രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ICG യും അസം റൈഫിൾസും ചേർന്ന് കൊച്ചിയിൽ നടത്തിയ ആറാമത് സംയുക്ത പ്രവർത്തക സമിതി യോഗം സമാപിച്ചു

Posted On: 27 JUN 2025 5:44PM by PIB Thiruvananthpuram

ഇന്ത്യൻ തീര സംരക്ഷ സേനയും (Indian Coast Guard-ICG) അസം റൈഫിൾസും ചേർന്ന് കൊച്ചിയിൽ നടത്തിയ ആറാമത് സംയുക്ത പ്രവർത്തക സമിതി യോഗം (Joint Working Group Meeting- JWG) 2025 ജൂൺ 27 ന് കൊച്ചിയിലെ ICG ജില്ലാ ആസ്ഥാനം, നമ്പർ 4 ൽ (കേരള - മാഹി) സമാപിച്ചു. പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുക, മികച്ച രീതികൾ പങ്കിടുക, സ്ഥാപനപരമായ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ സാംസ്‌ക്കാരിക വിനിമയങ്ങൾ മെച്ചപ്പെടുത്തുക എന്നീ മേഖലകളിലായിരുന്നു ഈ വർഷത്തെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. സുരക്ഷാ പ്രവർത്തനങ്ങളിലും മാനുഷിക ദൗത്യങ്ങളിലും മെച്ചപ്പെട്ട ഏകോപനത്തിനും കൂടുതൽ സംയുക്ത ഉദ്യമങ്ങൾക്കും വേദിയൊരുക്കുന്ന ഒട്ടേറെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

 

ഇരു സേനകളിലെയും മുതിർന്ന പ്രതിനിധികൾ വാർഷിക യോഗത്തിൽ പങ്കെടുത്തു. അന്തർ-സേനാ സഹകരണവും പ്രവർത്തന സമന്വയവും ശക്തിപ്പെടുത്തുന്നതിനുള്ള സമാന പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചുറപ്പിച്ചു. 2019 മെയ് 22ന് ഷില്ലോങ്ങിൽ നടന്ന ഔപചാരിക സംയോജനത്തിന് ശേഷം, ICGയും അസം റൈഫിൾസും ശക്തമായ സഹകരണം നിലനിർത്തിപ്പോരുന്നു.

 

പ്രവർത്തന രീതികളിലെ സമന്വയത്തിനും, സൗഹൃദം വളർത്തുന്നതിനും, പരിശീലനം, കായികം, സാഹസിക പ്രവർത്തനങ്ങൾ എന്നിവയിൽ പരസ്പരം വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള നിർണ്ണായക വേദിയായി JWG യോഗം മാറിയിട്ടുണ്ട്.

 

***************


(Release ID: 2140272)
Read this release in: English , Urdu , Hindi , Tamil