തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാർ SIR: ഇതുവരെ ശേഖരിച്ചത് 86.32% എന്യൂമെറേഷൻ ഫോം
ബാക്കിയുള്ളത് 10 ദിവസം; ശേഷിക്കുന്ന വോട്ടർമാരെ BLO-മാർ നേരിട്ടു ബന്ധപ്പെടും
Posted On:
15 JUL 2025 7:45PM by PIB Thiruvananthpuram
അർഹരായ എല്ലാ വോട്ടർമാരെയും കരടു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ശ്രമങ്ങളും നടത്തുകയാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ (ECI). ബിഹാറിൽ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടിയുടെ ഭാഗമായി, ഏകദേശം ഒരുലക്ഷം BLO-മാർ മൂന്നാംവട്ട ഭവനസന്ദർശനം ഉടൻ ആരംഭിക്കും. മുമ്പു സന്ദർശിച്ചപ്പോൾ വോട്ടർമാർ താൽക്കാലികമായി ഇല്ലാതിരുന്ന വീടുകൾ BLO-മാർ വീണ്ടും സന്ദർശിക്കും.
നിലവിൽ 7,89,69,844 വോട്ടർമാരാണു ബിഹാറിലുള്ളത്. SIR-ന്റെ ഭാഗമായി പൂരിപ്പിച്ച EF സമർപ്പിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം കൂടി ശേഷിക്കേ, 6,81,67,861 പേരുടെ (86.32%) EF ശേഖരിച്ചു. മരിച്ചവരെയും, സ്ഥിരവാസം മാറിയവരെയും, ഒന്നിലധികം ഇടങ്ങളിൽ പേരു ചേർത്തവരെയും കണക്കിലെടുക്കുമ്പോൾ, SIR-ന്റെ EF ശേഖരണഘട്ടത്തിൽ ബിഹാറിലെ ഏകദേശം 7.9 കോടി വോട്ടർമാരിൽ 90.84% പേരും പങ്കെടുത്തുവെന്നു വിലയിരുത്താനാകും. ഇപ്പോള്‍ 9.16% വോട്ടർമാർ മാത്രമാണു പൂരിപ്പിച്ച EF സമർപ്പിക്കാൻ ബാക്കിയുള്ളത് 2025 ജൂലൈ 25 ആണ് അവസാന തീയതി.
ബിഹാറിലെ 261 നഗര തദ്ദേശ സ്ഥാപനങ്ങളിലെ (ULB) 5683 വാർഡുകളിലും പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന കരടുവോട്ടർപട്ടികയിൽ പേരുൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ശേഷിക്കുന്ന വോട്ടർമാർ അവരുടെ EF കൃത്യസമയത്തു പൂരിപ്പിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കാൻ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയിട്ടുണ്ട്. ECINet ആപ്പ് വഴിയോ https://voters.eci.gov.in-ലെ ഓൺലൈൻ ഫോം വഴിയോ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഫോം പൂരിപ്പിക്കാൻ BLO-മാർ പ്രോത്സാഹിപ്പിക്കുന്നു (SIR മാർഗനിർദേശങ്ങളുടെ ഖണ്ഡിക 3(d) പ്രകാരം).
ECINet വഴി, വോട്ടർമാർക്ക് EF ഓൺലൈനായി പൂരിപ്പിക്കാനും 2003 ലെ വോട്ടർപട്ടികയിൽ ബാധകമാകുന്നിടത്തെല്ലാം അവരുടെ പേരുകൾ തെരയാനും കഴിയും. ECINet ആപ്പ് ഉപയോഗിച്ച് വോട്ടർമാർക്ക് BLO-മാർ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും കഴിയും. ഇന്നു വൈകിട്ട് ആറുവരെ ECINet പ്ലാറ്റ്‌ഫോമിൽ 6.20 കോടിയിലധികം EF അപ്‌ലോഡ് ചെയ്തു. EF സമർപ്പണത്തിന്റെ നില പരിശോധിക്കുന്നതിനുള്ള പുതിയ മൊഡ്യൂൾ ഇന്നു രാത്രിമുതൽ https://voters.eci.gov.in-ൽ ലഭ്യമാകും. വിവിധ രാഷ്ട്രീയകക്ഷികൾ നിയോഗിച്ച 1.5 ലക്ഷം BLA-മാർ BLO-മാർക്കു പിന്തുണയേകുന്നു. അവരിൽ ഓരോരുത്തർക്കും പ്രതിദിനം 50 EF വരെ സാക്ഷ്യപ്പെടുത്താനും സമർപ്പിക്കാനും കഴിയും. നഗരപ്രദേശങ്ങളിലെ അർഹതയുള്ള വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കില്ലെന്ന് ഉറപ്പാക്കാൻ, ബിഹാറിലെ 261 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ULB) 5683 വാർഡുകളിലും പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.
-AT-
(Release ID: 2145047)
Visitor Counter : 2