രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ പശ്ചിമ ബംഗാളും ഝാർഖണ്ഡും സന്ദർശിക്കും
Posted On:
29 JUL 2025 4:21PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ പശ്ചിമ ബംഗാളും ഝാർഖണ്ഡും സന്ദർശിക്കും .
ജൂലൈ 30 ന് പശ്ചിമ ബംഗാളിലെ കല്യാണിയിലുള്ള എയിംസിന്റെ ആദ്യ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
ജൂലൈ 31 ന്, ഝാർഖണ്ഡിലെ ദിയോഘറിൽ നടക്കുന്ന എയിംസിന്റെ ആദ്യ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
ആഗസ്റ്റ് 1 ന്, ധൻബാദിലെ ഐഐടി (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്) യുടെ 45-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
SKY
**********************
(Release ID: 2149742)