന നമ്മുടെ ആദരണീയരായ യോഗ വിദഗ്ധർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ സംഭാവനകൾ സ്വാശ്രയവും സമൃദ്ധവുമായ ഇന്ത്യയുടെ ചൈതന്യത്തെ യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നു" -

 

കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല), ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ പ്രതാപ റാവു ജാദവ്, സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ട് എഴുതി നൽകിയ സന്ദേശത്തിൽ പറഞ്ഞു.

 

ആയുഷ് മന്ത്രാലയ സെക്രട്ടറി ശ്രീ. വൈദ്യ രാജേഷ് കൊട്ടേച്ച, ആയുഷ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി മൊണാലിസ ഡാഷ്, ആയുഷ് മന്ത്രാലയ ഡിഡിജി ശ്രീ സത്യജിത് പോൾ, ദേശീയ ഔഷധസസ്യ ബോർഡ് (എൻഎംപിബി) സിഇഒ ഡോ. മഹേഷ് കുമാർ ദാദിച്ച്, എംഡിഎൻഐവൈ ഡയറക്ടർ ഡോ. കാശിനാഥ് സമഗന്ധി, ആയുഷ് മന്ത്രാലയം, എൻ‌എം‌പി‌ബി, എം‌ഡി‌എൻ‌ഐ‌വൈ എന്നിവയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

ഊഷ്മളമായ ഒരു സ്വീകരണപരിപാടി എന്നതിലുപരി, പരമ്പരാഗത ആരോഗ്യ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലും ഔഷധ സസ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിലും രാജ്യത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സംഭാവന നൽകുന്നതിലും ഈ വ്യക്തികൾ വഹിക്കുന്ന അമൂല്യമായ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയായിരുന്നു പരിപാടി. ആരോഗ്യകരവും സ്വയം പര്യാപ്തവും ഏകീകൃതവുമായ ഇന്ത്യയുടെ ചൈതന്യത്തെ പ്രതിനിധീകരിച്ചുകൊണ്ട് ചുവപ്പു കോട്ടയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനുള്ള അവരുടെ ഉത്സാഹം വർദ്ധിപ്പിക്കുന്നതിന് ഈ പരിപാടി പ്രചോദനമായി.

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ഈ 200 പ്രത്യേക ക്ഷണിതാക്കളുടെ പങ്കാളിത്തം പരമ്പരാഗത ആരോഗ്യ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ ഔഷധ സസ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയ്ക്കുള്ള ആദരമായും, "ആരോഗ്യമുള്ള ഇന്ത്യ, സ്വാശ്രയ ഇന്ത്യ" എന്നതിന്റെ ജീവനുള്ള ഉദാഹരണമായും നിലകൊള്ളുന്നു.

*****


(Release ID: 2156710)
Read this release in: English , Urdu , Hindi , Tamil