വ്യോമയാന മന്ത്രാലയം
ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ DGCA സമഗ്ര പരിശോധന നടത്തി.
വിമാനങ്ങളുടെ ആവർത്തിച്ചുള്ള തകരാറുകളുമായി ബന്ധപ്പെട്ട് കാര്യക്ഷമമല്ലാത്ത നിരീക്ഷണവും അപര്യാപ്തമായ തിരുത്തൽ നടപടികളും സൂചിപ്പിക്കുന്ന ഒന്നിലധികം കേസുകൾ ശ്രദ്ധയിൽപ്പെട്ടു.
സംവിധാനത്തിലെ അപാകതകൾ കണ്ടെത്തുന്നതിനായി സമഗ്രമായ നിരീക്ഷണ പ്രക്രിയ ഭാവിയിലും തുടരും.
Posted On:
24 JUN 2025 6:12PM by PIB Thiruvananthpuram
ഇന്ത്യയിൽ സുരക്ഷിതമായ വിമാന യാത്ര ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ പ്രതിജ്ഞാബദ്ധമാണ്. വ്യോമയാന മേഖലയിലുടനീളമുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് വ്യോമയാന ആവാസവ്യവസ്ഥയുടെ കേന്ദ്രീകൃത വിലയിരുത്തൽ ആരംഭിക്കുന്നതിനായി 2025 ജൂൺ 19 ന് DGCA-22034/2/2025-FSD നമ്പറിലുള്ള ഉത്തരവ് DGCA പുറപ്പെടുവിച്ചു.
ഡൽഹി, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ രാത്രിയിലും പുലർച്ചെയും DGCA ജോയിന്റ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങൾ സമഗ്ര നിരീക്ഷണം നടത്തി. വിമാന പ്രവർത്തനങ്ങൾ, ആകാശഗമന യോഗ്യത, റാമ്പ് സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ (ATC), ആശയവിനിമയ, ഗതിനിയന്ത്രണ, നിരീക്ഷണ (Communication, navigation and surveillance-CNS) സംവിധാനങ്ങൾ, പ്രീ-ഫ്ലൈറ്റ് മെഡിക്കൽ വിലയിരുത്തലുകൾ തുടങ്ങി നിർണ്ണായകമായ ഒട്ടേറെ മേഖലകൾ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു. നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തേണ്ട ദുർബല മേഖലകൾ തിരിച്ചറിയുന്നതിനും, വിമാനത്താവളത്തിലെ പ്രവർത്തനങ്ങളും വിമാന സഞ്ചാരവും സൂക്ഷ്മമായി നിരീക്ഷിച്ചു.
നിരീക്ഷണത്തിലെ കണ്ടെത്തലുകളിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:
വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തകരാറുകൾ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി, നിരീക്ഷണം ഫലപ്രദമല്ലെന്നും തകരാറുകളിൽ /ആവർത്തിച്ചുള്ള തകരാറുകളിൽ തിരുത്തൽ നടപടികൾ അപര്യാപ്തമാണെന്നും സൂചനയുണ്ട്; ബാഗേജ് ട്രോളികൾ, ബിഎഫ്എൽ തുടങ്ങിയ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി; ലൈൻ മെയിന്റനൻസ് സ്റ്റോറുകൾ, ടൂൾ കൺട്രോൾ നടപടിക്രമങ്ങൾ പലപ്പോഴും പാലിക്കാറില്ല.
വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ, വർക്ക് ഓർഡർ പാലിക്കുന്നില്ല; ഉപയോഗശൂന്യമായ ത്രസ്റ്റ് റിവേഴ്സർ സിസ്റ്റവും ഫ്ലാപ്പ് സ്ലാറ്റ് ലിവറും ലോക്ക് ചെയ്തിരുന്നില്ല; അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ, AMM അനുസരിച്ച് AME സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടില്ലെന്ന് കണ്ടെത്തി; ചില സ്ഥലങ്ങളിൽ, AME യുടെ സ്നാഗ് പരിഹാരം കാര്യക്ഷമമല്ല; വിമാനത്തിന്റെ സാങ്കേതിക തകരാർ റിപ്പോർട്ടുകൾ സാങ്കേതിക ലോഗ്ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല; ഒട്ടേറെ ലൈഫ് വെസ്റ്റുകൾ നിയുക്ത സീറ്റുകൾക്ക് കീഴിൽ ശരിയായി ഉറപ്പിച്ചിട്ടില്ല; വലതുവശത്തുള്ള വിംഗ്ലെറ്റിന്റെ താഴത്തെ ബ്ലേഡിലെ തുരുമ്പ് പ്രതിരോധിക്കാനുള്ള ടേപ്പ് കേടായതായി കണ്ടെത്തി.
അതുപോലെ ഒരു വിമാനത്താവളത്തിലെ റൺവേയിൽ മധ്യരേഖ അടയാളപ്പെടുത്തിയിരുന്നത് മങ്ങിയതായി നിരീക്ഷിക്കപ്പെട്ടു; റാപ്പിഡ് എക്സിറ്റ് ടാക്സിവേ, ഗ്രീൻ സെന്റര് ലൈറ്റുകൾ ഒരേദിശയിലായിരുന്നില്ല; കഴിഞ്ഞ മൂന്ന് വർഷമായി തടസ്സ പരിധി സംബന്ധിച്ച ഡാറ്റ പുതിക്കിയിട്ടില്ല, വിമാനത്താവളത്തിന് സമീപം പുതിയ നിർമ്മാണങ്ങൾ നടന്നിട്ടും പുതിയ സർവേ നടത്തിയിട്ടില്ല; റാമ്പ് ഏരിയയിലെ ഒട്ടേറെ വാഹനങ്ങൾ സ്പീഡ് ഗവർണറുകളില്ലാതെ കണ്ടെത്തി. ഈ വാഹനങ്ങൾ AVP റദ്ദാക്കി പിൻവലിച്ചു, ഡ്രൈവേഴ്സ് ADP സസ്പെൻഡ് ചെയ്തു.
ഒരു സിമുലേറ്റർ പരിശോധിച്ചപ്പോൾ വിമാന കോൺഫിഗറേഷനുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തി. സോഫ്റ്റ്വെയർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടില്ല.
ടയറുകൾ തേഞ്ഞുപോയതിനാൽ ഷെഡ്യൂൾ ചെയ്ത ഒരു വിമാനക്കമ്പനിയുടെ ആഭ്യന്തര വിമാനം റദ്ദാക്കി., ആവശ്യമായ തിരുത്തലുകൾ നടപടികൾക്ക് ശേഷം മാത്രമേ അത് പുറത്തിറക്കിയുള്ളൂ. നിരീക്ഷണത്തിനിടെയുണ്ടായ എല്ലാ കണ്ടെത്തലുകളും ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഓപ്പറേറ്റർമാരെ അറിയിച്ചിട്ടുണ്ട്.
2025 ജൂൺ 19 ലെ ഉത്തരവ് നമ്പർ DGCA-22034/2/2025-FSD അനുസരിച്ച് സാങ്കേതിക അപാകതകൾ കണ്ടെത്തുന്നതിനായി സമഗ്രമായ ഈ നിരീക്ഷണ പ്രക്രിയ ഭാവിയിലും തുടരും.
സിവിൽ ഏവിയേഷൻ മേഖലയിലെ നിയന്ത്രണ സ്ഥാപനമാണ് DGCA, പ്രധാനമായും സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു. കൂടാതെ രാജ്യത്തെ വ്യോമ പ്രവർത്തനങ്ങളുടെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
SKY
******
(Release ID: 2139433)