വാണിജ്യ വ്യവസായ മന്ത്രാലയം
സ്വർണ്ണം അടങ്ങിയ ചില വിലയേറിയ ലോഹസങ്കരങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം
Posted On:
19 JUN 2025 9:59PM by PIB Thiruvananthpuram
1% ൽ കൂടുതൽ സ്വർണ്ണം അടങ്ങിയ പല്ലാഡിയം, റോഡിയം, ഇറിഡിയം എന്നിവയുടെ ലോഹസങ്കരങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) 2025 ജൂൺ 17 ന് 18/2025-26 നമ്പർ വിജ്ഞാപനം പുറപ്പെടുവിച്ചു.
മുഴുവൻ കസ്റ്റംസ് താരിഫ് ഹെഡിംഗ് (CTH) 7110 ഉം 4-അക്ക തലത്തിൽ ഉൾപ്പെടുത്തുന്നതിനായി പ്ലാറ്റിനം ഇറക്കുമതിയിൽ നിലവിലുള്ള നിയന്ത്രണത്തെ (05.03.2025 ലെ വിജ്ഞാപനം നമ്പർ 60/2024-25 പ്രകാരം) ഈ നടപടി വിപുലീകരിക്കുന്നു. അതു മുഖേന വിലയേറിയ ലോഹങ്ങളെയും അവയുടെ ലോഹസങ്കരങ്ങളെയും ഇറക്കുമതി നിയന്ത്രണ നയത്തിൽ ഏകതാനത ഉറപ്പാക്കുന്നു.
അതേസമയം, 1% ൽ താഴെ സ്വർണ്ണം അടങ്ങിയ ലോഹസങ്കരങ്ങളുടെ സൗജന്യ ഇറക്കുമതി അനുവദിച്ചുകൊണ്ട് വ്യാപാരം സുഗമമാക്കിയിട്ടുണ്ട്. അതുവഴി ഇലക്ട്രോണിക്സ്, വാഹന ഘടക ഭാഗങ്ങൾ, രാസപദാർത്ഥ വ്യവസായങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യാവസായിക, നിർമ്മാണ മേഖലകൾക്കുള്ള അസംസ്കൃത വസ്തുക്കളുടെ നിരന്തര ലഭ്യത ഉറപ്പാക്കുന്നു. ഈ സൂക്ഷ്മ സമീപനം വ്യാപാര സൗകര്യത്തെ നിയന്ത്രണ മേൽനോട്ടത്തിന്റെ ആവശ്യകതയുമായി സന്തുലിതമാക്കുന്നു.
കൂടാതെ, CTH 2843-ൽ ഉൾപ്പെടുന്ന കൊളോയ്ഡൽ ലോഹങ്ങളുടെയും സംയുക്തങ്ങളുടെയും ഇറക്കുമതി നിയന്ത്രിക്കുന്നതിനായി 2025 ജൂൺ 17-ന് DGFT 19/2025-26 നമ്പർ വിജ്ഞാപനം പുറപ്പെടുവിച്ചു. രാസ സംയുക്തങ്ങളുടെ ഭാഗമായുള്ള സ്വർണ്ണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഇത് ആവശ്യമായി വന്നത്.
ഇറക്കുമതി അംഗീകാരത്തിന് വിധേയമായി ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സ്പെഷ്യലൈസ്ഡ് കെമിക്കൽ വ്യവസായം ഉൾപ്പെടെയുള്ള വ്യാവസായിക, നിർമ്മാണ മേഖലകൾക്ക് ഇറക്കുമതി അനുവദിക്കും. അതുവഴി ആഭ്യന്തര വ്യവസായത്തിന്റെ സ്വാഭാവിക ഉപയോഗത്തിനനുള്ള തടസ്സരഹിത ആവശ്യകത ഉറപ്പാക്കാനാകും.
വിശദമായ അറിയിപ്പുകൾ DGFT വെബ്‌സൈറ്റിൽ ലഭ്യമാണ്: https://dgft.gov.in
******************
(Release ID: 2138174)
Visitor Counter : 8