തെരഞ്ഞെടുപ്പ് കമ്മീഷന്‍
സജീവ പങ്കാളിത്തത്തോടെ SIR പ്രക്രിയയിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച് 7.23 കോടി ബിഹാർ വോട്ടർമാർ
ഇതിനകം ഉൾപ്പെടുത്തിയത് 99.8% വോട്ടർമാരെ
Posted On:
25 JUL 2025 5:03PM by PIB Thiruvananthpuram
7.23 കോടി വോട്ടർമാരുടെ ഫോം സ്വീകരിച്ച് ഡിജിറ്റൽരൂപത്തിലാക്കി. ഈ വോട്ടർമാരുടെയെല്ലാം പേരുകൾ കരടു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. ശേഷിക്കുന്ന വോട്ടർമാരുടെ BLO റിപ്പോർട്ടുകൾക്കൊപ്പം ഫോം ഡിജിറ്റൽ രൂപത്തിലാക്കലും 2025 ഓഗസ്റ്റ് ഒന്നിനകം പൂർത്തിയാക്കും.
ഫോം പൂരിപ്പിക്കാത്തതോ മരിച്ചുപോയതോ സ്ഥിരവാസം മാറ്റിയതോ ആയ വോട്ടർമാരുടെ പട്ടിക ജൂലൈ 20-ന് 12 രാഷ്ട്രീയകക്ഷികളുമായി [ബഹുജൻ സമാജ് പാർട്ടി; ഭാരതീയ ജനത പാർട്ടി; കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്); ഇന്ത്യൻ നാഷണൽ കോൺഗ്രസ്; രാഷ്ട്രീയ ജനതാദൾ; ജനതാദൾ (യുണൈറ്റഡ്); രാഷ്ട്രീയ ലോക് സമത പാർട്ടി; കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷൻ); രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി; ലോക് ജനശക്തി പാർട്ടി (രാം വിലാസ്); നാഷണൽ പീപ്പിൾസ് പാർട്ടി; ആം ആദ്മി പാർട്ടി] പങ്കുവച്ചിട്ടുണ്ട്. അതിലൂടെ ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന കരടു വോട്ടർപട്ടികയിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ തിരുത്താൻ കഴിയും.
2025 ജൂൺ 24 മുതൽ, പ്രാദേശിക BLO/BLA-മാർ ഇനിപ്പറയുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
• മരിച്ചുപോയത് ഏകദേശം 22 ലക്ഷം വോട്ടർമാർ.
• ഒന്നിലധികം സ്ഥലങ്ങളിൽ പേരുചേർത്തിട്ടുള്ളത് ഏകദേശം 7 ലക്ഷം വോട്ടർമാർ.
• ഏകദേശം 35 ലക്ഷം വോട്ടർമാർ സ്ഥിരവാസം മാറ്റി; അഥവാ, അവരെ കണ്ടെത്താനായിട്ടില്ല.
• ഏകദേശം 1.2 ലക്ഷം വോട്ടർമാരുടെ എന്യൂമെറേഷൻ ഫോം ഇതുവരെ ലഭിച്ചിട്ടില്ല.
SIR-ന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഖ്യാതി ബിഹാർ CEO, 38 DEO-മാർ, 243 ERO-മാർ, 2976 AERO-മാർ, 77,895 പോളിങ് ബൂത്തുകളിൽ വിന്യസിച്ചിട്ടുള്ള BLO-മാർ, സന്നദ്ധപ്രവർത്തകർ, 12 രാഷ്ട്രീയ കക്ഷികൾക്കും അവരുടെ 38 ജില്ലാ അധ്യക്ഷർക്കും, അവർ നാമനിർദേശം ചെയ്ത 1.60 ലക്ഷം BLA-മാർ (പട്ടിക അനുബന്ധമായി നൽകുന്നു) എന്നിവർക്കാണ്.
SIR ഉത്തരവുപ്രകാരം, ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ, ഏതൊരു വോട്ടർക്കും രാഷ്ട്രീയ കക്ഷിക്കും നിർദിഷ്ട ഫോം പൂരിപ്പിച്ച്, പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹതയുള്ള ഏതൊരു വോട്ടർക്കുംവേണ്ടി ERO-യിൽ ക്ലെയിം സമർപ്പിക്കാം. അർഹതയില്ലാത്ത ഏതെങ്കിലും വോട്ടറെ നീക്കം ചെയ്യുന്നതിനുള്ള പരാതികളും സമർപ്പിക്കാം.
ബിഹാറിലെ രാഷ്ട്രീയ കക്ഷികൾ നിയോഗിച്ച BLA-മാരുടെ വിശദാംശങ്ങൾ
ക്രമ
നമ്പർ
|
രാഷ്ട്രീയ കക്ഷിയുടെ പേര്
|
നാമനിർദേശം ചെയ്യപ്പെട്ട ആകെ BLA-മാരുടെ എണ്ണം (SIR ആരംഭിക്കുന്നതിന് മുമ്പ്) (23.06.2025)
|
നാമനിർദേശം ചെയ്യപ്പെട്ട ആകെ BLA-മാരുടെ എണ്ണം (25.07.2025 വരെ)
|
ശതമാന വർധന
(ഏകദേശം)
|
1
|
ബഹുജൻ സമാജ് പാർട്ടി
|
26
|
74
|
185%
|
2
|
ഭാരതീയ ജനത പാർട്ടി
|
51,964
|
53,338
|
3%
|
3
|
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
76
|
899
|
1083%
|
4
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
8,586
|
17,549
|
105%
|
5
|
രാഷ്ട്രീയ ജനതാദൾ
|
47,143
|
47,506
|
1%
|
6
|
ജനതാദൾ (യുണൈറ്റഡ്)
|
27,931
|
36,550
|
31%
|
7
|
രാഷ്ട്രീയ ലോക് സമതാ പാർട്ടി
|
264
|
270
|
2%
|
8
|
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷൻ)
|
233
|
1,496
|
542%
|
9
|
രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി
|
2,457
|
1,913
|
27%
|
10
|
ലോക് ജനശക്തി പാർട്ടി (രാം വിലാസ്)
|
1,210
|
11
|
നാഷണൽ പീപ്പിൾസ് പാർട്ടി
|
—
|
7
|
-
|
12
|
ആം ആദ്മി പാർട്ടി
|
—
|
1
|
-
|
—
|
ആകെ
|
1,38,680
|
1,60,813
|
16%
|
-NK-
(Release ID: 2148483)