വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സൈബർ തട്ടിപ്പ് തടയുന്നതിൽ നാഴികക്കല്ലായി മാറുന്ന ചുവടുവയ്പ്പ്: ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI) സംവിധാനങ്ങളുടെ ഭാഗമാക്കാൻ ബാങ്കുകൾക്ക് RBI നിർദ്ദേശം.

Posted On: 02 JUL 2025 6:31PM by PIB Thiruvananthpuram
2025 ജൂൺ 30-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറപ്പെടുവിച്ച നിർദ്ദേശത്തെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) സ്വാഗതം ചെയ്യുന്നു. എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും, ചെറുകിട ധനകാര്യ ബാങ്കുകളും, പേയ്‌മെന്റ് ബാങ്കുകളും, സഹകരണ ബാങ്കുകളും ടെലികമ്മ്യൂണികേഷൻ വകുപ്പ് വികസിപ്പിച്ചെടുത്ത ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI-സാമ്പത്തിക തട്ടിപ്പ് അപകടസാധ്യതാ സൂചകം) സംവിധാനങ്ങളുടെ ഭാഗമാക്കാൻ നിർദ്ദേശിക്കുന്നു. സാധ്യതയുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ പോരാട്ടത്തിലെ നിർണ്ണായക നിമിഷമാണിത്.
 
 
 ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള ഇന്റർ-ഏജൻസി സഹകരണത്തിന് ശക്തിമത്തായ തെളിവാണിത്. API-അധിഷ്ഠിത സംയോജനത്തിലൂടെ ബാങ്കുകളും DoT യുടെ DIP യും തമ്മിലുള്ള ഡാറ്റാ കൈമാറ്റം ഓട്ടോമേറ്റ് ചെയ്യുന്നതിന്റെ തന്ത്രപരമായ പ്രാധാന്യവും ഇത് അടിവരയിടുന്നു. ഫ്രോഡ് റിസ്ക്ക് മോഡലുകൾ പരിഷ്ക്കരിക്കുന്നതിന് തത്സമയ പ്രതികരണശേഷിയും നിരന്തര ഫീഡ്‌ബാക്കും സാധ്യമാക്കുന്നു.
 
 
“ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI-സാമ്പത്തിക തട്ടിപ്പ് അപകടസാധ്യതാ സൂചകം)” എന്താണ്, സൈബർ തട്ടിപ്പ് തടയാൻ ബാങ്കുകളെ അത് എങ്ങനെ സഹായിക്കുന്നു?
 
2025 മെയ് മാസത്തിൽ DoT യുടെ ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് (DIP) ആരംഭിച്ച ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ (FRI-സാമ്പത്തിക തട്ടിപ്പ് അപകടസാധ്യതാ സൂചകം),  ഇടത്തരം, ഉയർന്ന അല്ലെങ്കിൽ വളരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് അപകടസാധ്യതയുള്ള മൊബൈൽ നമ്പറുകളെ തരംതിരിക്കുന്ന അപകട സാധ്യതയുടെ തോത് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനമാണ്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C’s), നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (NCRP), DoT യുടെ ചക്ഷു പ്ലാറ്റ്‌ഫോം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പങ്കിടുന്ന വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടിംഗ് ഉൾപ്പെടെ വിവിധ പങ്കാളികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ഈ വർഗ്ഗീകരണം.ഒരു മൊബൈൽ നമ്പറിന് ഉയർന്ന അപകടസാധ്യതയുണ്ടെങ്കിൽ, നടപടി സ്വീകരിക്കുന്നതിന് മുൻഗണന നൽകാനും അധിക ഉപഭോക്തൃ സംരക്ഷണ നടപടികൾ കൈക്കൊള്ളാനും ഇത് പങ്കാളികളെ - പ്രത്യേകിച്ച് ബാങ്കുകൾ, എൻ‌ബി‌എഫ്‌സികൾ, യു‌പി‌ഐ സേവന ദാതാക്കൾ - അധികാരപ്പെടുത്തുന്നു. സൈബർ കുറ്റകൃത്യ ലിങ്കുകൾ, പരാജയപ്പെട്ട പുനഃപരിശോധന അല്ലെങ്കിൽ ദുരുപയോഗം എന്നിവ കാരണം വിച്ഛേദിക്കപ്പെട്ട നമ്പറുകൾ വിശദീകരിക്കുന്ന മൊബൈൽ നമ്പർ അസാധുവാക്കൽ പട്ടിക (MNRL) പങ്കാളികളുമായി പതിവായി പങ്കിടുന്നു - അവയിൽ പലതും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
 
സംശയാസ്‌പദമായ ഇടപാടുകൾ കുറയ്ക്കുക, ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശങ്ങളോ മുന്നറിയിപ്പുകളോ നൽകുക, ഉയർന്ന അപകടസാധ്യതയുള്ളതായി തിരിച്ചറിയുന്ന ഇടപാടുകൾ വൈകിപ്പിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും FRI തത്സമയം ഉപയോഗിക്കാം. PhonePe, പഞ്ചാബ് നാഷണൽ ബാങ്ക്, HDFC ബാങ്ക്, ICICI ബാങ്ക്, Paytm, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾ പ്ലാറ്റ്‌ഫോം സജീവമായി ഉപയോഗിക്കുന്നതിനാൽ സംവിധാനത്തിന്റെ കാര്യക്ഷമത  ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുടനീളം UPI പണമിടപാട് രീതികൾ ഏറ്റവും ജനപ്രിയമായിരിക്കുന്ന സാഹചര്യത്തിൽ, ഈ ഇടപെടൽ കോടിക്കണക്കിന് പൗരന്മാരെ സൈബർ തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് സംരക്ഷിക്കും. ടെലികോം, സാമ്പത്തിക മേഖലകളിലെ സംശയാസ്പദമായ തട്ടിപ്പുകൾക്കെതിരെ ചടുലവും, ലക്ഷ്യ വേധിയും, സഹകരണാത്മകവുമായ നടപടികൾ FRI അനുവദിക്കുന്നു.
 
 
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ പോലുള്ള സാങ്കേതികവിദ്യാധിഷ്ഠിതവും ദേശീയതലത്തിൽ ഏകോപിപ്പിച്ചതുമായ പരിഹാരങ്ങൾ വിന്യസിച്ചുകൊണ്ട്, സൈബർ തട്ടിപ്പുകളെ ചെറുക്കുന്നതിനുള്ള ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നതിന് DoT പ്രതിജ്ഞാബദ്ധമാണ്. ഈ നീക്കം ഡിജിറ്റൽ വിശ്വാസ്യതയുടെയും സുരക്ഷയുടെയും പുതു യുഗത്തെ അടയാളപ്പെടുത്തുന്നു. ഇത് സർക്കാർ വിഭാവനം ചെയ്യുന്ന വിശാലമായ ഡിജിറ്റൽ ഇന്ത്യ ദർശനത്തെ ശക്തിപ്പെടുത്തുന്നു.
 
 
SKY
 
 
*****
 

(Release ID: 2141672)