തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ തടസ്സങ്ങൾ ഒന്നുമില്ല;വെബ്സൈറ്റ് സുഗമമായി പ്രവർത്തിക്കുന്നു
Posted On:
08 AUG 2025 9:51PM by PIB Thiruvananthpuram
ഇസിഐ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നില്ല എന്ന തരത്തിൽ ചില കിംവദന്തികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉയർന്നത്, അനാവശ്യമായ ആശയക്കുഴപ്പത്തിലേക്ക് നയിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളുടെയും വോട്ടർ പട്ടിക https://voters.eci.gov.in/download-eroll?statecode=S25 എന്ന പ്രാഥമിക സൈറ്റ്/ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പ്രസ്തുത സൈറ്റ് ആരംഭിച്ചതുമുതൽ ഒരു തടസവുമില്ലാതെ പ്രവർത്തിക്കുന്നു; ഇപ്പോഴും പ്രവർത്തനക്ഷമമായി തുടരുന്നുണ്ട്.
ഇസിഐയുടെ പ്രാഥമിക സൈറ്റ് (https://voters.eci.gov.in/download-eroll?statecode=S25 )മായി ബന്ധിപ്പിച്ചിരിക്കുന്ന യുപി, ബീഹാർ, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സിഇഒ വെബ്‌സൈറ്റുകളിൽ നിന്നുള്ള ലിങ്കും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്തുത ലിങ്കിൽ എല്ലാ സംസ്ഥാനങ്ങളുടെയും വോട്ടർ പട്ടിക വിവരങ്ങൾലഭ്യമാണ്
SKY
******
(Release ID: 2154567)
Visitor Counter : 3