പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

'മരുഭൂവൽക്കരണവും വരൾച്ചയും പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ' എന്ന വിഷയത്തിൽ 2025 ജൂൺ 17 ന് ജോധ്പൂരിലെ AFRI ൽ നടക്കുന്ന ദേശീയ ശിൽപശാലയിൽ കേന്ദ്രമന്ത്രി ശ്രീ ഭൂപേന്ദർ യാദവ് അധ്യക്ഷത വഹിക്കും

Posted On: 16 JUN 2025 5:23PM by PIB Thiruvananthpuram
മരുഭൂവൽക്കരണവും വരൾച്ചയും പ്രതിരോധിക്കുന്നതിനായുള്ള ലോക ദിനത്തോടനുബന്ധിച്ച് 2025 ജൂൺ 17 ന് "മരുഭൂവൽക്കരണവും വരൾച്ചയും പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങൾ" എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ശിൽപശാല കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി (MoEFCC) ശ്രീ ഭൂപേന്ദർ യാദവ് ഉദ്ഘാടനം ചെയ്യും.കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പരിപാടിയിൽ സന്നിഹിതനായിരിക്കും.
 
ആഗോളദിനാചരണത്തിന്റെ 2025 ലെ പ്രമേയമായ  "ഭൂമി പുനഃസ്ഥാപിക്കുക. അവസരങ്ങൾ അനാവരണം ചെയ്യുക" എന്നതിന് അനുയോജ്യമായ വിധത്തിലാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥാമാറ്റ പ്രതിരോധം, ജൈവവൈവിധ്യം, സുസ്ഥിര ഗ്രാമവികസനം എന്നിവയ്ക്കായി ഭൂമി വീണ്ടെടുക്കേണ്ടതിന്റെ  പ്രാധാന്യം ഈ പരിപാടി ചർച്ച ചെയ്യും.
 
ശിൽപശാലയിലെ പ്രധാന കേന്ദ്ര മേഖലകൾ ഇവയാണ്:
 
•രാജസ്ഥാനിലെ ലുനവാസ് ഭാക്കറിൽ CAMPA ധനസഹായത്തോടെയുള്ള AFRI യുടെ 10.8 ഹെക്ടർ പദ്ധതി പോലുള്ള ഭൂമി വീണ്ടെടുക്കലിന്റെ നൂതന മാതൃകകൾ പങ്കിടൽ.
• 2030 ഓടെ ഭൂമി നശീകരണ നിഷ്പക്ഷത (LDN) കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ദേശീയ പ്രതിജ്ഞാബദ്ധതയിലേക്കുള്ള പുരോഗതി അവലോകനം ചെയ്യൽ.
 
•വരൾച്ച നേരിടുന്നതിനുള്ള തയ്യാറെടുപ്പിലും സുസ്ഥിര ഭൂവിനിയോഗത്തിലും കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ
 
ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, വനം ഉദ്യോഗസ്ഥർ, പൗര സമൂഹ സംഘടനകൾ എന്നിവർ ശില്പശാലയിൽ പങ്കെടുക്കും
 
 ഐക്യരാഷ്ട്രസഭയുടെ മരുഭൂവൽക്കരണത്തെ പ്രതിരോധിക്കുന്നതിനുള്ള കൺവെൻഷൻ (UNCCD) പ്രകാരം ഈ രംഗത്ത് ഇന്ത്യയുടെ സജീവമായ പങ്ക് ഈ സംരംഭം സ്ഥിരീകരിക്കുകയും സുസ്ഥിര വികസന ലക്ഷ്യം 15 - ഭൂമിയിലെ ജീവൻ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യും
 
*****

(Release ID: 2136831)
Read this release in: English , Urdu , Hindi , Tamil