രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

DRDO യുടെ ഒൻപത് സംവിധാനങ്ങളുടെ സാങ്കേതികവിദ്യ 10 വ്യവസായ സ്ഥാപനങ്ങൾക്ക് കൈമാറി

Posted On: 08 JUN 2025 4:28PM by PIB Thiruvananthpuram
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ശക്തമായ ഒരു പ്രതിരോധ വ്യവസായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന സർക്കാരിന്റെ ദർശനത്തിന് അനുപൂരകമായി, മഹാരാഷ്ട്രയിലെ അഹല്യനഗറിൽ സ്ഥിതി ചെയ്യുന്ന DRDO ലബോറട്ടറിയായ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (VRDE) ഒൻപത് സംവിധാനങ്ങളുടെ സാങ്കേതികവിദ്യ 10 വ്യവസായങ്ങൾക്ക്  കൈമാറിക്കൊണ്ട് ഒരു പ്രധാന ചുവടുവയ്പ്പ് നടത്തി. 2025 ജൂൺ 07 ന് VRDE യിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും DRDO ചെയർമാനുമായ ഡോ. സമീർ വി കാമത്തിൻറെ സാന്നിധ്യത്തിലാണ് ലൈസൻസിംഗ് കരാറുകൾ കൈമാറിയത്. വ്യവസായമേഖലയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട സാങ്കേതികവിദ്യകൾ ഇനിപ്പറയുന്നു:

 

ക്രമ നമ്പർ

ഉത്പന്നം/ സാങ്കേതികവിദ്യ

വ്യവസായ പങ്കാളി

  1.  

കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ (CBRN) റെസി വെഹിക്കിൾ (ട്രാക്ക്ഡ്) Mk-II

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

  1.  

മൗണ്ടഡ് ഗൺ സിസ്റ്റം

ഭാരത് ഫോർജ് ലിമിറ്റഡ്

ആന്റി-ടെററിസ്റ്റ് വെഹിക്കിൾ - ട്രാക്ക്ഡ് പതിപ്പ്

മെറ്റാൽടെക് മോട്ടോർ ബോഡീസ് പ്രൈവറ്റ് ലിമിറ്റഡ്

4. 



 

മെയിൻ ബാറ്റിൽ ടാങ്ക് (MBT) അർജുൻ Mk-1A യുടെ 70 ടൺ ടാങ്ക് ട്രാൻസ്പോർട്ടറിന്റെ പൂർണ്ണ ട്രെയിലർ

BEML ലിമിറ്റഡ്


 

ടാറ്റ ഇന്റർനാഷണൽ വെഹിക്കിൾ ആപ്ലിക്കേഷൻസ്

SDR ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ്

ജോൺ ഗാൾട്ട് ഇന്റർനാഷണൽ

5. 

എക്സ്പാൻഡബിൾ മൊബൈൽ ഷെൽട്ടർ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്

6. 

വജ്ര-റയറ്റ് കൺട്രോൾ വെഹിക്കിൾ

ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്

7. 

MBT അർജുനുള്ള യൂണിറ്റ് മെയിന്റനൻസ് വെഹിക്കിൾ

 

BEML ലിമിറ്റഡ്

8. 

MBT അർജുനുള്ള യൂണിറ്റ് മെയിന്റനൻസ് വെഹിക്കിൾ

9. 

മൾട്ടി പർപ്പസ് ഡീകണ്ടാമിനേഷൻ സിസ്റ്റം  

ദസ്സ് ഹിറ്റാച്ചി ലിമിറ്റഡ്

 

ഗോമ എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്


നൂതന സാങ്കേതികവിദ്യകളിലും ഉയർന്നുവരുന്ന മേഖലകളിലും സഹകരിച്ച് പ്രവർത്തിക്കുന്നതിനായി പൂനെയിലെ COEP സാങ്കേതിക സർവ്വകലാശാലയുമായി VRDE ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഓപ്പറേഷൻ സിന്ദൂറിൽ തദ്ദേശീയ സംവിധാനങ്ങൾ അസാധാരണമായ പ്രകടനം കാഴ്ച്ച വച്ചതിന് DRDO-യെയും വ്യവസായ മേഖലയെയും ഡോ. കാമത്ത് അഭിനന്ദിച്ചു. വ്യവസായ മേഖല ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ആസൂത്രണം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉപരിതല സംവിധാനങ്ങൾക്കും ആയുധ പ്ലാറ്റ്‌ഫോമുകൾക്കും ഉന്നത നിലവാരമുള്ള സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനുള്ള VRDE-യുടെ ഉദ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

DRDO യിലെ ഉന്നത ശാസ്ത്രജ്ഞനും ഡയറക്ടർ ജനറലുമായ (ആമമെന്റ് ആൻഡ് കോംബാറ്റിംഗ്  എഞ്ചിനീയറിംഗ്) ക്ലസ്റ്റർ,  പ്രൊഫസർ (ഡോ) പ്രതീക് കിഷോർ; VRDE ഡയറക്ടർ ശ്രീ ജി രാമമോഹന റാവു, അടക്കമുള്ള മുതിർന്ന ശാസ്ത്രജ്ഞർ വ്യവസായ മേഖലയുടെ പ്രതിനിധികളോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
 

(Release ID: 2135145)