രാജ്യരക്ഷാ മന്ത്രാലയം
ദേശീയ തലത്തിൽ സൈബർ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ പരിശീലനവുമായി പ്രതിരോധ സൈബര്‍ ഏജൻസി
Posted On:
16 JUN 2025 2:40PM by PIB Thiruvananthpuram
സംയോജിത പ്രതിരോധ സൈനികാസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ സൈബർ ഏജൻസി സംഘടിപ്പിച്ച സമഗ്ര സൈബർ സുരക്ഷാ പരിശീലനം 'സൈബർ സുരക്ഷ'യ്ക്ക് 2025 ജൂൺ 16 ന് തുടക്കം കുറിച്ചു. 2025 ജൂൺ 27 ന് സമാപിക്കുന്ന ഈ ബഹുതല പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യകേന്ദ്രീകൃത പരിശീലന സെഷനുകളും വിലയിരുത്തലും നേതൃത്വപാടവത്തിനായി ആകർഷക നടപടികളുമടക്കം ദേശീയതലത്തിൽ സൈബർ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ കൈക്കൊള്ളുന്ന മുന്നൊരുക്ക പരിശീലനമാണ്. ദേശീയ തല ഏജൻസികളിൽ നിന്നും പ്രതിരോധ പങ്കാളികളിൽ നിന്നുമായി 100-ലധികം പേര് പരിപാടിയിൽ പങ്കെടുക്കുന്നു.
യഥാർത്ഥ സൈബർ ഭീഷണികള്‍ അനുകരിച്ച് സുരക്ഷിത രീതികൾ ശക്തിപ്പെടുത്താനും വേഗമേറിയ ഗെയിം അന്തരീക്ഷത്തില്‍ പങ്കെടുക്കുന്നവരുടെ വിശകലനപരവും പ്രതിരോധപരവുമായ സൈബർ ശേഷി പരീക്ഷിക്കാനുമാണ് പരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. നേതൃത്വപാടവവുമായി ബന്ധപ്പെട്ട് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർമാരുടെ (സിഐഎസ്ഒ) കോൺക്ലേവും 'സൈബർ സുരക്ഷ'യിൽ ഉൾപ്പെടുത്തിയതിലൂടെ സാങ്കേതിക വശങ്ങളെ നേതൃത്വ പരിശീലനവുമായി സംയോജിപ്പിക്കുന്നു. പ്രമുഖ പ്രഭാഷകരുടെ സംലൂടെ ലൂടെ ല്‍ സമാപിക്കും.
ഘടനാപരമായ പഠനത്തിനൊപ്പം ചലനാത്മകവും യഥാര്‍ത്ഥവുമായ വെല്ലുവിളികള്‍ സംയോജിക്കുന്ന അന്തരീക്ഷത്തില്‍ വിഭാവനം ചെയ്ത പരിശീലനം സൈബർ ഭീഷണികള്‍ നേരിടുന്നതിൽ നിർണ്ണായകമായി പ്രവർത്തിക്കാൻ പങ്കാളികളെ പ്രാപ്തരാക്കും. എല്ലാ തലങ്ങളിലും സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നൽകുന്ന സംസ്കാരം വളർത്തിയെടുക്കാന്‍ ഇത്തരം പരിശീലനങ്ങള്‍ പതിവായി സംഘടിപ്പിക്കാന്‍ പ്രതിരോധ സൈബർ ഏജൻസി പദ്ധതിയിടുന്നു.
SKY
******
(Release ID: 2136711)