ഗിരിവര്ഗ്ഗകാര്യ മന്ത്രാലയം
രാജ്യത്തെ ഏറ്റവും വലിയ ഗോത്ര ശാക്തീകരണ കാമ്പെയ്ൻ - ധർത്തിആബ ജൻഭാഗിദാരി അഭിയാൻ (DAJA) ആരംഭിച്ചു
31 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു ലക്ഷത്തിലധികം ഗോത്ര ഗ്രാമങ്ങളും ആവാസ വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ഒരു ചരിത്ര യജ്ഞം
Posted On:
24 JUN 2025 7:22PM by PIB Thiruvananthpuram
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോത്ര അവബോധ -ശാക്തീകരണ കാമ്പെയ്നായ ധർത്തി ആബ ജൻ ഭാഗിദാരി അഭിയാൻ (DAJA) ന്റെ ഭാഗമായി, കഴിഞ്ഞ 9 ദിവസത്തിനുള്ളിൽ ഇതുവരെ, ഗ്രാമങ്ങളിലെയും പിവിടിജി ആവാസമേഖലയിലെയും ഗോത്ര ശാക്തീകരണ ക്യാമ്പുകളിലൂടെ ഗോത്ര സമൂഹങ്ങൾക്ക് ശ്രദ്ധേയമായ സേവനങ്ങൾ നൽകിയിട്ടുണ്ട്. ലഭ്യമായ ഡാറ്റ പ്രകാരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച 22,000 ലധികം ഗോത്ര ശാക്തീകരണ ക്യാമ്പുകളിലൂടെ ഈ കാമ്പെയ്ൻ 53 ലക്ഷത്തിലധികം ഗോത്ര പൗരന്മാരിൽ എത്തി
1.38 ലക്ഷത്തിലധികം പേർക്ക് ആധാർ ലഭ്യമാക്കാൻ സൗകര്യമൊരുക്കി, 1.68 ലക്ഷത്തിലധികം ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്തു.കൂടാതെ പിഎം-കിസാനിൽ 46,000-ത്തിലധികം കർഷകർ രജിസ്റ്റർ ചെയ്തു. 22,000-ത്തിലധികം ഗുണഭോക്താക്കൾ പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ ഭാഗമായി. 32,000-ത്തിലധികം പുതിയ പിഎം ജൻ ധൻ അക്കൗണ്ടുകൾ ആരംഭിക്കുകയും ചെയ്തു. കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പൂർണ്ണമായ ഫലപ്രാപ്തി കൈവരിക്കുക എന്നതാണ് ക്യാമ്പയിനിന്റെ പ്രധാന ലക്ഷ്യം.
എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണമെന്ന നയത്തിലേക്കുള്ള ഒരു നാഴികക്കല്ലായ സംരംഭമായി ഗോത്രകാര്യ മന്ത്രാലയം ഈ പരിപാടിയെ കണക്കാക്കുന്നു. 2025 ജൂൺ 15 മുതൽ ജൂലൈ 15 വരെ, ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ദേശീയ പരിപാടി 31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 550 ലധികം ജില്ലകളിലെ ഒരു ലക്ഷത്തിലധികം ഗോത്ര ഗ്രാമങ്ങളിലും പിവിടിജി ആവാസ മേഖലകളിലുമായി 5.5 കോടിയിലധികം ഗോത്ര പൗരന്മാരിലേക്ക്, ഗവണ്മെന്റ് സേവനങ്ങൾ നേരിട്ട് അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിന് ലക്ഷ്യമിടുന്നു.
ജൻജാതിയ ഗൗരവ് വർഷിന്റെ ഭാഗമായി മറ്റൊരു സുപ്രധാന സംരംഭത്തിൽ, ഗോത്ര അഭിമാനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായ ഭഗവാൻ ബിർസ മുണ്ടയെ (ധർത്തിആബ) ഡിഎജെ ആദരിക്കുന്നു. ഇന്ത്യയുടെ വളർച്ചാ യാത്രയിലെ പ്രധാന സ്ഥാനത്ത് ഗോത്ര സമൂഹങ്ങളെ പ്രതിഷ്ഠിക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ' ഏവർക്കും ഒപ്പം, ഏവരുടെയും വികസനം,ഏവരുടെയും വിശ്വാസം,ഏവരുടെയും പരിശ്രമം' എന്ന ദർശനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
കൂടാതെ, എഫ്ആർഎ ക്ലെയിമുകൾ, പെൻഷൻ എൻറോൾമെന്റുകൾ, പോഷകാഹാര സഹായം, ഗോത്ര വിഭാഗങ്ങൾക്ക് സ്റ്റാർട്ട്-അപ്പ് പിന്തുണ, നിയമ സഹായം തുടങ്ങിയ സേവനങ്ങൾ സംയോജിത, ക്യാമ്പ് അധിഷ്ഠിത മാതൃകയിലൂടെ വാഗ്ദാനം ചെയ്തിട്ടുണ്ട്.
പ്രാദേശിക ശബ്ദങ്ങൾ, ദേശീയ സ്വാധീനം
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ
ലഡാക്ക്: ചെറുധാന്യങ്ങൾ അധിഷ്ഠിതമായ ഗോത്ര പോഷകാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയിൽ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ചാങ്താങ്ങിലെ റോംഗോ ഗ്രാമം സന്ദർശിച്ചു.
മധ്യപ്രദേശ്: സേവന വിതരണവും സാംസ്കാരിക ആഘോഷവും സംയോജിപ്പിച്ചു കൊണ്ടുള്ള പരിപാടിയിൽ,ഗവർണർ ശ്രീ മംഗുഭായി ഛഗൻഭായി പട്ടേൽ സെഹോറിൽ ഡിഎജെ ഉദ്ഘാടനം ചെയ്തു.
അസം: വടക്കുകിഴക്കൻ ഗോത്ര വികസനത്തിലെ ഒരു പുതിയ അധ്യായമായി വിശേഷിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വശർമ്മ ഗുവാഹത്തിയിൽ ഡിഎജെ ഉദ്ഘാടനം ചെയ്തു.
മഹാരാഷ്ട്ര: ഗോത്ര സംരംഭകത്വത്തിനും സ്വാശ്രയത്വത്തിനും ഊന്നൽ നൽകുന്ന നിരവധി ക്യാമ്പുകൾ മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്നവിസ് ഉദ്ഘാടനം ചെയ്തു
ആന്ധ്രപ്രദേശ്: പാർവതിപുരം മന്യം ജില്ലയിൽ സംസ്ഥാനതല സമാരംഭം. ദുർബലരായ വനവാസി ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചായിരുന്നു പരിപാടി
കേരളം: സഹകരണ ആസൂത്രണത്തിനായി വിവിധ ജില്ലാ ടീമുകളെ ഒന്നിപ്പിച്ചുകൊണ്ട് വയനാട്ടിൽ ഒരു ട്രൈബൽ കോൺക്ലേവ് നടന്നു
നേതൃത്വം പറയുന്നു:
കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഒറാം: "ഇത് വെറുമൊരു പ്രചാരണപരിപാടിയല്ല - സമത്വത്തിനും അന്തസ്സിനും വേണ്ടിയുള്ള ഒരു ബഹുജന പ്രസ്ഥാനമാണിത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നമ്മുടെ ഗോത്ര സമൂഹങ്ങൾക്കുള്ള ആദരമാണിത്."
ഗോത്രകാര്യ സഹമന്ത്രി ശ്രീ ദുർഗ്ഗ ദാസ് ഉയികെ : "ഗോത്ര യുവാക്കളുടെയും സ്ത്രീകളുടെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തം അഭിലാഷത്തിന്റെയും ഉൾപ്പെടുത്തലിന്റെയും ഒരു പുതിയ മനോഭാവത്തെ പ്രകടമാക്കുന്നു."
ഗോത്രകാര്യ സെക്രട്ടറി ശ്രീ വിഭുനായർ: "തത്സമയ ഡിജിറ്റൽ ഡാഷ്ബോർഡുകൾ മുതൽ സാംസ്കാരിക പുനരുജ്ജീവനം വരെ, ഡിഎജെഎ ഒരു പുതിയ ഭരണ മാനദണ്ഡം സ്ഥാപിക്കുന്നു."
ഡിഎജെഎയുടെ 5 സ്തംഭങ്ങൾ: ഭരണത്തിന്റെ ഒരു പുതിയ മാതൃക
1.ജൻഭാഗിദാരി – ഗോത്ര ജനതയാൽ നയിക്കപ്പെടുന്നു, സമൂഹങ്ങൾ പിന്തുണ നൽകുന്നു
2.പൂർത്തീകരണം – അർഹതയുള്ള എല്ലാ കുടുംബങ്ങൾക്കും അവകാശങ്ങൾ ലഭിക്കുന്നു
3.സാംസ്കാരിക ഉൾപ്പെടുത്തൽ – ഗോത്ര ഭാഷകളും കലയും ഉപയോഗിച്ച് ഇടപെടൽ
4.സംയോജനം – മന്ത്രാലയങ്ങൾ, സിഎസ്ഒകൾ, ഒരുമിച്ച് പ്രവർത്തിക്കുന്ന യുവജന ഗ്രൂപ്പുകൾ
5.എല്ലാ കോണിലും എത്തിച്ചേരൽ – സേവനങ്ങളുമായി ഏറ്റവും വിദൂര ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുന്നു
രാജ്യവ്യാപകമായി മുന്നേറ്റം: ഒരു ജനകീയ കാമ്പെയ്ൻ
•550 ലധികം ജില്ലകൾ, 3,000 ലധികം ബ്ലോക്കുകൾ സജീവമാക്കി
•700 ലധികം ഗോത്ര സമൂഹങ്ങളിൽ നിന്നും 75 പിവിടിജികളിൽ നിന്നുമുള്ള പങ്കാളിത്തം
•മൈ ഭാരത്, എൻഎസ്എസ്, പൗര സമൂഹം, ഗോത്ര വിദ്യാർത്ഥികൾ തുടങ്ങിയ യുവജന ഗ്രൂപ്പുകൾ രംഗത്തുണ്ട്
•ഇന്ത്യയിലുടനീളമുള്ള സാംസ്കാരിക പരിപാടികൾ: ഗോത്ര പാചക മേളകൾ, നാടോടി നൃത്തങ്ങൾ, കരകൗശല പ്രദർശനങ്ങൾ
പ്രവർത്തനത്തിനായി ആഹ്വാനം: ജൻഭാഗിദാരി പ്രസ്ഥാനത്തിൽ ചേരുക
ഈ പരിവർത്തന പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ എല്ലാ പൗരന്മാരെയും, അക്കാദമിക, സന്നദ്ധപ്രവർത്തകരെയും, മാധ്യമ വേദികളെയും മന്ത്രാലയം ക്ഷണിക്കുന്നു.
എങ്ങനെ സംഭാവന നൽകാം:
•ജനസേവാ ക്യാമ്പ് സന്ദർശിച്ച് അവബോധം വർദ്ധിപ്പിക്കുക
•ഗോത്ര കഥകൾ, പാരമ്പര്യങ്ങൾ, വിജയങ്ങൾ എന്നിവ പങ്കിടുക
•ഹാഷ്ടാഗുകൾ ഉപയോഗിക്കുക: #DhartiAabaAbhiyan #PMJANMAN #EmpoweringTribalsViksitBharat
#JanjatiyaGauravVarsh
•തദ്ദേശീയ അറിവ്, ഭാഷകൾ, കല എന്നിവ രേഖപ്പെടുത്തുകയും ആഘോഷിക്കുകയും ചെയ്യുക
ധർത്തി ആബയ്ക്കൊപ്പം ഒരു വികസിത ഭാരതത്തിലേക്ക് നമുക്ക് ചുവട് വെയ്ക്കാം.
ഡി എ ജി എ എന്നത് കേവലം ഒരു ഗവണ്മെന്റ് സംരംഭമെന്നതിലുപരി അന്തസ്സ്, ഉൾപ്പെടുത്തൽ, ഗോത്ര സ്വത്വത്തിൽ അഭിമാനം എന്നിവ ഉറപ്പാക്കുന്നതിനായി താഴെത്തട്ടിൽ നടത്തുന്ന ഒരു വിപ്ലവമാണിത്
SKY
*******
(Release ID: 2139481)