രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഐസിജിയും എസ്എൽസിജിയും തമ്മിലുള്ള എട്ടാമത് ഉന്നതതല യോഗം ന്യൂഡൽഹിയിൽ നടന്നു

Posted On: 11 AUG 2025 5:31PM by PIB Thiruvananthpuram
ഇന്ത്യൻ തീര സംരക്ഷണ സേനയും (ഐസിജി) ശ്രീലങ്കയുടെ തീര സംരക്ഷണ സേനയും (എസ്എൽസിജി) തമ്മിലുള്ള എട്ടാമത് ഉന്നതതല യോഗം (എച്ച്എൽഎം) 2025 ആഗസ്റ്റ് 11 ന് ന്യൂഡൽഹിയിൽ നടന്നു. സമുദ്ര മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ പങ്കാളിത്തത്തിൽ ഈ യോഗം മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചു . സമുദ്ര മലിനീകരണ നിയന്ത്രണം, സമുദ്രമേഖലയിലെ തിരച്ചിൽ & രക്ഷാപ്രവർത്തനം, സമുദ്ര നിയമ നിർവ്വഹണം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മെച്ചപ്പെട്ട ശേഷി വികസനം,സാങ്കേതിക സഹായ സംരംഭങ്ങൾ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു.

ശ്രീലങ്കൻ പ്രതിനിധി സംഘത്തെ എസ്എൽസിജി ഡയറക്ടർ ജനറൽ റിയർ അഡ്മിറൽ വൈ.ആർ. സെരസിംഗയും ഇന്ത്യൻ പ്രതിനിധി സംഘത്തെ ഐസിജി ഡയറക്ടർ ജനറൽ പരമേഷ് ശിവമണിയും നയിച്ചു. സമകാലിക സമുദ്ര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പൊതുവായ സമുദ്ര മേഖലയിൽ സുരക്ഷ, സംരക്ഷണം , പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.

ഏകോപിത പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും മികച്ച രീതികൾ പങ്കിടുന്നതിനും സുസ്ഥിര സഹകരണത്തിലൂടെ പ്രാദേശിക സമുദ്ര സ്ഥിരത കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഐസിജിയുടെയും എസ്എൽസിജിയുടെയും പരസ്പര ദൃഢനിശ്ചയം യോഗം എടുത്തുകാട്ടി. 2018-ൽ ഐസിജിയും എസ്എൽസിജിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്ര പ്രകാരമുള്ള ചട്ടക്കൂടിന് കീഴിലുള്ള പ്രൊഫഷണൽ നടപടികൾക്കും ഉന്നത തല യോഗത്തിനുമായി എസ്എൽസിജി പ്രതിനിധി സംഘം 2025 ആഗസ്റ്റ് 10 മുതൽ 14 വരെ ഇന്ത്യ സന്ദർശിക്കുന്നു
 
SKY
 
*****
 

(Release ID: 2155371) Visitor Counter : 4