കൃഷി മന്ത്രാലയം
വികസിത് കൃഷി സങ്കൽപ് അഭിയാന്റെ ഭാഗമായി കേന്ദ്ര കൃഷി - കർഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ നാളെ, ജൂൺ 12-ന്, ഗുജറാത്തിലെ ബർദോളിയിൽ കർഷകരുമായി സംവദിക്കും
15 ദിവസത്തെ വികസിത് കൃഷി സങ്കൽപ് അഭിയാന് നാളെ സമാപനം
Posted On:
11 JUN 2025 6:56PM by PIB Thiruvananthpuram
കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിങ് ചൗഹാൻ നാളെ ഗുജറാത്തിലെ ബർദോളിയിൽ വികസിത് കൃഷി സങ്കൽപ് അഭിയാൻ പരിപാടിയിൽ പങ്കെടുക്കും. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലും ചടങ്ങിൽ സംബന്ധിക്കും.
2025 മെയ് 29 ന് ഒഡീഷയിലാണ് രണ്ടാഴ്ചത്തെ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി ശ്രീ ശിവരാജ് സിങ് ചൗഹാൻ ഒഡീഷ, ജമ്മു, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഡൽഹി എന്നിവിടങ്ങളിലെ കർഷകരുമായി ഇതിനകം സംവദിച്ചു. പരമ്പരയിയുടെ ഭാഗമായി നാളെ ഗുജറാത്തിലെ ബർദോളിയിൽ കർഷകരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം അവരുടെ പ്രായോഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യും. പരിപാടിക്ക് മുന്നോടിയായി കാര്‍ഷിക കൂട്ടായ്മയില്‍ നേരിട്ട് പങ്കെടുത്ത് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരെ വ്യക്തിപരമായി കേള്‍ക്കും.
രാജ്യത്തുടനീളം 16,000 ശാസ്ത്രജ്ഞരുടെ 2170 സംഘങ്ങളും വെർച്വലായി പരിപാടിയുടെ ഭാഗമാകും. വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ പരിപാടിയിലൂടെ ഇതിനകം ഈ സംഘങ്ങള്‍ ഒരു കോടി എട്ട് ലക്ഷം കർഷകരിലേക്കാണ് എത്തിയത്.
പ്രത്യേക കാര്‍ഷിക പ്രദേശങ്ങളുടെ ആവശ്യങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ, മണ്ണിന്റെ ഫലഭൂയിഷ്ഠത ശേഷി, മറ്റ് ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത് വികസിത കാര്‍ഷിക ഗവേഷണത്തെക്കുറിച്ച് ഈ പരിപാടിയിലൂടെ കർഷകരെ അറിയിക്കുന്നു. ഒപ്പം കർഷകരുടെ പ്രായോഗിക പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കാനും അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്താനും ശ്രമങ്ങളും നടക്കുന്നു. ഭാവി കാർഷിക ഗവേഷണ ദിശയും നയങ്ങളും ഇതുവഴി നിര്‍ണയിക്കാനാവും.
*******************
(Release ID: 2135875)