പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 27 JUL 2025 9:43AM by PIB Thiruvananthpuram

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പ്രചോദനം നൽകുന്ന ദീർഘദർശി, മികച്ച ശാസ്ത്രജ്ഞൻ, മാ​ർ​ഗദർശി, മഹാനായ ദേശസ്‌നേഹി എന്നീ നിലകളിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരിക്കപ്പെടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

"നമ്മുടെ പ്രിയപ്പെട്ട മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. പ്രചോദനം നൽകുന്ന ദീർഘദർശി, മികച്ച ശാസ്ത്രജ്ഞൻ, മാർ​ഗദർശി, മഹാനായ ദേശസ്‌നേഹി എന്നീ നിലകളിൽ അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. നമ്മുടെ രാഷ്ട്രത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം മാതൃകാപരമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ വികസിതവും ശക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാൻ ഇന്ത്യയിലെ യുവാക്കളെ പ്രേരിപ്പിക്കുന്നു."

On his death anniversary, paying homage to our beloved former President, Dr. APJ Abdul Kalam. He is remembered as an inspiring visionary, outstanding scientist, mentor and a great patriot. His dedication to our nation was exemplary. His thoughts motivate the youth of India to…

— Narendra Modi (@narendramodi) July 27, 2025

 

***

SK


(Release ID: 2148984)