ആയുഷ്
ഹിമാലയം മുതൽ കന്യാകുമാരി വരെ: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ക്ഷേമ ആഘോഷത്തിന് വേദിയൊരുക്കാൻ 1,000-ത്തിലധികം സ്ഥാപനങ്ങൾ യോഗ സംഗമം പോർട്ടലിൽ രജിസ്റ്റർ ചെയ്തു
സ്കൂളുകൾ, ആർഡബ്ല്യുഎകൾ, കോർപ്പറേറ്റുകൾ, സാമൂഹ്യ സ്ഥാപനങ്ങൾ എന്നിവ രാജ്യവ്യാപകമായ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നു.
Posted On:
20 MAY 2025 6:23PM by PIB Thiruvananthpuram
2025 ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ (IDY) സംഘടിപ്പിച്ചിട്ടുള്ള യോഗ സംഗമം ഇന്ത്യയിലെ എക്കാലത്തെയും വലിയ ആരോഗ്യ ക്ഷേമ ആഘോഷമായി മാറാൻ സജ്ജമാകുന്നു. 'യോഗ സംഗമ' സംരംഭത്തിന് കീഴിൽ 1,000-ത്തിലധികം സംഘടനകൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആയുഷ് മന്ത്രാലയം സന്തോഷപൂർവ്വം അറിയിച്ചു.സമഗ്ര ആരോഗ്യത്തോടുള്ള രാജ്യത്തിന്റെ വളർന്നുവരുന്ന പ്രതിജ്ഞാബദ്ധതയുടെ ഒരു മികച്ച തെളിവായി ഇത് മാറിയിരിക്കുന്നു
28 സംസ്ഥാനങ്ങളിൽ നിന്നും 7 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സ്കൂളുകൾ, കോളേജുകൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, ഗവണ്മെന്റ് വകുപ്പുകൾ, അടിസ്ഥാന സമൂഹ ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പരിപാടിക്ക് ആവേശകരമായ പ്രതികരണം ലഭിക്കുന്നു. ചൈതന്യത്തിലും ശ്വാസത്തിലും, ചലനത്തിലും രാജ്യത്തെ ഒന്നിപ്പിക്കുന്ന വിധത്തിൽ പൊതു യോഗ പ്രോട്ടോക്കോൾ (CYP) അനുസരിച്ച് ഈ ഗ്രൂപ്പുകൾ യോഗാഭ്യാസ പ്രകടനങ്ങൾ നടത്തും
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെ പ്രചോദനഫലമായി 2015 ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യോഗ ദിനം ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഒരു ദശാബ്ദത്തെ 2025 അടയാളപ്പെടുത്തുന്നു. ആരോഗ്യ ക്ഷേമത്തിൽ ആഗോള നേതൃത്വത്തിന്റെ ഒരു ദശകം നമ്മുടെ രാജ്യം ആഘോഷിക്കുമ്പോൾ, " ഏക ഭൂമിയ്ക്കും ഏക ആരോഗ്യത്തിനുമായി യോഗ " എന്ന 2025 ലെ പ്രമേയം എന്നത്തേക്കാളും ആഴത്തിൽ പ്രതിധ്വനിക്കുന്നു.
മഞ്ഞുമൂടിയ ഹിമാലയം മുതൽ കന്യാകുമാരിയുടെ തെക്കേ അറ്റം വരെ, ശാന്തമായ പാർക്കുകൾ മുതൽ തിരക്കേറിയ സ്കൂൾ മുറ്റങ്ങൾ, ഓഫീസ് അങ്കണങ്ങൾ വരെ, ഒരു ലക്ഷത്തിലധികം ഇടങ്ങൾ ജൂൺ 21 ന് ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും ഊർജ്ജസ്വലമായ വേദികളായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. യോഗ സംഗമം കേവലം യോഗാഭ്യാസപ്രകടനം എന്നതിലുപരി നമ്മുടെ ഉള്ളിലും നമുക്ക് ചുറ്റിലും ഐക്യം വളർത്തുന്ന ഒരു ദേശീയ ക്ഷേമ പ്രസ്ഥാനമാണ്.
പ്രസ്ഥാനത്തിന്റെ ഭാഗമാകുക:
ഈ ചരിത്രപരമായ യോഗ സംഗമത്തിന്റെ ഭാഗമാകാൻ ആയുഷ് മന്ത്രാലയം പൗരന്മാരെയും സ്ഥാപനങ്ങളെയും സമൂഹങ്ങളെയും ക്ഷണിക്കുന്നു. പ്രാദേശിക യോഗ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ, അവർക്ക് സ്വന്തമായി ആരോഗ്യ ക്ഷേമത്തിന്റെ വക്താക്കളാകാൻ കഴിയും.
പങ്കെടുക്കേണ്ട വിധം :
•yoga.ayush.gov.in/yoga-sangam സന്ദർശിക്കുക
•നിങ്ങളുടെ ഗ്രൂപ്പോ സ്ഥാപനമോ രജിസ്റ്റർ ചെയ്യുക
•2025 ജൂൺ 21-ന് യോഗ സംഗമ പരിപാടി നടത്തുക
•പരിപാടിക്ക് ശേഷം, പങ്കാളിത്ത വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുകയും ഔദ്യോഗികമായുള്ള അഭിനന്ദന സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്യുക
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കാലാതീതമായ സമ്മാനമായ യോഗയെ പ്രതിധ്വനിപ്പിക്കുന്നതിന്, ആരോഗ്യത്തിന്റെയും ഒരുമയുടെയും ഐക്യ തരംഗം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം.
***
(Release ID: 2135619)