രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-ഫ്രാൻസ് സംയുക്ത സൈനികാഭ്യാസമായ 'ശക്തി' യിൽ പങ്കെടുക്കാൻ ഇന്ത്യൻ കരസേനാംഗങ്ങൾ പുറപ്പെട്ടു

Posted On: 17 JUN 2025 3:20PM by PIB Thiruvananthpuram

ദ്വൈവാർഷിക ഇന്തോ -ഫ്രഞ്ച് സംയുക്ത സൈനികാഭ്യാസമായ  'ശക്തി' യുടെ എട്ടാമത് പതിപ്പിൽ പങ്കെടുക്കാൻ ഇന്ത്യൻ കരസേനാംഗങ്ങൾ ഇന്ന് പുറപ്പെട്ടു. 2025 ജൂൺ 18 മുതൽ 2025 ജൂലൈ 1 വരെ ഫ്രാൻസിലെ ലാ കാവലേരിയിലെ ക്യാമ്പ് ലാർസാക്കിലാണ് സൈനികാഭ്യാസം നടക്കുക.

പ്രധാനമായും ജമ്മു കശ്മീർ റൈഫിൾസിന്റെ ഒരു ബറ്റാലിയനും മറ്റ് ആംസ് ആൻഡ് സർവീസസിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന 90 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 90 പേരടങ്ങുന്ന ഫ്രഞ്ച് സംഘത്തെ 13-ാമത് ഫോറിൻ ലെജിയൻ ഹാഫ്-ബ്രിഗേഡിൽ (13-ാമത് DBLE) നിന്നുള്ള ഉദ്യോഗസ്ഥർ പ്രതിനിധീകരിക്കും.

 ഇന്തോ -ഫ്രഞ്ച് സൈനികരുടെ പങ്കാളിത്തത്തോടെ, പരസ്പര പ്രവർത്തനക്ഷമത, പ്രവർത്തന ഏകോപനം, സൈനിക-സൈനിക ബന്ധം എന്നിവ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദ്വൈവാർഷിക പരിശീലന പരിപാടിയാണ് ശക്തി. ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ അദ്ധ്യായം ന് VII കീഴിലുള്ള ഉപ-പരമ്പരാഗത പരിതസ്ഥിതിയിലെ സംയുക്ത പ്രവർത്തനങ്ങളിൽ ഈ പതിപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും. അർദ്ധ -നഗര ഭൂപ്രദേശങ്ങളിലാണ് പരിശീലനം നടത്തുന്നത്.

തന്ത്രപരമായ അഭ്യാസങ്ങൾ പരിശീലിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും, തന്ത്രങ്ങൾ, സാങ്കേതിക വിദ്യകൾ, നടപടിക്രമങ്ങൾ (TTPs) എന്നിവയിലെ മികച്ച രീതികൾ പങ്കിടുന്നതിനും, പുതു തലമുറ ഉപകരണങ്ങളിൽ (സമകാലിക സൈനിക സാങ്കേതികവിദ്യകൾ) പരിശീലനം നേടുന്നതിനും, ശാരീരിക ക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ അഭ്യാസം വേദിയൊരുക്കും. ഇരു സൈന്യങ്ങളും തമ്മിലുള്ള ആത്മബന്ധം, പരസ്പര ബഹുമാനം, പ്രൊഫഷണൽ സൗഹൃദം എന്നിവയും വളർത്തിയെടുക്കും.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വളർന്നുവരുന്ന പ്രതിരോധ സഹകരണത്തെ ശക്തി-VIII അഭ്യാസം ഊട്ടിയുറപ്പിക്കുകയും രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
 
*****

(Release ID: 2137074)
Read this release in: English , Urdu , Hindi , Tamil