തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാറിൽ SIR സുഗമമായി പുരോഗമിക്കുന്നു 2.88 കോടി (36.47%) എന്യൂമെറേഷൻ ഫോം ശേഖരിച്ചു
11.26% ECINET-ൽ അപ്‌ലോഡ് ചെയ്തു
കഴിഞ്ഞ 24 മണിക്കൂറിനിടെ ശേഖരിച്ചത് 1.18 കോടി ഫോം
Posted On:
07 JUL 2025 7:03PM by PIB Thiruvananthpuram
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ 2025 ജൂൺ 24-ലെ ഉത്തരവുപ്രകാരം ബിഹാറിൽ നടക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (SIR) സുഗമമായി പുരോഗമിക്കുന്നു. നിർദേശങ്ങൾ അനുസരിച്ച്, 2025 ഓഗസ്റ്റ് ഒന്നിനു നൽകുന്ന കരടു വോട്ടർ പട്ടികയിൽ എന്യൂമെറേഷൻ ഫോം ലഭിച്ച വ്യക്തികളുടെ പേരുകൾ ഉണ്ടായിരിക്കും. വോട്ടർമാരുടെ സജീവ സഹകരണത്തോടെയാണു നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.
2025 ജൂൺ 24 വരെ വോട്ടർ പട്ടികയിൽ പേരുള്ള ബിഹാറിലെ മൊത്തം 7,89,69,844 (ഏകദേശം 7.9 കോടി) വോട്ടർമാരുടെ 2,87,98,460 എന്യൂമെറേഷൻ ഫോം (36.47%) ഇന്നു വൈകിട്ട് ആറിനകം ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, അതായത് ഇന്നലെ വൈകിട്ട് ആറുമുതൽ ശേഖരിച്ചത് 1,18,49,252 എന്യൂമെറേഷൻ ഫോമാണ്. ഫോം സമർപ്പിക്കാനുള്ള അവസാന തീയതിക്ക് ഇനിയും 18 ദിവസം ബാക്കിയുണ്ട്.
ഫോം അപ്‌ലോഡിങ്ങും ഇതോടൊപ്പം നടക്കുകയാണ്. ഏകദേശം 7.90 കോടി വോട്ടർമാരിലെ 11.26 ശതമാനത്തിന്റെയും ഫോം അപ്‌ലോഡിങ് ഇന്നു വൈകിട്ട് ആറിനകം നടന്നു. ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ECI പോർട്ടലിൽ (https://voters.eci.gov.in) നിന്നും ECINET ആപ്പിൽനിന്നും ഡൗൺലോഡ് ചെയ്യാനാകും. പൂരിപ്പിച്ച ഫോമുകൾ ECINET ആപ്പിൽ വോട്ടർക്കുതന്നെ അപ്‌ലോഡ് ചെയ്യാം.
വോട്ടർമാരെ അവരുടെ എന്യൂമെറേഷൻ ഫോം പൂരിപ്പിക്കുന്നതിനും ശേഖരിക്കുന്നതിനും സഹായിക്കാൻ 77,895 BLO-മാർ വീടുവീടാന്തരം ചെല്ലുന്നു. കൂടാതെ, ഈ പ്രക്രിയ സുഗമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ 20,603 BLO-മാരെ നിയമിച്ചിട്ടുണ്ട്. SIR പ്രക്രിയയിൽ വയോധികർ, ഭിന്നശേഷിക്കാർ, രോഗികൾ, കരുതൽവേണ്ട ജനവിഭാഗങ്ങൾ എന്നിവരെ സഹായിക്കാൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ, NCC കേഡറ്റുകൾ, NSS അംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 4 ലക്ഷം സന്നദ്ധപ്രവർത്തകരും പ്രവർത്തിക്കുന്നു. കൂടാതെ, 243 AC-കൾ ഉൾക്കൊള്ളുന്ന 239 ERO-മാർക്കു പുറമെ, 963 AERO-മാർ, 38 DEO-മാർ, സംസ്ഥാനത്തെ CEO എന്നിവർ വോട്ടർമാരുടെ ഫോം സമർപ്പണത്തിനു സൗകര്യമൊരുക്കുന്നതിനായി താഴേത്തട്ടിൽ പ്രവർത്തിക്കുന്നു. വിവിധ രാഷ്ട്രീയകക്ഷികൾ നിയമിച്ച 1,54,977 ബൂത്ത് ലെവൽ ഏജന്റുമാരും (BLA) SIR പ്രക്രിയയിൽ സജീവ പിന്തുണ നൽകുന്നു.
-AT-
(Release ID: 2143003)