ഘന വ്യവസായ മന്ത്രാലയം
ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖലയെ മുന്നോട്ട് നയിക്കുന്നതിനായി 'വികസിത് ഭാരത് @2047' ദർശനത്തിനനുപൂരകവും തന്ത്രപരവുമായ രൂപരേഖ, ഓട്ടോമോട്ടീവ് മിഷൻ പ്ലാൻ 2047 ന് (AMP 2047) ഘന വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചു.
Posted On:
17 JUL 2025 4:30PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിലും, ഘന വ്യവസായ, ഉരുക്ക് മന്ത്രി ശ്രീ എച്ച്.ഡി. കുമാരസ്വാമിയുടെ മാർഗനിർദ്ദേശത്തിലും, ഇന്ത്യ ഗവണ്മെന്റിന് കീഴിലുള്ള ഘന വ്യവസായ മന്ത്രാലയം, 'വികസിത് ഭാരത് @2047' ദർശനത്തിനനുപൂരകവും തന്ത്രപരവുമായ ഒരു രൂപരേഖയായ, ഓട്ടോമോട്ടീവ് മിഷൻ പ്ലാൻ 2047 ന്റെ (AMP 2047) രൂപീകരണത്തിന് തുടക്കമിട്ടു. ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണത്തിലൂടെ മോട്ടോർ വാഹനങ്ങളുടെ രൂപകൽപ്പന, വികസനം, നിർമ്മാണം, വിപണനം, വിൽപ്പന എന്നിവയുൾപ്പെടെ, ഇന്ത്യയുടെ ഓട്ടോമോട്ടീവ് മേഖലയുടെ ഗണ്യമായ വളർച്ചയെ പ്രോത്സാഹിപ്പിച്ച മുൻ ഓട്ടോമോട്ടീവ് മിഷൻ പ്ലാനുകളുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി, 2047 ഓടെ ഇന്ത്യയെ ആഗോള ഓട്ടോമോട്ടീവ് രംഗത്തെ നേതൃസ്ഥാനത്ത് അവരോധിക്കും വിധം നൂതനാശയങ്ങൾ, ആഗോള മത്സരശേഷി, സുസ്ഥിര വികസനം എന്നിവ മെച്ചപ്പെടുത്തുക എന്നതാണ് AMP 2047 ലക്ഷ്യമിടുന്നത്.
ലക്ഷ്യങ്ങളും ചട്ടക്കൂടും രൂപപ്പെടുത്തുന്നതിനായുള്ള AMP 2047 ഉപസമിതികളുടെ ഉദ്ഘാടന യോഗം നടന്നു. "2047 ലെ ദർശനം ഒരു അഭിലാഷമല്ല, മറിച്ച് മേഖലയുടെ വളർച്ച, കയറ്റുമതി, വ്യവസായ പുരോഗതി എന്നിവയ്‌ക്കായുള്ള കൃത്യമായ ലക്ഷ്യങ്ങളാൽ പിന്തുണയ്ക്കപ്പെടുന്ന തന്ത്രപരമായ രൂപരേഖയാണ്. നിർദ്ദിഷ്ട സാങ്കേതികവിദ്യകൾക്കോ കമ്പനികൾക്കോ അപ്പുറം നാം ചിന്തിക്കണം, നൂതനാശയങ്ങളിലൂടെയും ഗുണനിലവാരത്തിലൂടെയും ആഗോള ഓട്ടോമോട്ടീവ് വ്യാപാരത്തിൽ നമ്മുടെ പങ്ക് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ , 2047 ൽ കൈവരിക്കേണ്ട ഇന്ത്യയുടെ ആഗോള പദവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് വ്യക്തമാക്കിയ MHI അഡീഷണൽ സെക്രട്ടറി ഡോ. ഹനീഫ് ഖുറേഷി സംരംഭത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി.
ഊർജ്ജ മന്ത്രാലയം, ഉപരിതല ഗതാഗത, ദേശീയ പാതാ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, DPIIT, പരിസ്ഥിതി വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, SIAM, ACMA,CII, FICCI, തുടങ്ങി വ്യവസായ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ രംഗത്തെ ബുദ്ധിജീവികൾ, ടെസ്റ്റിംഗ് ഏജൻസികൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. AMP 2047 രൂപപ്പെടുത്തുന്നതിനായി വ്യവസായ മേഖലയുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു.
സാങ്കേതിക പുരോഗതി, ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിന്, ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾ (OEM-കൾ), വാഹന ഘടക ഭാഗ നിർമ്മാതാക്കൾ, നയരൂപകർത്താക്കൾ, അക്കാദമിക വിദഗ്ദ്ധർ, അന്തിമ ഉപയോക്താക്കൾ എന്നിവരുൾപ്പെടെയുള്ള ബന്ധപ്പെട്ട പങ്കാളികളുടെ സമഗ്ര കാഴ്ചപ്പാടിനെ സമന്വയിപ്പിക്കാൻ AMP 2047 ശ്രമിക്കുന്നു. 2030, 2037, 2047 വർഷങ്ങളിൽ സമയബന്ധിതമായ നാഴികക്കല്ലുകൾ കൈവരിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര പദ്ധതിയുടെ വികസനത്തിന് സർക്കാർ, വ്യവസായ, അക്കാദമിക് മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്ന ഏഴ് ഉപസമിതികൾ നേതൃത്വം നൽകും.
ഘന വ്യവസായ, ഉരുക്ക് മന്ത്രി ശ്രീ എച്ച്.ഡി. കുമാരസ്വാമിയുടെ മാർഗനിർദ്ദേശപ്രകാരം സ്വയംപര്യാപ്തവും, നൂതനവും, സുസ്ഥിരവുമായ ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം അടിവരയിട്ടു വ്യക്തമാക്കുന്നു.
SKY
****************
(Release ID: 2145617)
Visitor Counter : 3