ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2025 ജൂൺ 25 മുതൽ 27 വരെ ഉത്തരാഖണ്ഡ് സന്ദർശിക്കും

കുമൗൺ സർവകലാശാലയിലെ സുവർണജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി അധ്യക്ഷത വഹിയ്ക്കും

നൈനിറ്റാളിലെ ഷെർവുഡ് കോളേജിൻ്റെ 156-ാമത് സ്ഥാപകദിന ആഘോഷത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്യും

Posted On: 24 JUN 2025 5:43PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജൂൺ 25 മുതൽ 27 വരെ ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തും.

ജൂൺ 25 ന്, കുമൗൺ സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി അധ്യക്ഷത വഹിക്കുകയും സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയും ചെയ്യും.

ജൂൺ 27 ന്, ഷെർവുഡ് കോളേജിൻ്റെ 156-ാമത് സ്ഥാപകദിന ആഘോഷത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.

പര്യടനത്തിനിടെ ഉപരാഷ്ട്രപതി നൈനിറ്റാളിലെ രാജ്ഭവനും സന്ദർശിക്കും.
 
*****

(Release ID: 2139288) Visitor Counter : 4
Read this release in: Tamil , English , Urdu , Hindi