രാജ്യരക്ഷാ മന്ത്രാലയം
ലൈബീരിയൻ കണ്ടെയ്നർ കപ്പൽ കൊച്ചിയില്‍ കടലില്‍ മുങ്ങി ; കപ്പലിലെ 24 ജീവനക്കാര്‍ക്ക് സഹായവുമായി രക്ഷാദൗത്യത്തില്‍ മുന്‍നിരയില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്
Posted On:
24 MAY 2025 8:31PM by PIB Thiruvananthpuram
ലൈബീരിയൻ കണ്ടെയ്നർ കപ്പല്‍ എംഎസ്‌സി എല്‍സ-3 കൊച്ചി തീരത്തുനിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് ഭാഗത്ത് 26 ഡിഗ്രി ചെരിഞ്ഞ് അപകടത്തില്‍പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ (ഐസിജി) നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മെയ് 23 ന് വിഴിഞ്ഞം തുറമുഖത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലില്‍നിന്ന് യാത്രാമധ്യേ നേരത്തെ ദുരന്ത മുന്നറിയിപ്പ് ലഭിച്ചിരുന്നു.
അപകടസ്ഥലത്തേക്ക് കപ്പലുകളും വിമാനങ്ങളും വിന്യസിച്ച്
കോസ്റ്റ് ഗാര്‍ഡ് ഏകോപിത രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്ന 15 പേരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനാി കോസ്റ്റ് ഗാര്‍ഡ് വിമാനങ്ങളുപയോഗിച്ച് കൂടുതൽ ലൈഫ് റാഫ്റ്റുകൾ കടലിലിറക്കി. കോസ്റ്റ് ഗാര്‍ഡുമായി ഏകോപനത്തിലൂടെ അടിയന്തര രക്ഷാപ്രവർത്തന നടപടികള്‍ക്ക് ക്രമീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് കപ്പൽ മാനേജർമാർക്ക് നിർദേശം നൽകി.
(Release ID: 2136173)
Visitor Counter : 10