ഉരുക്ക് മന്ത്രാലയം
azadi ka amrit mahotsav

ഭാരത് സ്റ്റീലിൻ്റെ ലോഗോ,ബ്രോഷർ,വെബ്‌സൈറ്റ് എന്നിവ കേന്ദ്ര ഉരുക്ക്,ഘന വ്യവസായ മന്ത്രി പുറത്തിറക്കി.

Posted On: 13 AUG 2025 6:26PM by PIB Thiruvananthpuram
കേന്ദ്ര ഉരുക്ക്,ഘന വ്യവസായ മന്ത്രി ശ്രീ എച്ച്.ഡി. കുമാരസ്വാമി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഭാരത് സ്റ്റീലിൻ്റെ  ഔദ്യോഗിക ലോഗോയും പരിപാടിയുടെ ബ്രോഷറും വെബ്‌സൈറ്റും അനാച്ഛാദനം ചെയ്തു.
 
WhatsApp Image 2025-08-13 at 15.02.32.jpeg


സ്റ്റീൽ മേഖലയിലെ വളർച്ച,നവീകരണം,സുസ്ഥിരത എന്നിവ വളർത്തിയെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ  പ്രതിബദ്ധത അടിവരയിടുന്ന ദ്വിതീയ സ്റ്റീൽ മേഖലയ്ക്കായുള്ള ഒരു ശില്പശാലയിലാണ്  ചടങ്ങ് നടന്നത്.സ്റ്റീൽ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിൻ്റെ  മുൻനിര അന്താരാഷ്ട്ര സമ്മേളന-പ്രദർശനമാണ് ഭാരത് സ്റ്റീൽ.ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും,പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ സ്റ്റീൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും, ആഭ്യന്തര, അന്തർദേശീയ വിപണികളിലുടനീളമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി ആഗോള വ്യവസായ പ്രമുഖർ, നയരൂപീകരണക്കാർ, സാങ്കേതിക സേവന ദാതാക്കൾ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടി 2026 ഏപ്രിൽ  16 മുതൽ 17 വരെ തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും.
 
WhatsApp Image 2025-08-13 at 15.02.32 (1).jpeg

 
വിഷയാധിഷ്ഠിത സെഷനുകൾ, മേഖലാ റൗണ്ട് ടേബിളുകൾ, സംസ്ഥാന-രാജ്യ റൗണ്ട് ടേബിളുകൾ, സി ഇ ഒ മാരുടെ സമ്മേളനം,സാങ്കേതിക പ്രദർശനങ്ങൾ,വാങ്ങുന്നവരും വിൽക്കുന്നവരും പങ്കെടുക്കുന്ന ബിസിനസ്സ് കൂടിക്കാഴ്ചകൾ, പ്രാഥമിക,ദ്വിതീയ സ്റ്റീൽ മേഖലകളിൽ നിന്നുള്ള വിപുലമായ പങ്കാളിത്തം എന്നിവ  പരിപാടിയിൽ ഉൾപ്പെടും.ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്രദർശനമായും അതിലപ്പുറത്തേക്കും വളരുക എന്ന ദർശനത്തോടെ, ആഗോള സ്റ്റീൽ വ്യവസായത്തിലെ  നവീകരണം, സഹകരണം, നിക്ഷേപം എന്നിവയ്ക്കുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ഭാരത് സ്റ്റീൽ ലക്ഷ്യമിടുന്നത്.പങ്കാളിത്തം സംബന്ധിച്ചും മറ്റ്  വിശദാംശങ്ങൾക്കുമായി   https://bharat.steel.gov.in സന്ദർശിക്കുക.
 
*****************

(Release ID: 2156165)
Read this release in: English , Urdu , Hindi , Marathi