ന്യൂനപക്ഷകാര്യ മന്ത്രാലയം
പിഎം-ജെവികെ, പിഎം-വികാസ്, വഖഫ് വികസനം എന്നിവ സംബന്ധിച്ച് കേരളത്തിലെ ഉദ്യോഗസ്ഥരുമായി അവലോകനം നടത്തി ന്യൂനപക്ഷകാര്യ മന്ത്രാലയ സെക്രട്ടറി
Posted On:
19 JUL 2025 10:57AM by PIB Thiruvananthpuram
ന്യൂനപക്ഷകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാർ കേരളത്തിലെ ഉദ്യോഗസ്ഥരുമായി 2025 ജൂലൈ 17 ന് കോട്ടയത്ത് അവലോകന യോഗം ചേര്‍ന്നു. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (പിഎം-ജെവികെ), പ്രധാനമന്ത്രി വിരാസത് കാ സംവർധൻ (പിഎം-വികാസ്), വഖഫ് വികസനം, ഏകീകൃത വഖഫ് നിര്‍വഹണ കാര്യക്ഷമതയും ശാക്തീകരണവും വികസനവും സംബന്ധിച്ച 1995-ലെ നിയമപ്രകാരം യുഎംഇഇഡി പോർട്ടലില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന്റെ നില എന്നിവ സംബന്ധിച്ച് യോഗം അവലോകനം ചെയ്തു.

****************
(Release ID: 2146034)