റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
azadi ka amrit mahotsav

കേരളത്തിലെ ദേശീയപാത 66-ല്‍ സംരക്ഷണഘടന തകർന്നതില്‍ കൺസെഷനർ കമ്പനിക്ക് വിലക്കേർപ്പെടുത്തി ദേശീയപാത അതോറിറ്റി

Posted On: 17 JUN 2025 4:22PM by PIB Thiruvananthpuram

2025 ജൂൺ 16 ന് കേരളത്തിലെ ദേശീയപാത-66 ല്‍ കാസർഗോഡ് ജില്ലയിലെ  ചെങ്കള - നീലേശ്വരം ഭാഗത്ത് ചെർക്കലയിൽ ചരിഞ്ഞ പ്രതലത്തിന്റെ സംരക്ഷണഘടന  തകര്‍ന്നതായി റിപ്പോർട്ട് ചെയ്തു. അനുചിത രൂപകൽപ്പന, ചരിഞ്ഞ പ്രതലത്തിന്റെ  സംരക്ഷണ ശേഷിയിലെ അപര്യാപ്തത,  ഓവുചാല്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ എന്നിവയാണ് അപകടത്തിലേക്ക് നയിച്ചത്.  

മതിയായ സംരക്ഷണഘടന സ്ഥാപിക്കുന്നതിലും  അപകടസാധ്യത ലഘൂകരിക്കാന്‍ ശരിയായ ഓവുചാല്‍ സംവിധാനം ഒരുക്കുന്നതിലും പരാജയപ്പെട്ടതിനാൽ  കൺസെഷനറും    പ്രൊമോട്ടറുമായ  മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഭാവി ലേലങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 09 കോടി രൂപ വരെ പിഴയടക്കം ഒരു വർഷത്തെ വിലക്ക് സംബന്ധിച്ച് കമ്പനിയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.


ഹൈബ്രിഡ് ആന്വിറ്റി രിതീയില്‍ (എച്ച്എഎം) ആവിഷ്ക്കരിച്ച പദ്ധതിയില്‍  കമ്പനി ഈ ഭാഗം 15 വർഷത്തേക്ക് പരിപാലിക്കുകയും സംരക്ഷണഘടന സ്വന്തം ചെലവിൽ  പുനർനിർമിക്കുകയും വേണം.

സ്ഥലം സന്ദർശിക്കാനും കേരളത്തിലെ ദേശീയപാത-66 ന്റെ രൂപകൽപനയും നിർമാണവും അവലോകനം ചെയ്യാനും കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിലെ  (സിആര്‍ആര്‍ഐ) മുതിർന്ന ശാസ്ത്രജ്ഞൻ, ഐഐടി-പാലക്കാട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) എന്നിവയിലെ റിട്ടയേർഡ് പ്രൊഫസർ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതി  രൂപീകരിച്ചിട്ടുണ്ട്. പദ്ധതിയ്ക്ക് വിശദ പരിഹാര നടപടികള്‍ സമിതി നിർദേശിക്കും. പ്രശ്നപരിഹാരത്തിന് ആവശ്യമായ എല്ലാ നടപടികളും ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നുണ്ട്.

SKY

 

******


(Release ID: 2136974)