തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

ബിഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന ആരംഭിച്ചു

Posted On: 28 JUN 2025 1:31PM by PIB Thiruvananthpuram

ഇന്ത്യൻ ഭരണഘടന പരമോന്നതമാണ്. എല്ലാ പൗരന്മാരും, രാഷ്ട്രീയ കക്ഷികളും, ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷനും ഭരണഘടനയെ പിന്തുടരുന്നു.

ഒരു വോട്ടറാകാനുള്ള യോഗ്യത 326-ാം അനുച്ഛേദം വ്യക്തമാക്കുന്നു. 18 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്കും മണ്ഡലത്തിലെ സാധാരണ താമസക്കാർക്കും മാത്രമാണ് യോഗ്യത.

എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൂർണ പങ്കാളിത്തത്തോടെ ഓരോ വോട്ടറുടെയും യോഗ്യത പരിശോധിക്കുന്നതിനായി ബിഹാറിൽ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) ഇതിനകം വിജയകരമായി ആരംഭിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് (ECI) ഇതിനകം 77,895 ബൂത്ത് ലെവൽ ഓഫീസർമാരുണ്ട് (BLO). കൂടാതെ പുതിയ പോളിങ് സ്റ്റേഷനുകൾക്കായി ഏകദേശം 20,603 BLO-കളെ കൂടി നിയമിക്കും.  

പുനഃപരിശോധന സമയത്ത്  യഥാർത്ഥ വോട്ടർമാരെ, പ്രത്യേകിച്ച് വയോധികർ, രോഗികൾ, ഭിന്നശേഷിയുള്ളവർ (പിഡബ്ല്യുഡി), ദരിദ്രർ, കരുതൽ വേണ്ട മറ്റു വിഭാഗങ്ങൾ എന്നിവരെ ഒരുലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ സഹായിക്കും.
 
ECI - യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയ കക്ഷികളും ഇതിനകം 1,54,977 ബൂത്ത് ലെവൽ ഏജന്റുമാരെ (ബി‌എൽ‌എ) നിയമിച്ചിട്ടുണ്ട്. അവർക്ക് ഇപ്പോഴും കൂടുതൽ ബി‌എൽ‌എമാരെ നിയമിക്കാൻ കഴിയും. 

ബിഹാറിലെ നിലവിലുള്ള 243 നിയമസഭാ മണ്ഡലങ്ങളിലെയും 7,89,69,844 വോട്ടർമാർക്കായി പുതിയ എന്യൂമെറേഷൻ ഫോം (EF) അച്ചടിക്കുന്നതും വീടുതോറുമുള്ള വിതരണവും ഇതിനകം ആരംഭിച്ചു. പുതിയ EF ഓൺലൈനായി പൂരിപ്പിക്കുന്നത് ഇതിനകം പ്രാപ്തമാക്കുകയും വിജയകരമായി തുടക്കംകുറിക്കുകയും ചെയ്തു.

01.01.2003 ൽ നടന്ന കഴിഞ്ഞ തീവ്ര ഇലക്ടറൽ റോൾ പരിഷ്കരണത്തിൽ,നിലവിലുള്ള 7,89,69,844 വോട്ടർമാരിൽ, 4.96 കോടി വോട്ടർമാർ ഉൾപ്പെട്ടിട്ടുള്ളതിനാൽ, അതു പരിശോധിച്ച് ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

എല്ലാ ഡിവിഷണൽ കമ്മീഷണർമാരും ജില്ലാ മജിസ്ട്രേറ്റുകളും SIR സമയത്ത് എല്ലാ BLO കളെയും മുഴുവൻ സമയവും നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബിഹാറിൽ രജിസ്റ്റർ ചെയ്ത 5,74,07,022 മൊബൈൽ നമ്പറുകളിലേക്കും SMS അയച്ചുവരുന്നു.

SIR-മായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സമയക്രമം അനുസരിച്ച് മികച്ച രീതിയിൽ പുരോഗമിക്കുന്നു.

 

-AT-


(Release ID: 2140394)