തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിലെ നാലിൽമൂന്നു​ വോട്ടർമാരും എന്യൂമെറേഷൻ ഫോം സമർപ്പിച്ചു; 74.39% ഫോം ശേഖരിച്ചു

Posted On: 11 JUL 2025 6:45PM by PIB Thiruvananthpuram

എന്യൂമെറേഷൻ ഫോം ശേഖരിക്കാൻ ഇനിയും 14 ദിവസം ശേഷിക്കേ, ബിഹാറിലെ 7,89,69,844 (ഏകദേശം 7.9 കോടി) വോട്ടർമാരുടെ 74 ശതമാനത്തിലധികവും ഫോം സമർപ്പിച്ചു. ​തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധന(SIR)യുടെ രണ്ടാംഘട്ടത്തിൽ BLO-മാർ വീടുവീടാന്തരംകയറി ഫോം പൂരിപ്പിക്കാൻ വോട്ടർമാരെ സഹായിക്കുകയും ഫോം ശേഖരിക്കുകയും ചെയ്തു. 243 നിയമസഭാമണ്ഡലങ്ങളിലായി, 963 AERO-മാർ, 38 DEO-മാർ എന്നിവർ SIR പ്ര​​ക്രിയ പൂർത്തീകരിക്കുന്നതിനായി താഴേത്തട്ടിൽ പ്രവർത്തിക്കുന്നു.

എന്യൂമെറേഷൻ ഫോം ഡിജിറ്റൽ രൂപത്തിലാക്കലും അപ്‌ലോഡിങ്ങും സുഗമമായി പുരോഗമിക്കുന്നു. SIR മാർഗനിർദേശങ്ങളുടെ ഖണ്ഡിക 3(h) അനുസരിച്ച്, BLO-മാർ ഇതുവരെ ശേഖരിച്ച ആകെ എന്യൂമെറേഷൻ ഫോമിൽനിന്ന് BLO ആപ്പ്/ECINet വഴി 3.73 കോടി ഫോം ഡിജിറ്റൽരൂപത്തിലാക്കി വിജയകരമായി അപ്‌ലോഡ് ചെയ്തു. AERO/ERO-മാർ അപ്‌ലോഡ് ചെയ്ത ഫോം പരിശോധിക്കുന്നതിനായി ഇന്ന് ECINet-ൽ പുതിയ മൊഡ്യൂൾ അവതരിപ്പിച്ചിട്ടുണ്ട്.

2025 ജൂൺ 24ന് SIR നിർദേശങ്ങൾ പ്രഖ്യാപിച്ചശേഷം, കഴിഞ്ഞ 17 ദിവസത്തിനിടെ, 5,87,49,463 എന്യുമെറേഷൻ ഫോം (74.39 ശതമാനം) ഇന്നു വൈകിട്ട് ആറിനകം ലഭിച്ചു. എന്യുമെറേഷൻ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 25 ആണ്.

പുതുതായി നിയമിക്കപ്പെട്ട 20,603 BLO-മാർ ഉൾപ്പെടെയുള്ള മൊത്തം 77,895 BLO-മാർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഈ പ്രക്രിയ പൂർത്തീകരിക്കാൻ അക്ഷീണം പ്രയത്നിക്കുന്നു. വയോധികരെയും ഭിന്നശേഷിക്കാരെയും രോഗബാധിതരെയും കരുതൽവേണ്ട വിഭാഗങ്ങളെയും പിന്തുണയ്ക്കുന്ന നാലുലക്ഷത്തിലധികം സന്നദ്ധപ്രവർത്തകരും പ്രക്രിയയുടെ ഭാഗമാണ്. പ്രമുഖ രാഷ്ട്രീയകക്ഷികൾ നിയോഗിച്ച 1.56 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരും (BLA) അണിചേർന്നാണ് 74.39% എന്യൂമെറേഷൻ ഫോം ശേഖരിച്ചത്.

-AT-


(Release ID: 2144117)