വിദ്യാഭ്യാസ മന്ത്രാലയം
ബോർഡുകളുടെ പാഠ്യപദ്ധതി, മൂല്യനിർണ്ണയ തുല്യത, ഗുണാത്മക പഠന ഫലങ്ങൾ എന്നിവ സംബന്ധിച്ച ദേശീയ സമ്മേളനം സ്ക്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വിളിച്ചുചേർത്തു.
Posted On:
02 JUL 2025 8:03PM by PIB Thiruvananthpuram
ബോർഡുകളുടെ പാഠ്യപദ്ധതി, മൂല്യനിർണ്ണയ തുല്യത, ഗുണാത്മക പഠന ഫലങ്ങൾ എന്നിവ സംബന്ധിച്ച ദേശീയ സമ്മേളനം (ഇന്ന്) ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ഭാരത സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്ക്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSE&L) വിളിച്ചു ചേർത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകൾ, സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ, SCERT കൾ, എന്നിവയിൽ നിന്നുള്ള 250 ലധികം മുതിർന്ന ഉദ്യോഗസ്ഥരും സി.ബി.എസ്.ഇ., കെ.വി.എസ്., എൻ.വി.എസ്. എന്നീ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
സ്ക്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ ആനന്ദറാവു വി. പാട്ടീലിന്റെ അഭിസംബോധനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പങ്കെടുത്തവരെ സ്വാഗതം ചെയ്ത അദ്ദേഹം 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) രണ്ട് പ്രധാന മുൻഗണനകളായ, സ്കൂൾ ബോർഡുകളിലുടനീളമുള്ള താരതമ്യം, നൈപുണ്യം അടിസ്ഥാനമാക്കിയുള്ള പഠനത്തിലേക്കുള്ള പരിവർത്തനം എന്നീകാര്യങ്ങൾ ഊന്നിപ്പറഞ്ഞു.
വിദ്യാർത്ഥികളുടെ പ്രകടനം സംബന്ധിച്ച ദേശീയ, സംസ്ഥാന തല ഡാറ്റയിലേക്ക് സുതാര്യമായ പ്രവേശനം ലഭ്യമാക്കുന്ന PARAKH രാഷ്ട്രീയ സർവേക്ഷൻ ഡിസെമിനേഷൻ പോർട്ടലിന്റെ ഔപചാരികമായ ഉദ്ഘാടനമായിരുന്നു സമ്മേളനത്തിന്റെ ഒരു പ്രധാന ആകർഷണം. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്ക് ഗുണാത്മക പഠനം മെച്ചപ്പെടുത്തുന്നതിനും നൈപുണ്യ പരിമിതികൾ പരിഹരിക്കുന്നതിനും ഉള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന പ്രധാന ഉറവിടമായി ഈ പോർട്ടൽ വർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
PARAKH ന്റെ മേധാവിയും സിഇഒയും ആയ പ്രൊഫ. ഇന്ദ്രാണി ഭാദുരി, 2024 ലെ രാഷ്ട്രീയ സർവേക്ഷണ്‍ കണ്ടെത്തലുകളുടെ അവലോകനം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട സംസ്ഥാന- ജില്ലാ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾ സംബന്ധച്ച ഉൾക്കാഴ്ചകൾ ഇതിൽ നിന്നും ലഭിച്ചു. അടിസ്ഥാന സാക്ഷരത, സംഖ്യാ നിലവാരം, വിഷയാധിഷ്ഠിത നേട്ടങ്ങൾ, സത്വര ഇടപെടലുകളിലൂടെയുള്ള പരിമാണാത്മക നേട്ടങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ ആകർഷിച്ചു. ഡാറ്റാധിഷ്ഠിത സ്വയം വിലയിരുത്തലിനെയും വിജയകരമായ തന്ത്രങ്ങളുടെ പ്രാദേശിക അനുപൂരകത്വത്തെയും അവരുടെ അവതരണം പ്രോത്സാഹിപ്പിക്കുന്നു. അതിനുശേഷം സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ തിരിച്ചുള്ള തന്ത്രങ്ങളെയും പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനെയും കുറിച്ച് ചർച്ച നടന്നു.
ശക്തമായ സംസ്ഥാനതല ചട്ടക്കൂടുകളും അംഗീകാര പ്രക്രിയകളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പാഠ്യപദ്ധതിയിലുടനീളം ബോർഡുകളുടെ തുല്യത, ആഴത്തിലുള്ള വിലയിരുത്തൽ എന്നീ വിഷയങ്ങളും സമ്മേളനം പരിശോധിച്ചു.
ഒരു സ്ക്കൂൾ സ്റ്റാൻഡേർഡ് അതോറിറ്റി എന്ന നിലയിൽ, സ്ക്കൂളുകളിൽ ഗുണ നിലവാരം ഉറപ്പാക്കുന്നത് സംബന്ധിച്ച സി.ബി.എസ്.ഇ യുടെ വീക്ഷണം, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ചെയർപേഴ്‌സൺ ശ്രീ രാഹുൽ സിംഗ് പങ്കുവെച്ചു. സ്ക്കൂൾ പുരോഗതിയുടെ നൈരന്തര്യത്തെ പിന്തുണയ്ക്കുന്നതിന് സ്ഥാപനപരമായ സ്വയം വിലയിരുത്തൽ, അധ്യാപക കാര്യക്ഷമതാ വികസനം, ഡാറ്റ സുതാര്യത എന്നിവയ്ക്കും ഊന്നൽ നൽകി.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ (HPC-കൾ) നടപ്പിലാക്കുന്നതിനെക്കുറിച്ചും സമ്മേളനം എടുത്തുപറഞ്ഞു. കുട്ടികളെ കേന്ദ്രീകരിച്ചുള്ള തുടർ മൂല്യനിർണ്ണയ സമീപനങ്ങൾ സ്വീകരിക്കുന്നതിൽ സ്ക്കൂളുകളെയും അധ്യാപകരെയും പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത റെഡി റെക്കണർ വീഡിയോകൾ അവതരിപ്പിച്ചു. പുതിയ രീതികളെ മുഖ്യധാരയിലേക്ക് ആനയിക്കാൻ ഇത് സഹായകമാകുന്നു. നൈപുണ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികളിൽ പതിവും അർത്ഥവത്തുമായ പ്രതികരണ സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഉപാധികൾ ലക്ഷ്യമിടുന്നു.
SKY
******
(Release ID: 2141709)