ധനകാര്യ മന്ത്രാലയം
ഐബിപിഎസ് പരീക്ഷകളിൽ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് സ്വമേധയാലുള്ള ആധാര്‍ സ്ഥിരീകരണത്തിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
Posted On:
26 JUN 2025 2:59PM by PIB Thiruvananthpuram
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷന് (IBPS) നടത്തുന്ന പരീക്ഷകളിലും നിയമന പ്രക്രിയകളിലും ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ പരിശോധനയ്ക്ക് ആധാര്‍ സാധൂകരണ സന്നദ്ധത - ഉണ്ട്/ഇല്ല അല്ലെങ്കിൽ/കൂടെ e-KYC ഉപയോഗപ്പെടുത്താന്‍ സ്ഥാപനത്തെ അധികാരപ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് എസ്.ഒ.837 (പേജ് 1614-15/സി) ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതു പരീക്ഷാ (അന്യായ മാർഗങ്ങൾ തടയൽ) നിയമം - 2024' പ്രകാരം നിയോഗിച്ച 'പൊതു പരീക്ഷാ അതോറിറ്റി'യാണ് IBPS. 2016-ലെ ആധാർ നിയമത്തിലെ പ്രസക്ത വ്യവസ്ഥകൾക്കൊപ്പം ആധാർ സ്ഥിരീകരണവുമായി ബന്ധപ്പെട്ട 2020-ലെ ഗുഡ് ഗവർണൻസ് (സാമൂഹ്യക്ഷേമം, നൂതനാശയം, ജ്ഞാനം) നിയമങ്ങളിലെ 5-ാം ചട്ടമനുസരിച്ചാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (UIDAI) കൂടിയാലോചിച്ച ശേഷം ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ബാങ്കിങ്, സാമ്പത്തികസേവനങ്ങള്‍, ഇൻഷുറൻസ് (BFSI) മേഖലകളിലെ നിയമന പ്രക്രിയയുടെ സമഗ്രത ശക്തിപ്പെടുത്താനും പരീക്ഷാ സമയത്ത് ആൾമാറാട്ടവും മറ്റ് ക്രമക്കേടുകളും തടയുന്നതിലൂടെ സദ്ഭരണം പ്രോത്സാഹിപ്പിക്കാനും സംരംഭം ലക്ഷ്യമിടുന്നു. ന്യായവും സുതാര്യവുമായ നിയമന പ്രക്രിയ ഉറപ്പാക്കുന്നതിനൊപ്പം വഞ്ചനാപരമായ പ്രവർത്തനങ്ങളാല്‍ പ്രതികൂലമായി ബാധിക്കുന്നതില്നിന്ന് സത്യസന്ധരായ ഉദ്യോഗാർത്ഥികളെ ഇത് സംരക്ഷിക്കുകയും ചെയ്യും. തിരിച്ചറിയല്‍ പരിശോധന ലളിതവും വേഗത്തിലുമാക്കുന്ന ഈ നടപടി ഭരണനിര്‍വഹണ ഭാരം കുറയ്ക്കുകയും പരീക്ഷയും തിരഞ്ഞെടുപ്പുമടക്കം സമഗ്ര സംവിധാനങ്ങളില്‍ പൊതുജന വിശ്വാസം വർധിപ്പിക്കുകയും ചെയ്യും
ഗസറ്റ് വിജ്ഞാപനത്തിന്റെ ലിങ്ക്: https://egazette.gov.in/(S(ah0mujgqxxi0pvmyp24tjyqp))/ViewPDF.aspx
*****
(Release ID: 2139850)