തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിലെ 7,89,69,844 വോട്ടർമാരിൽ 6,60,67,208 പേരെ കരടു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും


അവശേഷിക്കുന്നത് 11 ​ദിവസം

ECINet-ൽ അപ്‌ലോഡ് ചെയ്തത് 5.74 കോടിയിലധികം ഫോം

Posted On: 14 JUL 2025 6:47PM by PIB Thiruvananthpuram


ബിഹാറിൽ വോട്ടർപട്ടിക(ER)യുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) പുരോഗമിക്കുകയാണ്. പൂരിപ്പിച്ച എന്യൂമെറേഷൻ ഫോം (EF) സമർപ്പിക്കേണ്ട അവസാന തീയതിക്ക് 11 ദിവസം അവശേഷിക്കേ, BLO-മാരുടെ രണ്ടുവട്ട ഗൃഹസന്ദർശനത്തിനുശേഷം, ബിഹാറിലെ 7,89,69,844 വോട്ടർമാരിൽ 6,60,67,208 പേരുടെയും (83.66%) EF ശേഖരിച്ചു. 1.59% വോട്ടർമാർ മരിച്ചതായും 2.2% പേർ സ്ഥിരതാമസം മാറിയതായും 0.73% വോട്ടർമാരുടെ പേര് ഒന്നിലധികം ഇടങ്ങളിലുള്ളതായും കണ്ടെത്തി. അതിനാൽ, 88.18% വോട്ടർമാരുടെ EF സമർപ്പിച്ചതായി കണക്കാക്കപ്പെടുന്നു. പൂരിപ്പിച്ച EF ഇനി സമർപ്പിക്കാനുള്ളത് 11.82% വോട്ടർമാരാണ്. അവരിൽ പലരും വരുംദിവസങ്ങളിൽ വിവിധ രേഖകൾക്കൊപ്പം EF സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

അർഹതയുള്ള വോട്ടർ​മാരെ ആരെയും ഒഴിവാക്കില്ല. ബാക്കിയുള്ള വോട്ടർമാർ EF പൂരിപ്പിക്കുന്നുണ്ടെന്നുറപ്പാക്കാൻ ECI സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഏകദേശം ഒരുലക്ഷം BLO-മാർ ഉടൻ മൂന്നാംവട്ട ഗൃഹസന്ദർശനം ആരംഭിക്കും. വിവിധ രാഷ്ട്രീയകക്ഷികൾ നിയോഗിച്ച ഒന്നരലക്ഷം BLA-മാരും ഈ പ്രവർത്തനങ്ങളിൽ സജീവമാണ്. അവരിൽ ഓരോരുത്തർക്കും പ്രതിദിനം 50 EF വരെ സാക്ഷ്യപ്പെടുത്താനും സമർപ്പിക്കാനും കഴിയും. നഗര​പ്രദേശങ്ങളിലെ അർഹതയുള്ള വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കില്ലെന്ന് ഉറപ്പാക്കാൻ, ബിഹാറിലെ 261 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ULB) 5683 വാർഡുകളിലും പ്രത്യേക ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

താൽക്കാലികമായി സംസ്ഥാനത്തിനു പുറത്തേക്കു കുടിയേറിയ വോട്ടർമാർക്കു പത്രപ്പരസ്യങ്ങളിലൂടെ അറിയിപ്പു നൽകാനും, നേരിട്ടു ബന്ധപ്പെടുന്നതിനും ശ്രമങ്ങൾ നടക്കുന്നു. 2025 ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിക്കുന്ന കരടു വോട്ടർപട്ടിയിൽ അവരുടെ പേരുൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇതു സഹായിക്കുന്നു. അത്തരം വോട്ടർമാർക്ക് ECINet ആപ്പ് വഴിയോ https://voters.eci.gov.in-ലെ ഓൺലൈൻ ഫോം വഴിയോ മൊബൈൽ ഫോണുപയോഗിച്ച് ഓൺലൈനായി എളുപ്പത്തിൽ EF പൂരിപ്പിക്കാൻ കഴിയും (SIR മാർഗനിർദേശങ്ങളുടെ ഖണ്ഡിക 3(d) പ്രകാരം). അവരുടെ കുടുംബാംഗങ്ങൾവഴിയോ വാട്സ്ആപ്പ്/സമാനമായ ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ഏതെങ്കിലും ഓൺലൈൻ മാർഗങ്ങൾ വഴിയോ ബന്ധപ്പെട്ട BLO-കൾക്കു ഫോം അയയ്ക്കാനുമാകും.

മുമ്പുണ്ടായിരുന്ന 40 വ്യത്യസ്ത ECI ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയോജിത സംവിധാനമായ ECINet പ്ലാറ്റ്‌ഫോം ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെയും ഡിജിറ്റൈസേഷന്റെയും ഉപയോഗത്തിലേക്കുള്ള സുപ്രധാന മുന്നേറ്റമാണ്. അടുത്തിടെ ആരംഭിച്ച ഈ സംവിധാനം, ബിഹാർ SIR പ്രക്രിയയുടെ വിവിധ വശങ്ങളിൽ വിജയകരവും കാര്യക്ഷമവുമായി ദ്രുതഗതിയിൽ പ്രവർത്തിക്കുന്നു. ECINet വഴി, വോട്ടർമാർക്ക് EF ഓൺലൈനായി പൂരിപ്പിക്കാനും 2003 ER-ൽ ബാധകമാകുന്നിടത്തെല്ലാം അവരുടെ പേരുകൾ തിരയാനും കഴിയും. ECINet ആപ്പ് ഉപയോഗിച്ചു വോട്ടർമാർക്ക് അവരുടെ BLO-കൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും കഴിയും.

ഫോമുകളുടെയും രേഖകളുടെയും അപ്‌ഡേറ്റ് പ്രക്രിയ ECINet-ൽ അതിവേഗം പുരോഗമിക്കുകയാണ്. ഇന്നു വൈകിട്ട് ആറുവരെ 5.74 കോടിയിലധികം EF അപ്‌ലോഡ് ചെയ്തു. ECINet-ലെ രേഖകളുടെ അവലോകന മൊഡ്യൂൾ AERO-മാർ, ERO-മാർ, DEO-മാർ എന്നിവർക്ക്‌ വോട്ടർമാരുടെ യോഗ്യത പരിശോധന എളുപ്പത്തിലാക്കാനും ത്വരിതഗതിയിലാക്കാനും സഹായിക്കുന്നു.

 

-AT-


(Release ID: 2144654)
Read this release in: English , Urdu , Hindi