രാജ്യരക്ഷാ മന്ത്രാലയം
'പരിഷ്‌ക്കാരങ്ങളുടെ വർഷം ' ആചരണത്തിൻ്റെ ഭാഗമായി ദേശീയ പ്രതിരോധ സംഭരണ നടപടിക്രമം 2020 ന്റെ സമഗ്ര അവലോകനം പ്രതിരോധ മന്ത്രാലയം ആരംഭിച്ചു
Posted On:
19 JUN 2025 4:48PM by PIB Thiruvananthpuram
2025 'പരിഷ്‌ക്കാരങ്ങളുടെ വർഷമായി' പ്രഖ്യാപിച്ചതിനെത്തുടർന്ന്, ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിലവിലുള്ള നയങ്ങളുടെയും സംരംഭങ്ങളുടെയും ചുവട് പിടിച്ച് പ്രതിരോധ സംഭരണ നടപടിക്രമം 2020 ന്റെ സമഗ്ര അവലോകനം പ്രതിരോധ മന്ത്രാലയം (MoD) ആരംഭിച്ചു. ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും വിപുലമായ ചർച്ചകൾ നടത്തുന്നതിന് ഡയറക്ടർ ജനറലിന്റെ (അക്വിസിഷൻ) നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.
പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധ വ്യവസായ, അക്കാദമിക മേഖലകളിലെ പ്രതിനിധികളും സമിതിയിൽ ഉൾപ്പെടുന്നു. ഡിജി (അക്വിസിഷൻ) ആയി സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീ അപൂർവ ചന്ദ്രയെ (1980 ബാച്ച്) സമിതിയുടെ പ്രധാന ഉപദേഷ്ടാവായി മന്ത്രാലയം നിയമിച്ചു. സമിതി ഇതിനോടകം കൂടിയാലോചനകൾ ആരംഭിച്ചു. 2025 ജൂലൈ 05-നകം ബന്ധപ്പെട്ടവരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ secy-dap2025[at]gov[dot]in എന്ന വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.
പ്രതിരോധ സംഭരണ നടപടിക്രമം 2020 അവലോകനം ചെയ്യുന്നതിന്റെ ലക്ഷ്യം:
ദേശസുരക്ഷ ഉറപ്പാക്കുന്നതിന് സായുധ സേനകളുടെ പ്രവർത്തന ആവശ്യകതകളും ആധുനികവത്ക്കരണവും സമയബന്ധിതമായി നിറവേറ്റുക.
സംഭരണ നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ നയങ്ങളുമായും സംരംഭങ്ങളുമായും സമന്വയിപ്പിക്കുക
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച സംവിധാനങ്ങളിലൂടെ സാങ്കേതികവിദ്യയുടെ സന്നിവേശനം പ്രോത്സാഹിപ്പിച്ച് ആത്മനിർഭർത (സ്വാശ്രയം) കൈവരിക്കുക.
സ്വകാര്യ മേഖലയുമായി ചേർന്നുള്ള സംയുക്ത സംരംഭങ്ങളും സാങ്കേതികവിദ്യാ കൈമാറ്റവും സാധ്യമാക്കുന്നതിലൂടെയും, ഇന്ത്യയിൽ പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, നേരിട്ടുള്ള വിദേശ നിക്ഷേപം മുഖേന വിദേശ OEM-കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ഇന്ത്യയെ ആഗോള പ്രതിരോധ ഉത്പാദന, MRO ഹബ്ബായി സ്ഥാപിക്കുന്നതിലൂടെയും പ്രതിരോധ ഉത്പാദനം പ്രോത്സാഹിപ്പിച്ച് 'മെയ്ക്ക് ഇൻ ഇന്ത്യ' പ്രയോഗികമാക്കുക.
തദ്ദേശീയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതിനായി സ്റ്റാർട്ടപ്പുകൾ, നൂതനാശയ സംരംഭകർ, സ്വകാര്യ പ്രതിരോധ വ്യവസായം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതു, സ്വകാര്യ മേഖലകളിൽ രൂപകൽപ്പനയും വികസനവും പ്രോത്സാഹിപ്പിക്കുക.
താഴെപ്പറയുന്ന കാര്യങ്ങളിൽ ബന്ധപ്പെട്ട പങ്കാളികളുടെ നിർദ്ദേശങ്ങൾ തേടുന്നു:
സംഭരണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനുള്ള നയ/നടപടിക്രമ പരിവർത്തനങ്ങൾ, കാറ്റഗറൈസേഷൻ, ബിസിനസ്സ് സുഗമമാക്കൽ, പരീക്ഷണങ്ങളുടെ നടത്തിപ്പ്, കരാറനന്തര മാനേജ്മെന്റ്, ഫാസ്റ്റ് ട്രാക്ക് നടപടിക്രമങ്ങൾ, നിർമ്മിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളുടെ സ്വീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലെ അവ്യക്തത ഇല്ലാതാക്കുന്നതിനും, പൊരുത്തക്കേടുകൾ നീക്കം ചെയ്യുന്നതിനും, നടപടിക്രമ വ്യക്തത വർദ്ധിപ്പിക്കുന്നതിനുമുള്ള ഭാഷാ ശുദ്ധി കൈവരിക്കുക .
അവലോകനത്തിൽ അഭിസംബോധന ചെയ്യേണ്ട മറ്റ് പ്രസക്തമായ വിഷയങ്ങൾ.
******************
(Release ID: 2138172)