പഞ്ചായത്തീരാജ് മന്ത്രാലയം
പട്‌നയിൽ യോഗ ദിനാഘോഷത്തില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ്; ദിവസേന യോഗ പരിശീലിക്കാന്‍ ജനങ്ങളോട് ആഹ്വാനം
Posted On:
21 JUN 2025 12:43PM by PIB Thiruvananthpuram
ബിഹാറിലെ പട്നയില്‍ ഖുദ ബക്ഷ് ഓറിയന്റൽ ലൈബ്രറിയിൽ 11-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി (ഐഡിവൈ–2025) സംഘടിപ്പിച്ച യോഗാഭ്യാസ പരിപാടിയില്‍ കേന്ദ്ര പഞ്ചായത്തിരാജ് - ഫിഷറീസ് - മൃഗസംരക്ഷണ - ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിങ് പങ്കെടുത്തു. യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം ഈ സുപ്രധാന വേളയില്‍ സഹപൗരന്മാർക്ക് ആശംസ നേര്‍ന്നു. കേന്ദ്ര പഞ്ചായത്തിരാജ് - ഫിഷറീസ് - മൃഗസംരക്ഷണ - ക്ഷീരവികസന സഹമന്ത്രി പ്രൊഫ. എസ്. പി. സിങ് ബാഗേല്‍ ഉത്തർപ്രദേശിലെ ആഗ്ര കോട്ട സമുച്ചയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും പങ്കുചേര്‍ന്നു.



യോഗ സംഗമത്തിന്റെ ഭാഗമായി ‘ഭൂമിയ്ക്കും ഏകാരോഗ്യത്തിനും യോഗ’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന് കീഴില്‍ ന്യൂഡൽഹി കസ്തൂർബ ഗാന്ധി മാർഗിലെ സിവിൽ സർവീസസ് ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്ഒഐ) പരിസരത്ത് പഞ്ചായത്തിരാജ് മന്ത്രാലയം യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ സാമൂഹ്യ പങ്കാളിത്തത്തിന് നേതൃത്വം വഹിക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കത്തിന് പിന്നാലെ രാജ്യമെങ്ങും പഞ്ചായത്തിരാജ് - ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ 11-ാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.


SKY
********************
(Release ID: 2138444)