സാംസ്‌കാരിക മന്ത്രാലയം
കേന്ദ്രസാംസ്കാരിക മന്ത്രാലയം രാജ്യത്തുടനീളമുള്ള 100 പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലും 50 സാംസ്കാരിക കേന്ദ്രങ്ങളിലുമായി അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കും
പോസ്റ്റഡ് ഓണ്‍:
19 JUN 2025 6:16PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള 100 പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 50 സാംസ്കാരിക കേന്ദ്രങ്ങളിലും യോഗ സെഷനുകൾ സംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY) ആഘോഷിക്കുന്നു. വിശാഖപട്ടണത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ നാര ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർ പങ്കെടുക്കുന്ന ജൂൺ 21 ലെ പ്രധാന യോഗദിന ആഘോഷങ്ങൾക്ക് അനുബന്ധമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്
രാജസ്ഥാനിലെ ജോധ്പൂരിൽ ചരിത്രപ്രസിദ്ധമായ മെഹ്‌റാൻഗഡ് കോട്ടയിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിന പരിപാടിയിൽ സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പങ്കെടുക്കും.
യോഗ ദിന ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന ചില പ്രമുഖ സ്ഥലങ്ങളിൽ ഇവ ഉൾപ്പെടുന്നു:
യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളായ ചറൈഡിയോ മൈദം (അസം), റാണി കി വാവ് & ധോലവീര (ഗുജറാത്ത്), ഹംപി, പട്ടടക്കൽ (കർണാടക), ഖജുരാഹോ സ്മാരകങ്ങൾ, സാഞ്ചി സ്തൂപം (മധ്യപ്രദേശ്), കൊണാർക്കിലെ സൂര്യക്ഷേത്രം (ഒഡീഷ), എലിഫൻ്റാ ഗുഹകൾ (മഹാരാഷ്ട്ര) , ബൃഹദേശ്വര ക്ഷേത്രം (തഞ്ചാവൂർ തമിഴ്നാട്).

ഗോൽക്കൊണ്ട കോട്ട, സലാർജംഗ് മ്യൂസിയം (ഹൈദരാബാദ്), ഹുമയൂണിൻ്റെ ശവകുടീരം, പുരാനാ കില, സഫ്ദർജംഗ് ശവകുടീരം (ഡൽഹി), ജാലിയൻ വാലാബാഗ് (അമൃത്സർ), ചിത്തോർഗഡ്, കുംഭൽഗഡ് കോട്ടകൾ (രാജസ്ഥാൻ), ലേ കൊട്ടാരം (ലഡാക്ക് ), പരി മഹൽ ( ശ്രീനഗർ ), ബേക്കൽ കോട്ട (കേരളം), ഹസാർദുവാരി, കൂച്ച് ബെഹാർ കൊട്ടാരങ്ങൾ (പശ്ചിമ ബംഗാൾ) തുടങ്ങി സാംസ്‌കാരികവും ചരിത്രപരവുമായ ചില പ്രമുഖ സ്ഥലങ്ങളിലും യോഗദിന പരിപാടികൾ സംഘടിപ്പിക്കും
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള അനുബന്ധ ഓഫീസുകൾ, ഉപ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പരിപാടിയുടെ നടത്തിപ്പിന് നിർണായക പങ്ക് വഹിക്കും.രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ യോഗയുടെ ആരോഗ്യ പാരമ്പര്യവുമായി ബന്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഈ രാജ്യവ്യാപക സംരംഭം ശക്തിപ്പെടുത്തുന്നു.
SKY
**************
( റിലീസ് ഐ.ഡി: 2137887)
സന്ദര്‍ശക കൗണ്ടര്‍ : 23